ദോഹ: പുതിയ ഡിസൈനുകളിലുള്ള ഖത്തരി റിയാല്‍ കറന്‍സികള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18 വെള്ളിയാഴ്ച മുതല്‍ 200ന്‍റെ പുതിയ കറന്‍സികള്‍ പ്രാബല്യത്തില്‍ വരും. ഖത്തരി റിയാല്‍ ബാങ്ക് നോട്ടുകളുടെ അഞ്ചാം സീരീസില്‍ പുതിയ ഇരുന്നൂറിന്റെ നോട്ടും പുതിയ ഡിസൈനുകളിലുള്ള മറ്റ് നോട്ടുകളുമാണ് പുറത്തിറക്കിയത്.
മൂന്നുമാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ഖത്തരി റിയാലിന്റെ പഴയ കറന്‍സികള്‍ പ്രാദേശിക ബാങ്കുകളില്‍ നിന്നും അതിന് ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നോ മാറ്റി വാങ്ങാം. ശൈഖ് അബ്ദുല്ല ബിന്‍ ജാസിം ആല്‍ഥാനിയുടെ കൊട്ടാരം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് എന്നിവയുടെ ചിത്രങ്ങള്‍ പതിപ്പിച്ചതാണ് 200 റിയാലിന്റെ പുതിയ നോട്ട്.