Headlines

Webdesk

വയനാട് ജില്ലയില്‍ 457 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.90

  വയനാട് ജില്ലയില്‍ ഇന്ന് (29.09.21) 457 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 458 പേര്‍ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 454 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.90 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 116364 ആയി. 110485 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4963 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4012 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

‘ഡ്രൈവിംഗ് ലൈസന്‍സ്’ ഹിന്ദിയിലേക്ക്; അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും പ്രധാന വേഷങ്ങളില്‍

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് പ്രധാന വേഷങ്ങളിലെത്തുക. ജീന്‍ പോള്‍ ലാല്‍ ഒരുക്കിയ ചിത്രം ബോളിവുഡില്‍ രാജ് മെഹ്തയാണ് സംവിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്‍റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്‍റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും അഭിനയിക്കും. ധര്‍മ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കരണ്‍…

Read More

നേതാക്കളുടെ അതൃപ്തി സംസ്ഥാന തലത്തില്‍ പരിഹരിക്കണം; രാഹുല്‍ ഗാന്ധി

  കോഴിക്കോട്: നേതാക്കളുടെ അതൃപ്തി സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കേരളത്തിലെത്തിയതിന് ശേഷം കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ ഇക്കാര്യം നിര്‍ദേശിച്ചത്. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം വൈകുന്നേരം കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചയുണ്ടാകും. ഇന്നു രാവിലെയാണ് രാഹുൽ കേരളത്തിലെത്തിയത്. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുലിനെ കെ സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൂന്ന് പരിപാടികളാണ് ഇന്ന് രാഹുലിനുള്ളത്….

Read More

കോളേജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്

ബെംഗളൂരു: നഗരത്തിലെ ഒരു കോളേജിൽ 60 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ ക്വാറന്റെയ്ൻ ചെയ്‌തിരിക്കുകയാണ്. കോവിഡ് പൊസീറ്റിവായ വിദ്യാർഥികളിൽ നിരവധി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മൂന്നാഴ്‌ച മുൻപാണ് ഇവിടെ ക്ളാസ് തുടങ്ങിയത്. നേരത്തെ കേരളത്തിൽ കോവിഡ് വ്യാപനം കൂടിയതിന് ശേഷം സംസ്‌ഥാനത്തേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണമാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്. ഇടക്കാലത്ത് ബെംഗളൂരുവിൽ എത്തുന്ന…

Read More

തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി വിഷം കഴിച്ച നിലയില്‍

  തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. യുവതിയുടെ ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. തുടർന്ന് ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. സഹോദരഭാര്യ പണിമൂല സ്വദേശിനി വൃന്ദയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബിൻ ലാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.

Read More

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാൽ സാമ്പിളിൽ നിപ സ്ഥിരീകരിച്ചു; രണ്ടിനത്തില്‍ ആന്റിബോഡി കണ്ടെത്തി

കോഴിക്കോട് നിപ സ്ഥീരികരിച്ചയിടത്ത് നിന്നും പിടികൂടിയ വവ്വാൽ സാമ്പിളിൽ നിപ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. രണ്ടിനം സാമ്പിളിൽ നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടിനം വവ്വാലുകളുടെ സ്രവ സാമ്പിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോ‍ഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് സ്ഥിരീകരിച്ച നിപ വൈറസിൻറെ ഉറവിടം വവ്വാൽ ആണെന്ന് അനുമാനിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തിൽ…

Read More

സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനം; ഗതാഗത മന്ത്രി ആന്റണി രാജു

  സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള റോഡ് ടാക്‌സാണ് സർക്കാർ എഴുതി തള്ളിയത്. കൂടാതെ കോൺട്രാക്ട് വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കാനുള്ള സമയ പരിധി ഡിസംബർ 31 വരെയാക്കി. ഇതിനിടെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടിസിയുടെ പ്രത്യേക ബോണ്ട് സർവീസ് ആരംഭിക്കാൻ വിദ്യാഭ്യാസ ഗതാഗത വകുപ്പുകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. സർവീസ്…

Read More

ദേശീയ പുരസ്‌കാരം നേടിയ കോസ്റ്റ്യൂം ഡിസൈനർ നടരാജന്‍ അന്തരിച്ചു

  ചെന്നൈ: ഒരു വടക്കൻ വീരഗാഥയിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി 800 സിനിമകൾക്ക് വേണ്ടി നടരാജൻ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഹരിഹരൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.  

Read More

നീക്കങ്ങളെല്ലാം ചോര്‍ത്തി നല്‍കി; മോണ്‍സനുമായി ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ അന്വേഷണം

  തിരുവനന്തപുരം: മോൺസൻ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസുകാർക്കെതിരേ ഇന്റലിജൻസ് അന്വേഷണത്തിന് നിർദേശം. മോൺസനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേയാണ് ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തുക. മോൺസനുമായി ബന്ധമുണ്ടെന്ന് പറയുന്ന ഐ.ജി. ലക്ഷ്മണ, മുൻ ഡി.ഐ.ജി. സുരേന്ദ്രൻ, എറണാകുളം എ.സി.പി. ലാൽജി തുടങ്ങിയവരാണ് അന്വേഷണപരിധിയിലുള്ളത്. വമ്പൻ തട്ടിപ്പുകാരനായ മോൺസനുമായി പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരം പോലീസിനെ കുരുക്കിലാക്കിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തുടർന്നാണ് മോൺസനുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഇന്റലിജൻസ് അന്വേഷണത്തിന്…

Read More

നീറ്റ് പിജി ഫലങ്ങൾ പ്രഖ്യാപിച്ചു

  ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, ബിരുദാനന്തര ബിരുദം – നീറ്റ് പിജി 2021 ഫലങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികളുടെയും ഫലങ്ങൾ ദേശീയ പരീക്ഷാ ബോർഡ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിക്കാനുള്ള ലിങ്ക് ഉടൻ ലഭ്യമാകും കോവിഡ് മഹാമാരിയിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് നീറ്റ് പിജി 2021 പരീക്ഷ സെപ്റ്റംബർ 11 ന് രാജ്യത്തൊട്ടാകെയുള്ള 260 നഗരങ്ങളിലും 800 ടെസ്റ്റ് സെന്ററുകളിലും നടന്നത്. എൻ‌ബി‌ഇ ട്വിറ്ററിലൂടെയാണ് ഫല പ്രഖ്യാപനം നടത്തിയത്. ഫലമറിയാൻ…

Read More