Headlines

Webdesk

ഡിസംബർ 10 – ന് വയനാട്ടിൽ അവധി പ്രഖ്യാപിച്ചു

തദ്ദേശ സ്ഥാപനങ്ങളിലേക്കുളള പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ  ഡിസംബര്‍ 10 ന്  ജില്ലാ കലക്ടര്‍  അവധി പ്രഖ്യാപിച്ചു. കൂടാതെ പോളിംഗ് സ്‌റ്റേഷനായി നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 9, 10 തിയതികളിലും സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 8 മുതല്‍ 11 വരെയും വോട്ടണ്ണല്‍ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 15,16 തിയതികളിലും അവധിയായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

വയനാട് ജില്ലയിൽ 259 പേര്‍ക്ക് കൂടി കോവിഡ് : 148 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (05.12.20) 259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 148 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടക്കം എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ  സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11847 ആയി. 10050 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1722 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 971 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

എക്സൈസ് പരിശോധനയിൽ 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി

ബത്തേരി:  എക്സൈസ് റെയിഞ്ച് ഓഫീസ് സു:ബത്തേരി തദ്ദേശ തെരഞ്ഞെടുപ്പും ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി വ്യാജമദ്യത്തിൻ്റെ ഉൽപാദനവും വിപണനവും തടയുന്നതിൻ്റെ ഭാഗമായി  നടത്തിയ പരിശോധനയിൽ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു         സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച്  ‘പ്രിവന്റീവ് ഓഫീസർ  എൻ രാധാകൃഷ്ണനും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ,  ഇരുളം വില്ലേജിൽ, വാകേരി വട്ടത്താനി ഐശ്വര്യ കോളനി റോഡിൻ്റെ വലതുഭാഗത്ത് ആളൊഴിഞ്ഞ റബർ തോട്ടത്തിൽ പൊന്തക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ…

Read More

ചൊവ്വാഴ്ച കർഷകരുടെ ഭാരത് ബന്ദ്: കേരളത്തെ ഒഴിവാക്കും

ഒരാഴ്ച പിന്നിടുന്ന കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് കർഷക സംഘടനകൾ അഞ്ച് തെക്കൻ ജില്ലകളിൽ അന്ന് തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ഒഴിവാക്കും.അതേസമയം ബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ബദൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റും സി.പി.എം പി.ബി അംഗവുമായ എസ്. രാമചന്ദ്രൻ പിള്ളയും കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാലും അറിയിച്ചു.ഭാരത് ബന്ദ് ഒഴിവാക്കേണ്ടി വരുമെങ്കിലും കേരളത്തിൽ മറ്റു സമരമാർഗങ്ങളുമായി കർഷക കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് സംസ്ഥാന പ്രസിഡന്റ്…

Read More

ശശികലയുടെ ജയിൽ മോചനം ഉടനില്ല; ശിക്ഷായിളവ് തേടിയുള്ള അപേക്ഷ അധികൃതർ തള്ളി

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ശശികലയുടെ മോചനം ഉടനില്ല. ശിക്ഷായിളവ് ആവശ്യപ്പെട്ട് ശശികല നൽകിയ അപേക്ഷ ജയിൽ അധികൃതർ തള്ളി. നാല് മാസത്തെ ശിക്ഷാ ഇളവിനാണ് ശശികല അപേക്ഷിച്ചിരുന്നത്. എന്നാൽ ശിക്ഷാകാലാവധി മുഴുവൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം അവസാനത്തോടെ ശശികല മോചിതയാകുമെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞിരുന്നു നാല് വർഷം തടവിനും പത്ത് കോടി രൂപ പിഴയുമാണ് ശശികലക്ക് വിധിച്ചിരുന്നത്. നാല് വർഷം തടവ് പൂർത്തിയാകുകയാണ്. ഈ സാഹചര്യത്തിൽ പത്ത് കോടി രൂപ…

Read More

വാക്‌സിൻ സ്വീകരിച്ച മന്ത്രിക്ക് കൊവിഡ്; വിശദീകരണവുമായി ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിശദീകരണവുമായി കൊവാക്‌സിന്റെ നിർമാതാക്കളായ ഭാരത് ബയോടെക്. വാക്‌സിൻ എടുത്തതിന് ശേഷവും കൊവിഡ് വരികയാണെങ്കിൽ ഇതിന്റെ വിശ്വാസ്യത എത്രയെന്നതിനെ ചൊല്ലി സംശയമുയർന്നിരുന്നു വാക്‌സിന്റെ രണ്ട് ഡോസ് എടുത്തതിന് ശേഷം മാത്രമേ ഇതിന്റെ ഫലമുണ്ടാകൂ എന്ന് ഭാരത് ബയോടെക് പറയുന്നു. അനിൽ വിജ് ഒരു ഡോസ് മാത്രമാണ് എടുത്തത്. കൊവാക്‌സിന്റെ ക്ലിനിക്കൽ ട്രയൽ രണ്ട് ഡോസ് എന്ന ഷെഡ്യൂളിലാണ് ചെയ്തുവരുന്നത്. 28…

Read More

ശക്തമായ മഴ വരുന്നു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ അഞ്ചിന് ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. ഡിസംബർ 6ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ഡിസംബർ ആറിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്,…

Read More

നിലപാടിലുറച്ച് കർഷകർ; കേന്ദ്രസർക്കാരുമായി അഞ്ചാംവട്ട ചർച്ച ആരംഭിച്ചു

സമരം ശക്തമാകുന്നതിനിടെ ഡൽഹിയിൽ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്രസർക്കാരിന്റെ അഞ്ചാം വട്ട ചർച്ച ആരംഭിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട് നിയമഭേദഗതി എന്ന ഒത്തുതീർപ്പിന് സർക്കാർ വഴങ്ങിയേക്കുമെന്നാണ് അറിയുന്നത്. ചർച്ചക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം ലോകരാഷ്ട്രങ്ങൾക്കിടയിലും ചർച്ചയാകുന്നതിനിടെ ആയിരുന്നു കൂടിക്കാഴ്ച കർഷകർ പോസിറ്റീവായി ചിന്തിക്കുകയും സമരത്തിൽ നിന്ന് പിൻമാറുകയും…

Read More

കൊച്ചിയിൽ സ്ത്രീ ഫ്‌ളാറ്റിൽ നിന്നും താഴെ വീണ സംഭവത്തിൽ അടിമുടി ദൂരൂഹത; ഫ്‌ളാറ്റ് ഉടമയെ ചോദ്യം ചെയ്യുന്നു

കൊച്ചി മറൈൻ ഡ്രൈവിന് സമീപത്തെ ലാങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്നും താഴെ വീണ് 55കാരിയായ തമിഴ്‌നാട് സേലം സ്വദേശിയായ സ്ത്രീക്ക് പരുക്കേറ്റതിൽ ദുരൂഹത. കുമാരി എന്ന സ്ത്രീക്കാണ് ആറാം നിലയിൽ നിന്ന് വീണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമായതിനാൽ ഇവരെ ലേക്ക് ഷോർ ആശുപത്രിയിൽ പ്രവശിപ്പിച്ചു ഫ്‌ളാറ്റ് ഉടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടു ജോലിക്കാരിയായിരുന്നു ഇവർ. കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ കുമാരി പത്ത് ദിവസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ…

Read More