Headlines

അമിത് ഷാ വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല; ബിജെപി ദേശീയ നേതൃത്വത്തിനോട് കെ അണ്ണാമലൈയ്ക്ക് അതൃപ്തിയെന്ന് സൂചന

ബിജെപി ദേശീയ നേതൃത്വത്തിനോട് കെ അണ്ണാമലൈയ്ക്ക് അതൃപ്തിയെന്ന് സൂചന. അമിത് ഷാ വിളിച്ച തമിഴ്നാട് ബിജെപി നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തില്ല. സംസ്ഥാന അധ്യക്ഷപദവിയിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം പുതിയ പദവി നൽകാത്തതിൽ അണ്ണാമലൈയ്ക്ക് അതൃപ്തിയുള്ളതായും റിപ്പോർട്ടുണ്ട്.

കേന്ദ്രമന്ത്രി നിർമലസിതാരാമൻ തമിഴ്നാട്ടിലെ കാര്യങ്ങളിൽ അമിതമായി ഇടപെടുന്നതിലും പരാതി ഉന്നയിച്ചു. സഖ്യത്തിൽ വിള്ളലുണ്ടാക്കരുതെന്ന് അമിത്ഷാനേതാക്കളോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ ചെറുപാർട്ടികളെ ഒപ്പം നിർത്തണം.

വ്യക്തിപരമായ താത്പര്യങ്ങൾ കൊണ്ട് സഖ്യത്തിൽ വിള്ളലുണ്ടാകരുത്. എഐഎഡിഎംകെയുമായി ചേർന്ന് പോകാനും അദ്ദേഹം നിർദേശം നൽകി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര വിള്ളലുകൾ പരിഹരിക്കുന്നതിനുമുള്ള മാർഗങ്ങൾ തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാക്കൾ അമിത് ഷായെ അദ്ദേഹത്തിന്റെ ന്യൂഡൽഹിയിലെ വസതിയിൽ കണ്ടുമുട്ടി ചർച്ച ചെയ്തു.

സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയതയും ഇടയ്ക്കിടെയുള്ള അഭിപ്രായവ്യത്യാസങ്ങളും തമിഴ്‌നാട്ടിലെ ബിജെപിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അമിത് ഷാ വിമർശനം ഉന്നയിച്ചതായി ഡൽഹി വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് നേതാക്കൾ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.