കൃഷി ഭവനുകളെ സ്മാർട്ടാക്കും, വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിക്കായി 500 കോടി

കൃഷി ഭവനുകളെ സ്മാർട്ടാക്കാൻ പത്ത് കോടി രൂപ ബജറ്റിൽ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയർ ഹൗസുകളുടെ ഉപയോഗം, കോൾഡ് സ്‌റ്റോറേജുകളുടെ ശൃംഖല, മാർക്കറ്റിംഗ് എന്നിവ വിവിധ ഘട്ടങ്ങളുടെ ഏകോപനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആധുനികവത്കരിക്കും. ഇതിനായി പത്ത് കോടി രൂപ വകയിരുത്തും

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖല ആരംഭിക്കും. തൊഴിൽ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കാർഷിക മേഖലക്ക് ആകർഷിക്കാനും കാർഷിക മേഖലയിൽ ന്യായവില ഉറപ്പുവരുത്താനും പദ്ധതികൾ ആവിഷ്‌കരിക്കും. അഞ്ച് അഗ്രോ പാർക്കുകൾ സ്ഥാപിക്കും. പാൽ മൂല്യവർധിത ഉത്പന്നങ്ങളുടെ ഫാക്ടറി ആരംഭിക്കും. അതിനായി പത്ത് കോടി വകയിരുത്തും.

നിയന്ത്രണ പദ്ധതികൾക്കായി 500 കോടി ചെലവ് വരുന്ന പദ്ധതി. പ്രാഥമിക ഘട്ടത്തിനായി 50 കോടി രൂപ അനുവദിച്ചു. ജലാശയങ്ങൾ ശുചീകരിക്കുക, തീരദേശത്ത് കണ്ടൽ കാടുകൾ ഉപയോഗിക്കുക, നദികളൂടെ ആഴം വർധിപ്പിക്കുക, ജല ഒഴുക്ക് ഉറപ്പുവരുത്തുക തുടങ്ങി നിരവധി പദ്ധതികളിലൂടെയാണ് വെള്ളപ്പൊക്കം തടയാനുള്ള ബൃഹദ് പദ്ധതികൾ നടപ്പാക്കുന്നത്.