Headlines

Webdesk

മൂന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ്

കോഴിക്കോട്: മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിആര്‍ഒയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മലപ്പുറം ജില്ലയില്‍ 25.54, കോഴിക്കോട് 24.68, കണ്ണൂര്‍ 25.04, കാസര്‍കോഡ് 24.74 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 21.20 ശതമാനവും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 19.26 ശതമാനവും പോളിങ് രേഖപ്പെടുത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.  

Read More

കര്‍ഷക സമരം 19ാം ദിവസത്തിലേക്ക്; ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമായി

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം 19-ാം ദിവസത്തിലേക്ക് .ഇതേതുടർന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമായി തുടരുന്നതിനിടെ ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ സേനാവിന്യാസം ശക്തമാക്കി. കര്‍ഷകരെ തടയാന്‍ ഡല്‍ഹി- ഗുരുഗ്രാം അതിര്‍ത്തിയില്‍ 1000ല്‍ ഏറെ പൊലീസുകാരെയും ഫരീദാബാദ്, പല്‍വല്‍, ബദര്‍പൂര്‍ എന്നിവിടങ്ങളിലായി 3500 പൊലീസുകാരെയും നിയോഗിച്ചു. കൂടുതല്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അതിര്‍ത്തികളില്‍ സ്ഥാപിച്ചു. ഡല്‍ഹി- ആഗ്ര, ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതകളിലെ ഉപരോധ സമരം ഇന്നും തുടരും. രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ട്രാക്ടര്‍ മാര്‍ച്ചുമായാണ് ഡല്‍ഹി- ജയ്പൂര്‍ ദേശീയപാതയില്‍…

Read More

മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കുമെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എം. കെ മുനീർ

ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കുമെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എം കെ മുനീർ. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് എം. കെ മുനീർ കത്ത് നൽകി. സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം ഗുരുതരമായ ചട്ടലംഘനമാണെന്ന് മുനീർ പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് മുനീർ കത്തിൽ പറയുന്നു. ക്ഷേമ പെൻഷൻ ലഭിക്കുന്നവർക്ക് ജനുവരിയിൽ മസ്റ്ററിം​ഗ് നടത്തില്ല…

Read More

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ പൂഞ്ചിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഒരാളെ പിടികൂടി. മുഗൾ റോഡിലെ പോഷാന മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയ പാക് ഭീകരർ ഷോപിയാനിലേക്ക് പോകുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെത്തിയ ഭീകരരെയാണ് വധിച്ചതെന്ന് ജമ്മു കാശ്മീർ പോലീസ് അറിയിച്ചു.

Read More

ഐ എസ് എല്‍; വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്; ഗോള്‍ മഴ പെയ്യിച്ച് ബെംഗളുരു

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയമില്ലാതെ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്‌സ്. ലീഗിലെ അഞ്ചാം റൗണ്ട് മല്‍സരത്തില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത് ബെംഗളുരു എഫ് സിയാണ്. 4-2നാണ് കേരളത്തിന്റെ തോല്‍വി. ഒരു ഗോളിന്റെ ലീഡെടുത്തിന് ശേഷമാണ് കേരളത്തിന്റെ തകര്‍ച്ച. ലീഗിലെ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്. മലയാളി താരം കെ പി രാഹുല്‍ 17ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. കേരളത്തിന്റെ രണ്ടാം ഗോള്‍ ജോര്‍ഡന്‍ മുറേയുടെ വക 61ാം മിനിറ്റിലായിരുന്നു. കെയ്റ്റണ്‍ സില്‍വ(29), എറിക്ക് പാര്‍ത്താലു (51), ഡിമാസ്…

Read More

ഇന്ന് കർഷകർ ജയ്‌പുർ ദേശീയപാതയിൽ ഉപരോധ സമരം നടത്തും

ഡൽഹി: സംസ്ഥാന-ജില്ലാഭരണസിരാകേന്ദ്രങ്ങൾ, കർഷകസംഘടനകൾ എന്നിവർ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ജയ്‌പുർ ദേശീയപാത ഉപരോധിക്കും. സിംഘുവിലെ സമരഭൂമിയിൽ കർഷകനേതാക്കൾ നിരാഹാരം അനുഷ്ഠിക്കും. അവർക്കൊപ്പം സത്യാഗ്രഹം നടത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചു. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയിൽ ഡി.ഐ.ജി. ലഖ്‌വീന്ദർ സിങ് ജാഖർ രാജിവെച്ചു. ഹരിയാണയിലെയും രാജസ്ഥാനിലെയും കൂടുതൽ കർഷകർ സിംഘുവിലേക്കെത്തി. പഞ്ചാബിൽനിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും സമരത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. കർഷകപ്രക്ഷോഭം 18-ാം ദിവസത്തിലേക്കുകടന്ന ഞായറാഴ്ച കർഷകർ ജയ്‌പുർ ദേശീയപാത കൂടി ഉപരോധിച്ചു. രാജസ്ഥാനിലെ അൽവർ ജില്ലയിൽനിന്നുള്ള…

Read More

എൽ ഡി എഫ് ചരിത്രവിജയം നേടുമെന്ന് മന്ത്രി ഇ പി ജയരാജൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ചരിത്ര വിജയം നേടുമെന്ന് മന്ത്രി ഇ പി ജയരാജൻ. കണ്ണൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി ജയിച്ചുവരും. നാടാകെ സർക്കാരിന്റെ നയങ്ങളെ പ്രശംസിക്കുകയാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളെയാണ് ഇടതുമുന്നണി സ്ഥാനാർഥികളാക്കിയിരിക്കുന്നത്. മഹാമാരിയുടെ കാലത്ത് ജനസേവനം നടത്തിയവരാണ്. ജനത്തിന് ഭക്ഷണവും പാർപ്പിടവും ഉറപ്പാക്കി. നാട് വികസിച്ചു വരികയാണെന്നും ജയരാജൻ പറഞ്ഞു

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം; നാല് ജില്ലകളിലെ 90 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം. നാല് ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് 90 ലക്ഷം വോട്ടർമാർ ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. കഴിഞ്ഞ തവണ നാല് ജില്ലകളിലായി 79.75 ആയിരുന്നു പോളിംഗ് ശതമാനം. ഇത്തവണ ഇത് മറികടക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളും മൂന്നാംഘട്ടത്തിലാണുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ചന്ദ്രശേഖരൻ, കെ കെ ശൈലജ, ഇ പി ജയരാജൻ, എ…

Read More

ദീര്‍ഘകാല തൊഴില്‍ കരാറുമായി സൗദി; തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തും

റിയാദ്: പത്ത് വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് സൗദി തൊഴില്‍ മന്ത്രാലയം. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം. തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തി പദ്ധതി നടപ്പിലാക്കാനാണ് ആലോചനയെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ ഹാനി അല്‍മുഅജ്ജല്‍ പറഞ്ഞു. തൊഴിലുടമയുമായി കരാര്‍ അവസാനിപ്പിച്ചാല്‍ പിന്നെ അദ്ദേഹവുമായി മത്സരിക്കുന്ന രീതിയില്‍ രണ്ട് വര്‍ഷം വരെ ജോലിയില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് നിലവിലെ…

Read More

പന്തല്ലൂർ താലൂക്കിൽ നാളെ ഹർത്താലിന് ഡിഎം കെ ആഹ്വാനം

പന്തല്ലൂർ താലൂക്കിൽ നാളെ ഹർത്താലിന് ഡിഎം കെ ആഹ്വാനം. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. വ്യാപാരി വ്യവസായി സംഘടന ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

Read More