Headlines

Webdesk

കുഴൽപ്പണ ഇടപാടിൽ നേതൃത്വം പറയുന്ന കാര്യങ്ങളിൽ വൈരുദ്ധ്യം; സുരേന്ദ്രൻ മറുപടി പറയണമെന്ന് പി പി മുകുന്ദൻ

  നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്ന് തുറന്നടിച്ച് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ പി പി മുകുന്ദൻ. കുഴൽപ്പണ ആരോപണത്തിൽ കെ സുരേന്ദ്രൻ മറുപടി പറയണം. സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം വേണമെന്നും മുകുന്ദൻ പറഞ്ഞു 35 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്നും ലീഗിനെ ക്ഷണിക്കുമെന്നുമൊക്കെയുള്ള പ്രസ്താവനകൾ അണികളെ പോലും ആശയക്കുഴപ്പത്തിലാക്കി. ആദർശത്തോടെ പാർട്ടിയിൽ പ്രവർത്തിച്ച പലരും ഇപ്പോൾ മാറി നിൽക്കകുയാണ്. ഇപ്പോൾ പാർട്ടിയുടെ അവസ്ഥ ശ്രീധരൻ പിള്ളയുടെ കാലത്തേക്ക് പോയിരിക്കുന്നു. പുറത്തുവന്ന…

Read More

24 മണിക്കൂറിനിടെ 1.34 ലക്ഷം കൊവിഡ് കേസുകൾ; 2887 മരണം

  ആശ്വാസമായി രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,154 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,84,41,986 പേർക്കാണ് 2887 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 3,37,989 ആയി ഉയർന്നു. നിലവിൽ 17,13,413 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 22.10 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ 2-18 വരെ വയസ്സിനിടയിലുള്ള കുട്ടികൾക്ക് കൊവാക്‌സിന്റെ…

Read More

ഇസാക് ഹെര്‍സോഗിനെ ഇസ്രായേലിന്റെ 11-ാമത് പ്രസിഡന്റായി തെരഞ്ഞെടുത്തു

ടെല്‍ അവീവ്: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇസാക് ഹെര്‍സോഗിനെ ഇസ്രായേലിന്റെ 11-ാമത് പ്രസിഡന്റായി തെരഞ്ഞെടുത്തു. പാര്‍ലമെന്റിലെ രഹസ്യ ബാലറ്റിലൂടെയാണ് ഹെര്‍സോഗിനെ തെരഞ്ഞെടുത്തത്. 60-കാനായ ഹെര്‍സോഗ് ലേബര്‍ പാര്‍ട്ടി നേതാവാണ്. 1983 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ ഇസ്രായേല്‍ പ്രസിഡന്റായ ചെയിം ഹെര്‍സോഗിന്റെ മകനാണ് ഇസാഖ്. 120 അംഗങ്ങളില്‍ 87 പേരുടെ പിന്തുണയോടെയാണ് ഹെര്‍സോഗ് എതിരാളിയായ മിറിയം പെരട്‌സിനെ തോല്‍പ്പിച്ചത്.

Read More

കോവിഡ് വാക്സീന്‍ മുന്‍ഗണനാ പട്ടിക പുതുക്കി,11 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്സീന്‍ മുന്‍ഗണനാ പട്ടിക പുതുക്കി. 11 വിഭാഗങ്ങളെ കൂടി പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തി. ഹജ്ജ് തീര്‍ത്ഥാടകര്‍, കിടപ്പ് രോഗികള്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവുകള്‍ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടും. പൊലീസ് ട്രയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വോളന്റിയര്‍മാര്‍, മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവരും പട്ടികയിലുണ്ട്. 18 മുതല്‍ 44 വയസ്സ് വരെ ഉള്ളവരുടെ വാക്സിനേഷന്‍…

Read More

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാനത്തെ സിംഹവും വിടവാങ്ങി

  തിരുവനന്തപുരം: പ്രായാധിക്യം മൂലം അവശതയിൽ കഴിഞ്ഞ ബിന്ദു വിടവാങ്ങി. നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാനത്തെ സിംഹമാണ് ബിന്ദു. 21 വയസുള്ള ബിന്ദു ചത്തതോ‌ടെ പാര്‍ക്കില്‍ ഇനി സിംഹങ്ങളില്ല. നാല് സിംഹങ്ങളുമായാണ് നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്ക് 1984 ല്‍ ആരംഭിച്ചത്. 2000ത്തില്‍ പാര്‍ക്കില്‍ ജനിച്ച്‌ വളര്‍ന്നതാണ് ബിന്ദു. 2018 പാര്‍ക്കിലുണ്ടായിരുന്നത് വെറും രണ്ട് സിംഹങ്ങള്‍ മാത്രമാണ്, നാഗരാജനും ബിന്ദുവും. കൂട്ടിനുണ്ടായിരുന്ന നാഗരാജന്‍ കഴിഞ്ഞ മാസം 18-ാം തിയതി വിടവാങ്ങി. 14 ദിവസങ്ങള്‍ പിന്നിടുമ്പോൾ ബിന്ദുവും…

