Headlines

Webdesk

വയനാട് ‍ജില്ലയിൽ 234 പേര്‍ക്ക് കൂടി കോവിഡ്;232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 201 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയതാണ്. 6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13366 ആയി. 11300 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 81 മരണം. നിലവില്‍ 1985 പേരാണ് ചികിത്സയിലുള്ളത്….

Read More

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

തിരിച്ചറിയൽ കാർഡ് ഡിജിറ്റലാക്കി മാറ്റാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരിച്ചറിയൽ കാർഡ് ഡിജിറ്റലാക്കി മാറ്റാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.മൊബൈൽ ഫോണിൽ സൂക്ഷിക്കാവുന്നതും വെബ്‌സൈറ്റ്, ഇമെയിൽ എന്നിവയിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമായ ഫോട്ടോ പതിപ്പിച്ച ഡിജിറ്റൽ ഐഡികാർഡാണ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്.   വോട്ടർ പട്ടികയിൽ പേര് വന്നാലുടൻ വോട്ടർമാർക്ക് എസ്എംഎസ് മുഖേന നിർദേശം ലഭിക്കും. ഇതോടൊപ്പം നൽകുന്ന ലിങ്കിൽ കയറിയാൽ ഡിജിറ്റൽ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന ഐഡികാർഡ് വോട്ടെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാം. ഐഡി കാർഡുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന രീതി കാലതാമസം…

Read More

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി രാജിവെച്ചു

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡി ഐ ജി ലഖ്മീന്ദർ സിംഗ് ജഖാർ രാജിവച്ചു. തന്റെ രാജിക്കത്ത് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ശനിയാഴ്ച നൽകിയെന്ന് ലഖ്മീന്ദർ പറഞ്ഞു. ദിവസങ്ങളായി തെരുവിൽ സമരം നടത്തുന്ന കർഷകർക്കൊപ്പം നിൽക്കാൻ താൻ തീരുമാനിച്ചുവെന്നാണ് രാജി കത്തിൽ ലഖ്മീന്ദർ വ്യക്തമാക്കിയത്. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ശിരോമണി അകാലിദൾ (ഡെമോക്രാറ്റിക്) നേതാവ് സുഖ്‌ദേവ് സിങ്, പ്രശസ്ത പഞ്ചാബി കവി സുർജിത്…

Read More

നിരോധനത്തില്‍ പതറാതെ ടിക് ടോക്; ഫേസ്ബുക്കിനെയും മറികടന്ന് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുമായി ലോകത്ത് ഒന്നാമത്

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായതിന് പിറകെയാണ് ഇന്ത്യ ചൈനീസ് കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ തുടങ്ങിയത്. അത്തരത്തില്‍ ഒന്നായിരുന്നു സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അതില്‍ ഏറ്റവും വലിയ തിരിച്ചടിയായത് ബൈറ്റ് ഡാന്‍സിന് കീഴിലുള്ള ടിക് ടോക്കിനായിരുന്നു. ഇന്ത്യയിലെ നമ്പര്‍ വണ്‍ ഷോര്‍ട്ട് വീഡിയോ ആപ്പ് ആയി മാറിയിരുന്ന ടിക് ടോക് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും നിരോധിക്കപ്പെട്ടു. അതിന് ശേഷം അമേരിക്കയിലും കമ്പനി കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും ആഗോള തലത്തില്‍ ടിക് ടോക്കിനെ…

