Webdesk

സംസ്ഥാനത്ത് 1054 പേർക്ക് കൊവിഡ്, 11 മരണം; 3463 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1054 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂർ 74, ആലപ്പുഴ 70, തൃശൂർ 70, കോട്ടയം 68, പാലക്കാട് 50, പത്തനംതിട്ട 42, കാസർഗോഡ് 29, ഇടുക്കി 25, വയനാട് 20 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

എൽ ഡി എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി എം എസ് വിശ്വനാദൻ കൽപ്പറ്റയിൽ നാമനിർദ്ധേശ പത്രിക സമർപ്പിച്ചു

എൽ ഡി എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി എം എസ് വിശ്വനാദൻ കൽപ്പറ്റയിൽ നാമനിർദ്ധേശ പത്രിക സമർപ്പിച്ചു. എൽ ഡി എഫ് ന്റെ ജില്ലയിലെ നേതാക്കളായ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ,വി .വി ബേബി, കെ.ശശാങ്കൻ, ബത്തേരി മുൻസിപാലിറ്റി ചെയർമാൻ ടി.കെ രമേശൻ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Read More

അടിയന്തര അറിയിപ്പ്

കല്‍പ്പറ്റ വെള്ളാരംകുന്ന് പെട്രോള്‍ പമ്പിനു സമീപം ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ ബഹുനില കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവൃത്തി ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 2.30 മുതല്‍ ആരംഭിക്കുന്നതിനാല്‍ 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വീടുകളിലെയും കെട്ടിടങ്ങളിലെയും ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യുകയും വൈദ്യുതി മെയിന്‍ സ്വിച്ച് ഓഫാക്കുകയും ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാ…

Read More

തൃശ്ശൂർ കാട്ടൂർക്കടവിൽ വീട്ടമ്മയെ ഗുണ്ടാസംഘം റോഡിലിട്ട് വെട്ടിക്കൊന്നു

തൃശ്ശൂർ കരാഞ്ചിറ കാട്ടൂർക്കടവിൽ വീട്ടമ്മയെ ഗുണ്ടാസംഘം റോഡിലിട്ട് വെട്ടിക്കൊന്നു. നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി(43)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുണ്ടാപട്ടികയിലുൾപ്പെട്ടയാളാണ് ഹരീഷ് സംഭവം നടക്കുമ്പോൾ ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. മൂന്നംഗ സംഘമാണ് ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയത്.

Read More

ഘടക കക്ഷിക്ക് നൽകിയ സീറ്റാണ് ലതിക ആവശ്യപ്പെട്ടത്; പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

ലതികാ സുഭാഷിന് സീറ്റ് നൽകാത്തതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. ലതികക്ക് സീറ്റിന് അർഹതയുണ്ട്. എന്നാൽ ഏറ്റുമാനൂർ സീറ്റാണ് ലതിക ആവശ്യപ്പെട്ടത്. വൈപ്പിൻ ആദ്യ ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നില്ല കോൺഗ്രസിന് സീറ്റ് നൽകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. ലതിക ആവശ്യപ്പെട്ട സീറ്റ് ഏറ്റുമാനൂരാണ്. അത് ഘടകകക്ഷിയായ കേരളാ കോൺഗ്രസ് ജോസഫിന് നൽകിയ സീറ്റാണ്. പകരം സീറ്റ് ചോദിക്കാൻ ലതിക തയ്യാറായിട്ടില്ല അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് കൊടുക്കാതെ വന്നത്. അല്ലാതെ മനപ്പൂർവമല്ല. കോൺഗ്രസ് നേതൃത്വത്തിന് വന്ന വീഴ്ചയായി…