Read More

2022 ലോക കപ്പ് ഫുട്ബാള്‍ യോഗ്യത; ഇന്ത്യ-ഖത്തര്‍ പോരാട്ടം ഇന്ന് ദോഹയില്‍

ദോഹ: ലോക കപ്പ് ഫുട്ബാള്‍ രണ്ടാം പാദ യോഗ്യത മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഇന്ത്യയെ നേരിടും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഏഷ്യന്‍ പാദ ഗ്രൂപ്പ് ഇയില്‍ ഖത്തര്‍ ഒന്നാമതും ഇന്ത്യ നാലാമതുമാണ്. 2019-ല്‍ നടന്ന ഖത്തറിലെ ആദ്യ പാദ ഇന്ത്യ-ഖത്തര്‍ പോരാട്ടത്തില്‍ ഖത്തറിനെ സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് നേട്ടമായി വിലയിരുത്തുന്നു. കൊവിഡ് വ്യാപനം മൂലം ഏഷ്യയിലെ ഏകീകൃത ഗ്രൂപ്പ് വേദി എന്ന നിലയിലാണ് ഖത്തറില്‍ ഇന്ത്യയടക്കമുള്ള ടീമുകളുടെ ബാക്കിയുള്ള മത്സരങ്ങള്‍…

Read More

യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. തിക്രി ഗ്രാമത്തില്‍ നൂറുല്‍ ഹസന്‍ എന്നയാളുടെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. സ്‌ഫോടനത്തില്‍ ഇരുനില വീട് തകര്‍ന്നവുവീണു. ഏഴുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി ലഖ്‌നോവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായിജില്ലാ മജിസ്‌ട്രേറ്റ് മര്‍ക്കാണ്ടെ ഷാഹി പറഞ്ഞു. നിസാര്‍ അഹ്മദ് (35), റുബീന ബാനോ (32), ഷംഷാദ് (28), സൈറൂനിഷ (35), ഷഹബാസ് (14), നൂറി സബ (12), മെറാജ്…

Read More

കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പട്നയിലാണ് പരീക്ഷണം നടത്തുന്നതെന്ന് പ്രസാര്‍ ഭാരതി ട്വിറ്റില്‍ അറിയി ച്ചു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോവാക്‌സിന്‍. രാജ്യവ്യാപകമായി കോവിഡ് കുത്തിവയ്പ്പിന് ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളില്‍ ഒന്നാണ് ഇത്. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് കോവാക്‌സിന്‍ രണ്ടും മൂന്നും…

Read More

കപ്പ ചലഞ്ച്; വെള്ളിലയിലെ കർഷകന് കൈത്താങ്ങായി തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ

  കഴിഞ്ഞദിവസം വെള്ളിലയിലെ കർഷകന്റെ കപ്പ, കപ്പ ചലഞ്ചിലൂടെ ഏറ്റെടുക്കണമെന്ന മങ്കട മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹി സാദിഖലി വെള്ളിലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ ആ ചലഞ്ച് ഏറ്റെടുത്തത്. തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി. ഏകദേശം ഒരു ടണ്ണോളമായിരുന്ന കപ്പയാണ് പ്രവർത്തകർ ഏറ്റെടുത്തത്.

Read More

കെഎസ്ആര്‍ടിസി എന്ന പേര് ഇന് കേരളത്തിനു മാത്രം, കര്‍ണ്ണാടകക്ക് ഉപയോഗിക്കാനാവില്ല

കോഴിക്കോട്: കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തിനു വേണ്ടി കേരളവും കര്‍ണ്ണാടകയും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കേരളത്തിനു വിജയം. കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് ഇനി കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഉപയോഗിക്കാനാവില്ല. കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും കേരളത്തിന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. കര്‍ണാടക അവരുടെ ബസ്സുകളിലും കെഎസ്ആര്‍ടിസി എന്നാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ തര്‍ക്കമില്ലാതെ പോകുന്നതിനിടയിലാണ് ഇത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാണിച്ച് 2014 ല്‍ കര്‍ണാടക നോട്ടിസ്…

Read More