Headlines

Webdesk

കല്പറ്റയിലെ ആദ്യകാല കുടിയേറ്റ കർഷകനും പൗരപ്രമുഖനുമായ കെ.പി മമ്മുണ്ണി ഹാജി(92) നിര്യാതനായി

കല്പറ്റയിലെ ആദ്യകാല കുടിയേറ്റ കർഷകനും പൗരപ്രമുഖനുമായ കെ.പി മമ്മുണ്ണി ഹാജി(92) നിര്യാതനായി.റാട്ടക്കൊല്ലി, പൂത്തൂർ വയൽപ്രദേശത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിച്ച അദ്ദേഹത്തിന് മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മക്കൾ.കുഞ്ഞാമി ഹൈദറലി, പാത്തു, സുബൈദ, ലത്തീഫ്, ഖാലിദ്, മുഹമ്മദ് കോയ, നൗഷത്ത്, ഹസീന മരുമക്കൾ.മുഹമ്മദലി ഹാജി (ദേവർ ഷോല), മരക്കാർ ഹാജി( വട്ടോളി) സിറാജുദ്ദീൻ(റിട്ട. സെയിൽ ടാക്സ് ഓഫീസർ) എൻ.കെ.മുസ്തഫ ഹാജി(മുട്ടിൽ) കടവത്ത് അബു ഹാജി (പള്ളിക്കൽ) അഫ്സത്ത്, ശൈലജ, ഫാത്തിമ, ജംഷീല.

Read More

മാനന്തവാടി തൃശിലേരിയിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു

  തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) ആണ് മരിച്ചത്. തൃശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. മക്കൾ: ബിന്ദു, സിന്ധു

Read More

കാസർകോട് ദേലംപാടിയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു; എൻഡിഎ സ്ഥാനാർഥിക്കും പരുക്ക്

കാസർകോട് ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. സംഘർഷത്തിൽ എൻഡിഎ സ്ഥാനാർഥിക്കും പരുക്കേറ്റിട്ടുണ്ട്. ബിജെപി പ്രവർത്തകൻ രതീഷിനാണ് കുത്തേറ്റത്. എൻഡിഎ സ്ഥാനാർഥി സതീശനാണ് പരുക്കേറ്റത് സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശശി നിർക്കളയ, ബാലകൃഷ്ണൻ നിർക്കളയ, നാരായണൻ മല്ലംപാറ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ബിജെപി സിപിഎം സംഘർഷം പ്രദേശത്ത് നിലനിനിന്നിരുന്നു. സമാധാന യോഗത്തിൽ പങ്കെടുത്ത ശേഷം തിരികെ പോകുമ്പോൾ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം.

Read More

പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ഭൂമി പൂജയോടെ ഉച്ചയ്ക്ക് ഒരു മണിക്ക് ചടങ്ങ് ആരംഭിക്കും. 971 കോടി രൂപ ചെലവിൽ 64,500 ചതുരശ്ര മീറ്ററിലാണ് നിർമാണം 2022 ൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ടാറ്റ പ്രൊജക്ട് ലിമിറ്റഡിനാണ് നിർമാണ ചുമതല. നിലവിലെ പാർലമെന്റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയ മന്ദിരവും വരുന്നത്.

Read More

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു. 64 വയസ്സായിരുന്നു. 1982 ലോകകപ്പിൽ ഇറ്റലിക്ക് ലോകകപ്പ് നേടി കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച പൗളോ തന്നെയായിരുന്നു ടൂർണമെന്റിലെ ടോപ് സ്‌കോററും. 1982 ലോകകപ്പ് ജയത്തോടെ റോസി ഫുട്‌ബോൾ ഇതിഹാസ പദവിയിലേക്ക് ഉയരുകയായിരുന്നു. ടൂർണമെന്റിലാകെ ആറ് ഗോളുകളാണ് അദ്ദേഹം നേടിയത്. ഗോൾഡൻ ബൂട്ടിന് പുറമെ ബാലൻ ഡി ഓർ പുരസ്‌കാരവും അദ്ദേഹം നേടിയിയിരുന്നു യുവന്റസ്, എ സി മിലാൻ ടീമുകളുടെ മുന്നേറ്റ താരമായിരുന്നു. ഇറ്റലിക്കായി 48 മത്സരങ്ങൾ കളിച്ച…

Read More

ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ ആരോപണം; അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും

