ഐ എസ് എല്‍; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളുരു എഫ് സിക്കെതിരേ
ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളുരു എഫ് സിക്കെതിരേ. സൂപ്പര്‍ സണ്‍ഡേയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയില്‍ ഇല്ല. എന്നാല്‍ കരുത്തരായ ബെംഗളുരു എഫ് സിക്കു മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് നന്നായി വിയര്‍ക്കേണ്ടി വരും. ലീഗില്‍ നാല് മല്‍സരങ്ങളില്‍ നിന്നായി രണ്ട് സമനിലയും രണ്ട് തോല്‍വിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. ബെംഗളുരുആവട്ടെ മൂന്ന് സമനിലയും ഒരു ജയവുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ്. ആദ്യ മല്‍സരത്തില്‍ കേരളം എടികെ മോഹന്‍…