Headlines

Webdesk

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി 85 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എൺപത്തി അഞ്ച് ലക്ഷം പിന്നിട്ടു. 5,76,410 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15,62,021 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി എഴുപത്തിനാല് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. അമേരിക്കയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അമ്പത്തിയഞ്ച്…

Read More

ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള വിലക്ക് തുടരും; സിബിഐ ആവശ്യം ഹൈക്കോടതി തള്ളി

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കെതിരായ അന്വേഷണത്തിനുള്ള വിലക്ക് ഹൈക്കോടതി ഈ മാസം 17 വരെ നീട്ടി. ഇന്ന് തന്നെ വിലക്ക് നീക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. കേസിൽ വാദത്തിന് കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സ്റ്റേ നീട്ടിയത് സിബിഐ കേസിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം കേസിൽ ശിവശങ്കറും സ്വപ്‌നയും യൂനിടാകും അടക്കമുള്ള പ്രതികളുടെ പങ്കിന് കൂടുതൽ തെളിവ് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹർജി നൽകിയത്. വടക്കാഞ്ചേരി ഭവന നിർമാണ…

Read More

വാഗ്ദാനങ്ങളുമായി കേന്ദ്രം; താങ്ങുവില നിലനിർത്തുമെന്നതടക്കമുള്ള വാഗ്ദാനങ്ങൾ എഴുതി നൽകും

സമരം ചെയ്യുന്ന കർഷകരെ അനുനയിപ്പിക്കാൻ വാഗ്ദാനങ്ങളുമായി കേന്ദ്രസർക്കാർ. താങ്ങുവില നിലനിർത്തും, കരാർ കൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം, കാർഷിക വിപണികളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, വിപണിക്ക് പുറത്തുള്ളവർക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തും തുടങ്ങിയ ഉറപ്പുകൾ എഴുതി നൽകാനാണ് തീരുമാനം കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്. ഇന്ന് നടക്കാനിരുന്ന യോഗം റദ്ദാക്കിയതായി കേന്ദ്രം അറിയിച്ചു. സർക്കാരുമായി ഇനി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. അതേസമയം സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകളെ നാളെ…

Read More

പാർഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു; പ്രഖ്യാപനം ട്വിറ്ററിലൂടെ

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പാർഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ട്വിറ്റർ വഴിയാണ് വിരമിക്കൽ തീരുമാനം പാർഥിവ് അറിയിച്ചത്. 19ാം വയസ്സിൽ ദേശീയ ടീമിൽ അരങ്ങേറിയ താരം 35ാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 25 ടെസ്റ്റും 39 ഏകദിനങ്ങളും 2 ടി20യും കളിച്ചിട്ടുണ്ട്. 25 ടെസ്റ്റിൽ നിന്നായി 934 റൺസും ഏകദിനത്തിൽ 736 റൺസും ടി20യിൽ 36 റൺസും നേടിയിട്ടുണ്ട്. 2002ലാണ് ഇന്ത്യക്കായി അരങ്ങേറിയത്. 2018ലാണ് ദേശീയ കുപ്പായത്തിൽ അവസാനം കളിച്ചത്. ഐപിഎല്ലിൽ നിലവിൽ റോയൽ…

Read More

രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

സുൽത്താൻ ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ  നടത്തിയ വാഹന പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ .   മൈസൂരിൽ  നിന്നും മലപ്പുറം എടപ്പാളിലേക്ക് KL 52 K 1381 EON കാറിൽ കടത്തികൊണ്ടു വന്ന രണ്ട് കിലോ കഞ്ചാവുമായി      മലപ്പുറം പൊന്നാനി നാലകത്ത്  ഫക്രുദ്ദിൻ  (25) മലപ്പുറം പൊന്നാനി മoത്തിൽ എം.വി.  ഷഹബാസ് മുർഷിദ്ദ്  (24)    എന്നിവരെ അറസ്റ്റ് ചെയ്തു  കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.കെ മണികണ്ടൻ പ്രിവന്റീവ് ഒഫീസർ മാരായ എം.ബി…