ഉന്നതർക്കെതിരെ മൊഴി നൽകാതിരിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ പരാതിയിൽ അന്വേഷണം നടത്തിയ ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും. ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗിനാണ് റിപ്പോർട്ട് നൽകുന്നത്. സ്വപ്‌നയുടെ ആരോപണങ്ങൾ റിപ്പോർട്ടിൽ തള്ളുന്നതായാണ് സൂചന മൊഴി നൽകാതിരിക്കാൻ നവംബർ 25ന് ചില ഉദ്യോഗസ്ഥർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്ന യാതൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് ജയിൽ വകുപ്പ് പറയുന്നു. ഒക്ടോബർ 14 മുതൽ സ്വപ്നയെ ജയിലിൽ എത്തിച്ചതു മുതലുള്ള സിസിടിവി ദൃശ്യങ്ങൾ ജയിൽ…

Read More

14ന് രാജ്യവ്യാപകമായി ഒരുദിനം നീളുന്ന പ്രതിഷേധം

കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രം മുന്നോട്ടുവച്ച ഭേദഗതി നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളി. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ കൂടുതൽറോഡുകൾ ഉപരോധിക്കുന്നതിനും 14 ന് രാജ്യവ്യാപകമായി ദിവസം മുഴുവൻ നീളുന്ന പ്രതിഷേധത്തിനും തീരുമാനിച്ചു. വടക്കേ ഇന്ത്യയിലെ മുഴുവൻകർഷകരും അന്ന് ഡൽഹിയിലെത്തണമെന്ന് ആഹ്വാനമുണ്ട്. മറ്റിടങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലാണ് മുഴുദിവസ പരിപാടി. നേരത്തേ നിശ്ചയിച്ചതനുസരിച്ചുള്ള സമവായ ചർച്ച ഇന്നലെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കർഷകരുടെ ഉറച്ച നിലപാടിനെ തുടർന്ന് യോഗം ഉപേക്ഷിച്ചു. ചൊവ്വാഴ്ച ഭാരത് ബന്ദിനെ തുടർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം: അഞ്ചു ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി

എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനത്തിലെ 8116 വാര്‍ഡിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 350 ഗ്രാമപഞ്ചായത്തും 58 ബ്ലോക്ക് പഞ്ചായത്തും 36 മുനിസിപ്പാലിറ്റിയും രണ്ടാംഘട്ടത്തില്‍ വിധിയെഴുതും. അഞ്ച് ജില്ലാപഞ്ചായത്തിലായി 124 ഡിവിഷനിലും കൊച്ചി, തൃശ്ശൂര്‍ കോര്‍പറേഷനുകളിലായി 128 വാര്‍ഡിലുമാണ് വോട്ടെടുപ്പ് നടക്കുക. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ാാം വാര്‍ഡിലെയും തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴിയിലെയും തിരഞ്ഞെടുപ്പ്…

Read More

സംസ്ഥാനത്തു വൈദ്യുതി നിരക്ക് വര്‍ദ്ധന ഉടന്‍ എന്ന് സൂചന

തിരുവനന്തപുരം : സംസ്ഥാനത്തു വൈദ്യുതി നിരക്ക് വര്‍ദ്ധന ഉടന്‍ എന്ന് സൂചന . സര്‍ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് മുപ്പത്തിമൂന്നു പൈസവരെ കൂടുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്കുകള്‍ പുതുക്കും. 2019 ഒക്ടോബര്‍ മുതലുള്ള ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാനുണ്ട്. 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ യൂണിറ്റിനു 10 പൈസയും കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ 11 പൈസയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആറു പൈസയും സര്‍ചാര്‍ജ് ഈടാക്കണമെന്നാണു…

Read More

സുൽത്താൻ ബത്തേരി വടക്കനാട്ടിൽ മധ്യവയസ്കയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മധ്യവയസ്കയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് ഈച്ചക്കുന്ന് മാമ്പളൂർ ചന്ദ്രൻ്റെ ഭാര്യ വിലാസിനി (57) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. വിലാസിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബത്തേരി ഫയർഫോഴ്സ് ഈച്ചക്കുന്ന് ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. കാൽ കഴുകാൻ ഇറങ്ങിയപ്പോൾ തെന്നി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഹമീദ്, ഫയർ ഓഫീസർമാരായ അനിൽ, നിബിൽ, സതീഷ്, അനുറാം, അനൂപ്, മോഹനൻ…

Read More