കേരളത്തില്‍ കൊവിഡ് വ്യാപനവും മരണ സംഖ്യയും കൂടുതല്‍; ആശങ്ക അറിയിച്ച് കേന്ദ്രം: നിയന്ത്രണവിധേയമാക്കണമെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനത്തിലും മരണ സംഖ്യയിലും ആശങ്കയറിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 55 ശതമാനവും കേരളത്തില്‍ നിന്നുള്ളതാണെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ കണക്കാണിത്. മരണനിരക്കും രോഗവ്യാപനവും നിയന്ത്രണ വിധേയമാക്കണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഈ നാല് ജില്ലകളുടെ കാര്യത്തിലും കേന്ദ്രം ആശങ്കയറിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യാപനം നിയന്ത്രിക്കാന്‍…
