തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ 8.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
രണ്ടാഴ്ച മുൻപാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവശിപ്പിച്ചത്. പിന്നീട് കോവിഡ് മുക്തനായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ഗുരുതരമായി തുടരുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.