Headlines

Webdesk

പീഡനം ഇനിയും സഹിക്കാൻ വയ്യ; മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ അന്വേഷണ സംഘത്തിന്

  ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ അന്വേഷണ സംഘത്തിന്. പീഡനം ഇനിയും സഹിക്കാൻ വയ്യെന്നും ജീവിച്ചിരിക്കാൻ തോന്നുന്നില്ലെന്നും സന്ദേശത്തിൽ മോഫിയ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നടന്ന പീഡനങ്ങളെ കുറിച്ചും ഓഡിയോ ക്ലിപ്പിൽ പരാമർശമുണ്ട്. മോഫിയയുടെ ഭർത്താവ് സുഹൈലിൽ നിന്നും പിടിച്ചെടുത്ത ഫോണിലാണ് നിർണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയത്. കോടതിയുടെ അനുമതിയോടെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഡോക്ടറിൽ കുറഞ്ഞയാളെ വിവാഹം കഴിച്ചുവെന്ന എതിർപ്പ് സുഹൈലിന്റെ…

Read More

മുല്ലപ്പെരിയാര്‍; കേരളത്തിന്റെ നിര്‍ദേശം തമിഴ്നാട് അവഗണിച്ചു; രാത്രി ഷട്ടറുകള്‍ ഉയര്‍ത്തി

  തൊടുപുഴ: കേരളത്തിന്റെ നിര്‍ദേശം അവഗണിച്ച് മുല്ലപ്പെരിയാറില്‍ നിന്ന് രാത്രിയില്‍ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കി തമിഴ്നാട്. ഇന്നലെ രാത്രി 11 മണിയോടെ ഒന്‍പത് ഷട്ടറുകള്‍ 60 സെന്റീ മിറ്റര്‍ ഉയര്‍ത്തി. 7,200 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ഷട്ടറുകള്‍ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം ഇന്നലയും തമിഴ്നാട് നിരസിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കൂടിയതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. നിലവില്‍ ഒരു ഷട്ടര്‍ ഒഴികെ ബാക്കിയെല്ലാം അടച്ചു. നിലവില്‍ 141.95 അടിയാണ് ഡാമിലെ ജലനിരപ്പ്….

Read More

ഏഴ് യുവതികൾ ഉൾപ്പെടെ 17 പേർക്കെതിരെ കേസെടുത്തു; ലഹരിപ്പാർട്ടി നടന്ന ഫ്ലാറ്റുകളിൽ പരിശോധന

കൊച്ചി: മോഡലുകളുടെ അപകടമരണക്കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഫ്ലാറ്റുകളില്‍ പൊലീസ് പരിശോധന. ലഹരിപാര്‍ട്ടികള്‍ നടന്നതായി വെളിപ്പെടുത്തിയ ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ ഫ്ലാറ്റുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ വൈദഗ്ധ്യം ലഭിച്ച ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന. സൈജു തങ്കച്ചന്റെ മൊബൈല്‍ഫോണില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പൊലീസ് പരിശോധന നടത്തിയ ഫ്ലാറ്റുകളിലൊന്ന് സൈജു തങ്കച്ചന്റേതാണ്. അതിനിടെ, ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തു. ലഹരിപാര്‍ട്ടി നടന്ന പ്രദേശങ്ങളിലെ ഏഴു സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഏഴു…

Read More

സംസ്ഥാനത്ത് മൂന്ന് പേരില്‍ ഒമിക്രോണ്‍ സംശയം; പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

  കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം സംശയിക്കുന്ന മൂന്ന് പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്ന് ലഭിച്ചേക്കും. പരിശോധനയുടെ വേഗത കൂട്ടാനുള്ള നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. എത്രയും വേഗം തന്നെ പരിശോധനാ ഫലം നല്‍കണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുള്ളതായാണ് വിവരം. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും ഒരാളുടെ അമ്മയുമാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒമിക്രോണ്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മൂന്ന് പേരും കോവിഡിന്റെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുമായിരുന്നു. ബ്രിട്ടണില്‍ നിന്ന് കോഴിക്കോടെത്തിയ…