Read More

വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോള്‍ പോളിംഗ് ബൂത്തിന് പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് വേണം വോട്ടര്‍മാര്‍ നില്‍ക്കാന്‍. വോട്ട് രേഖപ്പെടുത്താന്‍ ബൂത്തില്‍ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് തിരികെ ഇറങ്ങുമ്പോഴും പോളിംഗ് അസിസ്റ്റന്റ് സാനിറ്റെസര്‍ നല്‍കും. വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് ആദ്യം എത്തണം. മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഒരു സമയം ബൂത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിംഗ് ഓഫീസര്‍ക്ക്…

Read More

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കണം; പുസ്തകങ്ങളില്‍ ഭാരം രേഖപ്പെടുത്തണം : വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്നും പാഠപുസ്തകങ്ങളില്‍ ഭാരം രേഖപ്പെടുത്തണമെന്നുമുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ ആയിരിക്കണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം എന്നാണ് പുതിയ നിര്‍ദേശം. ഇതുപ്രകാരം രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം രണ്ട് കിലോ ഗ്രാമില്‍ കൂടാന്‍ പാടില്ല. പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയതിനാല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം അഞ്ച് കിലോ ഗ്രാമില്‍…

Read More

തമിഴ് നടി ആത്മഹത്യ ചെയ്ത നിലയില്‍

ചെന്നൈ: തമിഴ് ടെലിവിഷന്‍ താരം വി ജെ ചിത്ര (28) ആത്മഹത്യ ചെയ്ത നിലയില്‍. ചെന്നൈയ്ക്ക് സമീപം നസറെത്‌പേട്ടയിലെ പഞ്ച നക്ഷത്ര ഹോട്ടലിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി രണ്ടരയോടെ ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടല്‍മുറിയിലേക്ക് പോയതാണ്. പ്രതിശ്രുത വരനൊപ്പമാണ് ഹോട്ടലില്‍ കഴിഞ്ഞിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. ഷൂട്ട് കഴിഞ്ഞ് മുറിയില്‍ എത്തിയ ചിത്ര കുളിക്കാനായി ബാത്ത്‌റൂമില്‍ പോയതായി ഹേമന്ത് പറഞ്ഞതായി പോലിസ് പറയുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ…

Read More

ആന്ധ്രാപ്രദേശിലെ അജ്ഞാതരോഗം; കാരണം കുടിവെള്ളത്തിലെ ലോഹ സാനിധ്യം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരുവില്‍ അജ്ഞാതരോഗത്തിന് കാരണമായത് കുടിവെള്ളത്തിലെ ലോഹ സാനിധ്യമെന്ന് പ്രാഥമിക നിഗമനം. രോഗികളുടെ രക്തപരിശോധനയില്‍ നിക്കല്‍, ലെഡ് തുടങ്ങിയവയുടെ കൂടിയ സാന്നിധ്യം കണ്ടെത്തി. കുടിവെള്ളത്തില്‍ കീടനാശിനിയുള്ളതായും കാണപ്പെട്ടു. മംഗളഗിരി എയിംസ് ഡയറക്ടര്‍ രാകേഷ് കാക്കറുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സമര്‍പ്പിച്ചു. ഛര്‍ദിക്കുശേഷം അപസ്മാരത്തോടെ കുഴഞ്ഞുവീഴുകയാണ് ലക്ഷണം. കഴിഞ്ഞ ശനിയാഴ്ചയാണ് എലുരുവില്‍ രോഗം പടരാന്‍ തുടങ്ങിയത്….

Read More

ജിയോ 5 ജി 2021 മുതല്‍ ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി

രാജ്യത്ത് 2021 മുതല്‍ റിലയന്‍സ് ജിയോ 5 ജി ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിനുവേണ്ട സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിര്‍മ്മിക്കുമെന്നും അംബാനി പറഞ്ഞു. നാലാം വ്യവസായിക വിപ്ലവത്തിന് മുന്നില്‍ നിന്ന് നയിക്കാന്‍ 5ജി നെറ്റ് വര്‍ക്ക് ഇന്ത്യയെ പ്രാപ്തമാക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 5ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലിന്റെ പ്രഖ്യാപനത്തിന്…

Read More