സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം. ഇതിൽ മൂന്ന് മരണം പത്തനംതിട്ട ജില്ലയിലാണ്. ഇടുക്കി, മലപ്പുറം ജില്ലകളിലും ഓരോരുത്തർ മരിച്ചു. പത്തനംതിട്ടയിൽ മുണ്ടുക്കോട്ടക്കൽ സ്വദേശി ജോസഫ്, അടൂർ ഏറം സ്വദേശി രവീന്ദ്രൻ, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേൽ എന്നിവരാണ് മരിച്ചത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോസഫ്. കിഡ്‌നി രോഗമുണ്ടായിരുന്നു. ഏറം സ്വദേശി രവീന്ദ്രന് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പാലക്കാട് ഷോളയൂർ സ്വദേശി നിഷയാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയലായിരുന്നു. ഇടുക്കിയിൽ കട്ടപ്പന സ്വദേശി സാം കുട്ടിയാണ് മരിച്ചത്.