Webdesk

വയനാട് കോവിഡ് രോഗബാധിതന്‍ ചികിത്സയിലിരിക്കെ മരിച്ചു

കൽപ്പറ്റ ;കോവിഡ് ചികിത്സയിലിരിക്കെ ഹോട്ടല്‍ വ്യാപാരി മരിച്ചു. .  വാര്യാട് കോമള വീട്ടില്‍ രാഘവന്‍ (67) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് സുല്‍ത്താന്‍ ബത്തരി സി.എഫ്എല്‍.ടി.സിയില്‍ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ഇതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ഭാര്യ: കോമളവല്ലി, മക്കൾ : പ്രീത, പ്രജീഷ്, മരുമക്കള്‍: സുരേഷ്, രജിഷ.  

Read More

വയനാട്ടിൽ മൈക്രോ കണ്ടെയ്ൻമെൻറ് സോൺ പ്രഖ്യാപിച്ചു

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ലെ പള്ളിക്കുന്ന് ടൗണ്‍ പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു

Read More

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണം, ആക്ടീവ ഇടിച്ചിട്ട വാഹനം കണ്ടെത്തി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹത, ആക്ടീവ ഇടിച്ചിട്ടത് സ്വരാജ് മസ്ദ ലോറിയെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദര്‍ശിച്ചു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയത് ദുരൂഹത ഉണര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു നേമത്തു വെച്ചുണ്ടായ അപകടത്തിലാണ് മരണം. ഇന്ന് വൈകിട്ട് 3 .30 നാണു അപകടം സംഭവിച്ചത്. സ്വരാജ് മസ്ദ ലോറി പ്രദീപിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു, ഇടിച്ച ലോറി നിര്‍ത്താതെ പോയി. സ്വരാജ്…

Read More

സൗജന്യ വാക്സിന്‍ പ്ര​ഖ്യാ​പനം: മുഖ്യമന്ത്രിയോട് വി​ശ​ദീ​ക​ര​ണം തേ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റ സൗജന്യ കോവിഡ് വാക്സിന്‍ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. പെ​രു​മാ​റ്റ​ച്ച​ട്ടം ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് ക​മ്മീ​ഷ​ന്‍ വിശദീകരണം തേടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അറിയിച്ചു. എന്നാല്‍ താന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി രാവിലെ അറിയിച്ചിരുന്നു. സൗ​ജ​ന്യ കോ​വി​ഡ് ചി​കി​ത്സ​യാണ് കേരളത്തില്‍ നടത്തിവരുന്നത്, ഇതിന്‍റെ തു​ട​ര്‍​ച്ച​യാ​ണ് സൗ​ജ​ന്യ വാ​ക്സി​നും. ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് താന്‍ ഇത് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി ഒരു ഹോട്ട്സ്പോട്ട് കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11) ആണ് പുതിയ ഹോട്ട് സ്‌പോട്ട്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136,…

Read More

ഗൂഗിള്‍ പണിമുടക്കി; ജിമെയില്‍ അടക്കമുള്ള സേവനങ്ങള്‍ തടസപ്പെട്ടു

ന്യൂഡൽഹി: ജി മെയിൽ അടക്കമുള്ള ഗൂഗിൾ സേവനങ്ങൾ ലോകവ്യാപകമായി പണിമുടക്കി. ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പേ അടക്കമുള്ള സേവനങ്ങളും പ്രവർത്തന രഹിതമാണ്. ‘പ്രവർത്തന രഹിതം’ എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ട്വിറ്ററിൽ അടക്കം നിരവധി പേരാണ് ഗൂഗിൾ പ്രവർത്തന രഹിതമായമായ വിവരം പങ്കുവെച്ചിരിക്കുന്നത്.

Read More

ഇന്ന് 4481 പേർക്ക് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 57,640 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 198, കൊല്ലം 306, പത്തനംതിട്ട 213, ആലപ്പുഴ 302, കോട്ടയം 352, ഇടുക്കി 48, എറണാകുളം 582, തൃശൂര്‍ 575, പാലക്കാട് 291, മലപ്പുറം 822, കോഴിക്കോട് 410, വയനാട് 154, കണ്ണൂര്‍ 172, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,11,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. നേമത്ത് ബൈക്ക് അപകടത്തിലാണ് മരണം. ഒരേ ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.  മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Read More

വയനാട് ‍ജില്ലയിൽ 61 പേര്‍ക്ക് കൂടി കോവിഡ്; 153 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (14.12.20) 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 153 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13427 ആയി. 11454 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 82 മരണം. നിലവില്‍ 1892 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1275 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More