അടുത്തിടെ വിടപറഞ്ഞ പ്രമുഖ വ്യക്തിത്വങ്ങളെ മറക്കാതെ കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റ്. കെ ആർ ഗൗരിയമ്മക്കും ആർ ബാലകൃഷ്ണ പിള്ളക്കും സ്മാരകമൊരുക്കാൻ രണ്ട് കോടി രൂപ വീതം വകയിരുത്തി
ഗൗരിയമ്മക്ക് സ്മാരകം നിർമിക്കാൻ രണ്ട് കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ആറ് പതിറ്റാണ്ടിലധികം സംസ്ഥാന രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം എന്ന നിലയ്ക്ക് കൊട്ടാരക്കരയിലാണ് ബാലകൃഷ്ണപിള്ളക്ക് സ്മാരകം ഒരുക്കുന്നത്.
വ്യത്യസ്ത മതദർശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മഹാത്മ ഗാന്ധി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ അരക്കോടി രൂപ ബജറ്റ് വകയിരുത്തിയത്.