അടൂർ ∙ അച്ഛനു പിന്നാലെ 2 മക്കളും കോവിഡിനു കീഴടങ്ങി. അടൂർ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും റിട്ട. ജില്ലാ റജിസ്ട്രാറുമായിരുന്ന കരുവാറ്റ പ്ലാവിളത്തറയിൽ പാറവിള പുത്തൻ വീട്ടിൽ എസ്.കെ.ജോൺസൺ (72), മക്കളായ പ്രമോദ് ജോൺസൺ (41), പ്രദീപ് ജോൺസൺ (37) എന്നിവരാണ് ചികിത്സയിലിരിക്കെ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്.
മേയ് 7ന് കോവിഡ് പോസിറ്റീവായ ജോൺസൺ ചികിത്സയിലിരിക്കെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 17ന് ആണ് മരിച്ചത്. മേയ് 10ന് കോവിഡ് പോസിറ്റീവായ പ്രമോദ് 29ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രദീപ് ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. പ്രമോദും പ്രദീപും അവിവാഹിതരാണ്.
ജോൺസൺന്റെ ഭാര്യ: പരേതയായ ഓമന ജോൺസൺ ( അടൂർ മുൻ നഗരസഭാ കൗൺസിലർ ). മകൾ: പ്രിയ ജോൺസൺ (ക്ലാർക്ക്, അഡീഷനൽ ജില്ലാ കോടതി, പത്തനംതിട്ട). മരുമകൻ: അജിത്ത് (വില്ലേജ് ഓഫിസർ, മലയാലപ്പുഴ).