Read More

കർഷകരെ പേടിച്ച് സൈന്യത്തെ ഇറക്കി കേന്ദ്രം; റോഡുകളിൽ കോൺക്രീറ്റ് ബീമുകളും

കർഷക സമരത്തെ അടിച്ചമർത്താൻ പോലീസിനൊപ്പം സൈന്യത്തെയും നിയോഗിച്ചു. ഡൽഹിയിലേക്ക് എത്തുന്ന കർഷകരെ തടയുന്നതിനായി സൈന്യത്തെയും നിയോഗിച്ചു. ഷാജഹാൻപൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് റോഡിൽ ഭീമൻ കോൺക്രീറ്റ് ബീമുകൾ സ്ഥാപിച്ചാണ് വഴി തടയാൻ ശ്രമം അതേസമയം പഞ്ചാബിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെ കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് എത്തുകയാണ്. നാളെ കർഷകരുമായി ചർച്ച നടത്താമെന്ന് കേന്ദ്രകൃഷി മന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെ കുറിച്ചാകണം ചർച്ചയെന്നാണ് കർഷക സംഘടനകൾ പറഞ്ഞിരിക്കുന്നത്. സിംഘുവിൽ നാളെ കർഷക നേതാക്കൾ നിരാഹാരമിരിക്കും….

Read More

കോവിഡ് രോഗികളിൽ ഗുരുതരമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍

അഹമ്മദാബാദ്: കോവിഡ് രോഗികളിൽ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍. മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധയാണ് ഉണ്ടാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന ഈ ഫംഗസ് അഞ്ച് രോഗികളില്‍ കണ്ടെത്തിയതായും അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ പറഞ്ഞു. അതേസമയം ഫംഗസ് കണ്ടെത്തിയതിൽ രണ്ടു പേര്‍ മരണത്തിനു കീഴടങ്ങി. രണ്ടു പേര്‍ രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി. രോഗം ബാധിച്ചവരില്‍ നാലു പേര്‍ 34 നും 47…

Read More

ഫ്ലാറ്റില്‍ നിന്നും വീണ് വീട്ടുവേലക്കാരി മരിച്ച സംഭവത്തില്‍ പരാതിയില്ലന്ന് ബന്ധുക്കള്‍

കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്നും വീണ് പരിക്കേറ്റ വീട്ടുവേലക്കാരി മരിച്ച സംഭവത്തില്‍ പരാതിയില്ലന്ന് മരിച്ച കുമാരിയുടെ ബന്ധുക്കള്‍. കൊച്ചി മറൈൻഡ്രൈവിലുള്ള ഫ്‌ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശി കുമാരിയ്ക്ക് അപകടം സംഭവിക്കുന്നത്. തുടർന്ന് ഗുരുതരാവസ്ഥയിൽ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി ഇന്നലെ രാത്രിയാണ് മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പരാതി ഉന്നയിച്ച ബന്ധുക്കൾ നിലവിൽ പരാതിയില്ലെന്നാണ് പൊലീസിനെ അറിയിച്ചത്. തമിഴ്നാട് സേലം സ്വദേശിനിയായാണ് കുമാരി. ഫ്ലാറ്റ് ഉടമക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ഏഴ് ദിവസമായി കൊച്ചിയിലെ…

Read More

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് കെ.എസ്.ഇ.ബി. വൈദ്യുത നിരക്ക് ഉടന്‍ വര്‍ധിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് കെഎസ്‌ഇബി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ 2022 മാര്‍ച്ച്‌ 31 വരെ നിലവിലെ നിരക്ക് തുടരുമെന്നാണ് കെഎസ്‌ഇബി വ്യക്തമാക്കിയത്. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. 2018 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച്‌ വരെയുള്ള കാലയളവിലേക്ക് ബാധകമായ മ‌ള്‍ട്ടി ഇയര്‍ താരിഫ് റെഗുലേഷനനുസരിച്ചാണ് നിലവിലെ നിരക്കുകള്‍. 2019 ജൂലൈയില്‍ പുറപ്പെടുവിച്ച താരിഫ്…

Read More

ലോറി നിയന്ത്രണം വിട്ട് അപകടം; നാല് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ ടോപ്പൂര്‍ ഹൈവേയില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടതിനെതുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് ശേഷം ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. സേലം ധര്‍മ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് പിന്നിലേക്ക് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് ചെറുതും വലുതുമായ 16 ഓളം വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.സംഭവത്തിന് ശേഷം ജില്ലാ…

Read More