Headlines

Webdesk

ധർമടത്ത് പിണറായിക്കെതിരെ ആരെ മത്സരിപ്പിക്കും; യുഡിഎഫ് ധർമ സങ്കടത്തിൽ

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫിന്റെ സ്ഥാനാർഥിയെ ഇന്ന് തീരുമാനിക്കും നേമത്തെ പോലെ ധർമടത്തും ശക്തനായ സ്ഥാനാർഥി വേണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ധർമടത്ത് കെ സുധാകരൻ മത്സരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. സുധാകരനുമായി ഇക്കാര്യം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ആരെയും നിർബന്ധിക്കില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ് എന്നാൽ താൻ മത്സരിക്കാനില്ലെന്നും ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാർഥി ആക്കണമെന്നുമാണ് സുധാകരന്റെ ആവശ്യം. വാളയാർ പെൺകുട്ടികളുടെ അമ്മയും ധർമടത്ത് മത്സരിക്കുന്നുണ്ട്. ഇവർ…

Read More

പെരിന്തൽമണ്ണയിൽ പത്ത് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ പത്ത് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ പൂളോണ മുഹമ്മദലി(37), കലകപ്പാറ മുഹമ്മദ് ഷബീർ(28), തിയ്യത്തോളൻ അക്ബറലി(31) എന്നിവരെയാണ് ബൈപ്പാസ് റോഡിൽ വെച്ച് എസ് ഐ ബി പ്രമോദും സംഘവും ചേർന്ന് ബൈക്ക് സഹിതം പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി ലോറികളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘമാണ് ഇവർ  

Read More

കോലീബി സഖ്യമുണ്ടെന്ന വെളിപ്പെടുത്തൽ: ഒ രാജഗോപാലിനെ തള്ളി കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന ഒ രാജഗോപാലിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് കോൺഗ്രസ് നേതാവും നേമത്തെ സ്ഥാനാർഥിയുമായ കെ മുരളീധരൻ. ബിജെപിയെ എല്ലാക്കാലത്തും നേരിടാൻ യുഡിഎഫ് മാത്രമാണുള്ളത്. നേമത്ത് ആര് തമ്മിലാണ് മത്സരം എന്നത് പ്രത്യേകം പറയേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു ഏതാനും വർഷങ്ങളായി സിപിഎം കോലീബി സഖ്യമെന്ന ആരോപണം സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഒ രാജഗോപാൽ ഇന്നലെ നടത്തിയത്. സിപിഎം അതിക്രമങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ കോൺഗ്രസ് ലീഗ് ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. വടക്കൻ കേരളത്തിലാണ് വോട്ട് കച്ചവടം കൂടുതൽ നടന്നതെന്നും…

Read More

പരിശീലനത്തിനിടെ മിഗ് 21 വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു

ന്യൂഡല്‍ഹി: പരിശീലന ദൗത്യത്തിനിടെ മിഗ് 21 വിമാനം തകര്‍ന്നു വീണ് എയര്‍ഫോഴ്‌സ് പൈലറ്റ് മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെയാണ് എയര്‍ഫോഴ്‌സ് ഇക്കാര്യം അറിയിച്ചരിക്കുന്നത്. ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ ഇന്ത്യയിലെ എയര്‍ ബേസില്‍ വച്ചായിരുന്നു അപകടം. അപകടകാരണം അന്വേഷിക്കാന്‍ ഉത്തരവിട്ടതായും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലും വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനമായ മിഗ് 21 തകര്‍ന്നു വീണിരുന്നു. രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ നടന്ന ഈ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Read More

പ്രതിപക്ഷ നേതാക്കളുടെ വസതിയില്‍ റെയ്ഡ്: കോടികള്‍ പിടിച്ചെടുത്തു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഡിഎംകെ, എംഎന്‍എം, എംഡിഎംകെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. കമല്‍ഹാസന്റെ വിശ്വസ്തന്‍ ചന്ദ്രശേഖറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തു. മധുരയിലെയും തിരുപ്പൂരിലെയും സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