Read More

ഒഎൽഎക്സിലെ വ്യാജന്മാരെ സൂക്ഷിക്കുക: കേരള പോലീസ്

ഒഎൽഎക്സിലെ വ്യാജന്മാരെ സൂക്ഷിക്കുക. വിശ്വാസ്യത ഉറപ്പിക്കാന്‍ മിലിട്ടറി യൂണിഫോമില്‍ കബളിപ്പിക്കല്‍ ഓണ്‍ലൈന്‍ വിപണിയായ ഒഎൽഎക്സ് പോലുള്ള സൈറ്റുകളിൽ വാഹന, ഇലക്ട്രോണിക് ഉപകരണ വില്‍പനക്ക് പിന്നാലെ ഫര്‍ണിച്ചര്‍ വ്യാപാരവുമായി തട്ടിപ്പുകാര്‍ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൻ്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. ആളുകളെ വിശ്വസിപ്പിക്കുന്നതിനായി പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാർകാർഡും പാൻ കാർഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചുതരും. വീട്ടുപകരണങ്ങൾ പകുതിവിലയ്ക്ക് നൽകാം എന്ന പേരിലാണ് തട്ടിപ്പ്. മിലിറ്ററി കാന്റീൻ വഴി വിലക്കുറവിൽ ലഭിച്ചതാണെന്നും ട്രാൻസ്ഫർ ആയതിനാൽ ഇവ…

Read More

വടകരയിൽ മത്സരിക്കാനില്ലെന്ന് കെ കെ രമ; സ്ഥാനാർഥിയെ ഇന്നുച്ചയ്ക്ക് പ്രഖ്യാപിക്കും

വടകര നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയാകാനില്ലെന്ന് കെ കെ രമ. പകരം സ്ഥാനാർഥിയെ ഇന്നുച്ചയ്ക്ക് പ്രഖ്യാപിക്കും. കെ കെ രമ മത്സരിക്കണമെന്ന് നേരത്തെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു വടകരയിൽ രമ സ്ഥാനാർഥിയാകുകയാണെങ്കിൽ പിന്തുണ നൽകാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. എന്നാൽ സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നാണ് ആർ എം പി നേതാക്കൾ അറിയിച്ചത്. അതേസമയം രമ മത്സരിച്ചില്ലെങ്കിൽ യുഡിഎഫ് പിന്തുണ നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Read More

പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങവെ കമൽഹാസന് നേരെ ആക്രമണം; കാറും തല്ലിത്തകർത്തു

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് നേരെ ആക്രമണം. തമിഴ്‌നാട് കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം കമൽ യാത്ര ചെയ്ത കാറിന്റെ ചില്ല് അക്രമികൾ തകർത്തു. താരത്തെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ മത്സരിക്കുന്നത്.  

Read More

സൗദിയില്‍ ഡിജിറ്റല്‍ ഇഖാമ പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ഡിജിറ്റല്‍ ഇഖാമ സേവനം പ്രാബല്യത്തില്‍. ഞായറാഴ്ച മുതല്‍ വിദേശി തൊഴിലാളികളുടെ ഇഖാമ (റെസിഡസ് പെര്‍മിറ്റ്) ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കി തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിദേശികള്‍ക്ക് സുഗമമായി മന്ത്രാലയ സേവനം ലഭ്യമാകുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുമെന്ന് ജനറല്‍ ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. ഡിജിറ്റല്‍ ഇഖാമയില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിദേശി തൊഴിലാളികളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. അബ്ഷിര്‍ വഴി ഡൗണ്‍ലോഡ് ചെയ്താല്‍ ഇന്റര്‍നെറ്റില്ലാതെയും…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തെ എൽ ഡി എഫ് സ്ഥാനാർഥിയായി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പതിനൊന്ന് മണിക്ക് കലക്ടേറ്റിലെ അസി. ഡവലെപ്‌മെന്റ് കമ്മീഷണർക്ക് മുമ്പാകെയാണ് പത്രിക നൽകുക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് എൽഡിഎഫ് നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി കലക്ടറേറ്റിലേക്ക് പോകുക. പതിനൊന്നരക്ക് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രനും പത്രിക സമർപ്പിക്കും പാലക്കാട് ജില്ലയിലെ ഒമ്പത് എൽഡിഎഫ് സ്ഥാനാർഥികളും ഇന്ന് നാമനിർദേശ പത്രിക നൽകും. ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും പാലക്കാട് സി പി പ്രമോദും…

Read More