ബൗളര്‍മാരുടെ മത്സരം, ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് മൂന്ന് വിക്കറ്റ് ജയം
നിര്‍ണായക മത്സരത്തില്‍ ഡല്‍ഹിയെ വീഴ്ത്തി കൊല്‍ക്കത്ത. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്. 128 റണ്‍സ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ കൊല്‍ക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. മികച്ച ബാറ്റിങ് പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍ (30), നിതീഷ് റാണ (36), സുനില്‍ നരെയ്ന്‍ (21) എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ഡല്‍ഹിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയ ബൗളര്‍മാരുടെ പ്രകടനവും നിര്‍ണായകമായി. നേരത്തെ ലോക്കി ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍…
