ഫിറ്റ്‌നസ് ടെസ്റ്റ് പാസായി; രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയിലേക്ക്
ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുമോ എന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമം. ഐ.പി.എല്ലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ഇന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിലാണ് രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതിനു വേണ്ട ശാരീരികക്ഷമത ഇപ്പോള്‍ രോഹിത് വീണ്ടെടുത്തതായും താരത്തെ ദേശീയ ടീമിലേക്കു മടക്കി വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബി.സി.സി.ഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിയ്ക്കും ചേര്‍ന്നു തീരുമാനിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ തന്നെ ഓസ്ട്രേലിയയിലേക്ക്…