നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്ന് തുറന്നടിച്ച് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ പി പി മുകുന്ദൻ. കുഴൽപ്പണ ആരോപണത്തിൽ കെ സുരേന്ദ്രൻ മറുപടി പറയണം. സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം വേണമെന്നും മുകുന്ദൻ പറഞ്ഞു
35 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്നും ലീഗിനെ ക്ഷണിക്കുമെന്നുമൊക്കെയുള്ള പ്രസ്താവനകൾ അണികളെ പോലും ആശയക്കുഴപ്പത്തിലാക്കി. ആദർശത്തോടെ പാർട്ടിയിൽ പ്രവർത്തിച്ച പലരും ഇപ്പോൾ മാറി നിൽക്കകുയാണ്. ഇപ്പോൾ പാർട്ടിയുടെ അവസ്ഥ ശ്രീധരൻ പിള്ളയുടെ കാലത്തേക്ക് പോയിരിക്കുന്നു.
പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദരേഖ സുരേന്ദ്രന്റേത് തന്നെയാണ്. അതൊരു കെണിയാണെന്ന് മനസ്സിലാക്കാൻ സുരേന്ദ്രന് സാധിച്ചില്ല. കുഴൽപ്പണ ഇടപാടിൽ ബിജെപി നേതൃത്വം പറയുന്ന കാര്യങ്ങൾ വൈരുധ്യമുണ്ടെന്നുംപി പി മുകുന്ദൻ പറഞ്ഞു.