Read More

2815 പേർ കൊവിഡിൽ നിന്ന് മുക്തരായി; 24 മണിക്കൂറിനിടെ 60,193 സാമ്പിളുകൾ പരിശോധിച്ചു

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2815 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 229, കൊല്ലം 515, പത്തനംതിട്ട 180, ആലപ്പുഴ 145, കോട്ടയം 197, ഇടുക്കി 94, എറണാകുളം 310, തൃശൂർ 202, പാലക്കാട് 101, മലപ്പുറം 177, കോഴിക്കോട് 371, വയനാട് 100, കണ്ണൂർ 141, കാസർഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,66,259 പേർ ഇതുവരെ കോവിഡിൽ…

Read More

വയനാട് ഉൾപ്പെടെ 9 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് പുതിയ സമയക്രമം.

സംസ്ഥാനത്തെ 9 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയത്തിൽ പരിഷ്കരണം. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയായിരിക്കും ഇവിടങ്ങളിൽ വോട്ടെടുപ്പ് നടത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളിലാണ് പുതിയ സമയക്രമം. മറ്റ് നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെയാണ് വോട്ടെടുപ്പ്    

Read More

അഡ്വ. ടി സിദ്ധിഖിന് കൽപ്പറ്റയിൽ വൻ വരവേൽപ്പ്

കൽപ്പറ്റ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ജില്ലയിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി. സിദ്ധിഖിന് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. ലക്കിടിയിൽ നിന്നും സ്വീകരണം നൽകി വൈകിട്ട്ഏഴു മണിക്ക് കൽപ്പറ്റ നഗരത്തിൽ എത്തി. ഘടകകക്ഷികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ വാഹനങ്ങളുടെ അകമ്പടിയോടെ അണിനിരന്നു. കോൺഗ്രസിലെ ചില ഉന്നത നേതാക്കന്മാരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

Read More

മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്ത കേന്ദ്ര നടപടി ഗൗരവതരം: സുപ്രീം കോടതി

ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ല എന്ന കാരണത്താൽ രാജ്യത്തെ മൂന്ന് കോടി റേഷന കാർഡുകൾ റദ്ദ് ചെയ്ത കേന്ദ്രത്തിന്റെ നടപടി അതീവ ഗുരുതരമാണെന്ന് സുപ്രീം കോടതി. കൊയിലി ദേവി നൽകിയ പൊതു താൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. എന്നാൽ, കേന്ദ്ര സർക്കാർ റേഷൻ കാർഡുകൾ റദ്ദ് ചെയ്തുവെന്നത് തെറ്റായ പരാതിയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അമാൻ ലേഖി പറഞ്ഞു. എന്നാൽ കേന്ദ്ര സർക്കാർ റേഷൻ കാർഡുകൾ റദ്ദ് ചെയ്തിട്ടുണ്ട് എന്ന വാദത്തിൽ ഗോൺസാൽവസ് ഉറച്ചു നിന്നു. ഇതോടെ…

Read More

കൊവിഡ് വാക്‌സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍ തെലങ്കാനയും ആന്ധ്രയും

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പാഴാക്കിക്കളയുന്നതില്‍ മുന്നില്‍ തെലങ്കാനയും ആന്ധ്രപ്രദേശുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. തെലങ്കാനയില്‍ 17.6 ശതമാനം വാക്‌സിനാണ് പാഴായിപ്പോകുന്നതെങ്കില്‍ ആന്ധ്രയില്‍ അത് 11.6 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ ഏറെ അധികമാണ് ഇത്. 6.5 ശതമാനമാണ് ദേശീയ ശരാശരി. കൊവിഡ് വാക്‌സിന്‍ പാഴായിപ്പോകുന്നത് കുറച്ചുകൊണ്ടുവരണമെന്ന് ആരോഗ്യകുടുംബക്ഷേമ വകുപ്പ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. ആഴ്ചതോറുമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ പരിശോധനയും പ്രതിരോധവും വാക്‌സിനേഷനും കുറച്ചുകൂടെ ഗൗരവത്തിലെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡ് വാക്‌സിന്‍ പാഴായിപ്പോകുന്നതില്‍…

Read More