Read More

ഒമിക്രോണ്‍: നാല്‍പത് വയസിനും അതിനു മുകളില്‍ പ്രായമുളളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുളളവര്‍ക്കും പ്രതിരോധ വാക്‌സിന്റെ ബൂസറ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി ഇന്ത്യന്‍ സാര്‍സ് കൊവ് 2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യം (ഐ.എന്‍.എസ്.എ.സി.ഒ.ജി.). കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഐ.എന്‍.എസ.സി.ഒ.ജി. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഐ.എന്‍.എസ.എ.സി.ഒ.ജി.യുടെ ശുപാര്‍ശ. രാജ്യത്ത് ഇതുവരെ രണ്ടുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുളളത്. ഇതുവരെ വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ജാഗ്രത പാലിക്കേണ്ടവരും ഉള്‍പ്പെട്ട വിഭാഗത്തിന് നല്‍കുക,…

Read More

പോക്കറ്റ് കാലിയാകും; പുതുവര്‍ഷത്തില്‍ രാജ്യത്തെ ബേങ്കിംഗ് ചാര്‍ജുകള്‍ ഉയരും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് ബേങ്കിംഗ് ചാര്‍ജുകള്‍ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉള്‍പ്പെടെയുള്ള സേവന നിരക്കുകളില്‍ മാറ്റം വരും. എടിഎം ഇടപാടുകള്‍ക്ക് ബേങ്കുകള്‍ നിശ്ചയിച്ചിട്ടുള്ള സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ ആയിരിക്കും അധികതുക ഈടാക്കുക. ബേങ്കിലോ മറ്റ് ബാങ്ക് എടിഎമ്മുകളിലോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെയോ സൗജന്യ പരിധിക്ക് മുകളില്‍ നടത്തുന്ന ഓരോ പണം ഇടപാടിനും ഫീസുണ്ടാകും. 21 രൂപ ഫീസും…

Read More

കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്കുകള്‍ ഇന്ന് സര്‍ക്കാര്‍ പുറത്തുവിടും

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടും. രാവിലെ ഒന്‍പതിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിക്കുക. സര്‍ക്കാര്‍ ഇതുവരെ വ്യത്യസ്തമായ കണക്കുകളാണ് അറിയിച്ചത്. രണ്ടായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തില്ലെന്നായിരുന്നു സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മന്ത്രി ആദ്യം പറഞ്ഞത്. കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് അയ്യായിരത്തോളം പേരുണ്ടെന്നാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ നീക്കം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടെന്നാണ്…

Read More

ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രയിലെത്തും; നാളെ ഒഡീഷയില്‍: സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയില്‍

ന്യൂഡല്‍ഹി: ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ഒഡീഷയിലെ പുരിയിലാകും ജവാദ് പൂര്‍ണമായും തീരം തൊടുക. ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ ഈ മൂന്ന് ജില്ലകളിലും വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ തീരദേശ ജില്ലകളായ കന്യാകുമാരി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ഇന്ന് ശക്തമായ മഴ…

Read More

കുടുംബത്തിലെ 9 പേർക്ക് ഒമിക്രൊൺ എന്ന് സംശയം; ജാഗ്രത

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണയിൽ രാജ്യവും. രാജസ്ഥാനിലെ ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കും കോവിഡ് പോസിറ്റീവ് ആയത് ഒമിക്രോൺ മൂലമെന്ന് സംശയം. കുടുംബത്തിലെ നാലു പേർ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരാണ്. ഇതോടെ ജനിതക പരിശോധനയ്ക്കായി ഒമ്പത് പേരുടെയും സ്രവം പരിശോധനയ്ക്കയച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ നാല് പേരെയും രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ പ്രവേശിപ്പിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഒമിക്രോൺ വകഭേദം രാജ്യത്ത് മൂന്നാം തരം​ഗത്തിന് ഇടയാക്കുമോ എന്ന…

Read More

പ്രഭാത വാർത്തകൾ

  🔳ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുന്നതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 🔳ഒമിക്രോണ്‍ ആശങ്ക ശക്തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കര്‍ണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ ബൂസ്റ്റര്‍…

Read More