ഹറം ക്രെയിൻ ദുരന്തം: പ്രതികളെ കുറ്റവിമുക്തരാക്കി
മക്ക: അഞ്ചു വർഷം മുമ്പ് വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 13 പ്രതികളെയും മക്ക ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. കേസിൽ ഇന്നലെയാണ് കോടതി പുതിയ വിധിപ്രസ്താവം നടത്തിയത്. സൗദി ബിൻ ലാദിൻ ഗ്രൂപ്പ് ഉൾപ്പെടെ 13 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. സൂക്ഷ്മ പരിശോധനക്കായി വിധി പ്രസ്താവം അപ്പീൽ കോടതിക്ക് സമർപ്പിക്കും. അപകടം നടന്ന ദിവസവും തലേദിവസവും കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പുറത്തിറക്കിയ, ചെങ്കടലിലെ കാറ്റിന്റെ വേഗവുമായി ബന്ധപ്പെട്ട കാലാവസ്ഥാ റിപ്പോർട്ടുകളിൽ മുൻകരുതലുകളും…