Headlines

Webdesk

ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ല: റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികൾ  നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികൾ  നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. പണം വെച്ചുള്ള…

Read More

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന(WHO). സിറോ സർവ്വെ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്നാണ് ഡബ്യൂഎച്ച്ഒ ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ (Soumya Swaminathan ) നിർദ്ദേശിക്കുന്നത്. രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകൾ (covid cases ) ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി നിൽക്കുമ്പോഴാണ് നിർദ്ദേശം വരുന്നത്. ഡല്‍ഹിയിൽ ഒമ്പതു മുതൽ പന്ത്രണ്ട് വരെ സ്കൂളുകൾ തുറന്നിട്ട് ഒരു മാസം പിന്നിടുന്നു. ഇതേ നയം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. പല…

Read More

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; കവര്‍ച്ചാ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസില്‍ ഒരാളെകൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കില്‍ പൊയില്‍ ഇജാസ് (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നമ്പറില്ലാത്ത കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇജാസിനെ താമരശ്ശേരിയില്‍ വച്ച് പിടികൂടുകയായിരുന്നു. സംഭവ ദിവസം താമരശ്ശേരിയില്‍ നിന്നും വന്ന സ്വര്‍ണക്കടത്ത് സംഘത്തില്‍ താനും ഉണ്ടായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. അര്‍ജുന്‍ ആയങ്കി വന്ന വാഹനത്തെ പിന്തുടര്‍ന്നുവെന്നും പാലക്കാട് സംഘം എത്തിയ ബൊലീറോ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടെന്നും ഇയാള്‍…

Read More

ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ കാറും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു നഴ്‌സുമാര്‍ മരിച്ചു

പുതിയിരുത്തി: ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ കാറും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു നഴ്‌സുമാര്‍ മരിച്ചു. കാര്‍ യാത്രികരായ പൊന്നാനി ആശുപത്രിയിലെ നഴ്‌സ് കണ്ടയിന്‍കാട്ട് വീട്ടില്‍ സുഷമ (48), മാതൃശിശു ആശുപത്രിയിലെ നഴ്‌സ് രാധാഭായ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നര മണിയോടെ പുതിയിരുത്തി സ്‌കൂള്‍ പടിയിലാണ് അപകടം. ഗുരുവായൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. കാറിലുണ്ടായിരുന്ന മോഹനന്‍, ശശി, ഒന്നരവയസ്സുകാരനായ കുട്ടി, ലോറി ഡ്രൈവര്‍ ശിവാജി, സഹായി സിദ്ധ്വേശര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ പൊന്നാനി,…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 80,372 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.57 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,763 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2096, കൊല്ലം 126, പത്തനംതിട്ട 426, ആലപ്പുഴ 1285, കോട്ടയം 1646, ഇടുക്കി 681, എറണാകുളം 606, തൃശൂർ 4496, പാലക്കാട് 941, മലപ്പുറം 1947, കോഴിക്കോട് 1790, വയനാട് 801, കണ്ണൂർ 628, കാസർഗോഡ് 294 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,57,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,59,193 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സുധീരൻ; ഹൈക്കമാൻഡ് ഇടപെടണം

കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വി എം സുധീരൻ. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിമർശനം. ഈ നിലയിൽ മുന്നോട്ടുപോകാനാകില്ല. ഹൈക്കമാൻഡ് ഇടപെട്ട് ഒരു പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സുധീരൻ പറഞ്ഞു പ്രതീക്ഷയോടെയാണ് കേരളത്തിലെ പാർട്ടിക്ക് പുതിയ നേതൃത്വം വന്നത്. എന്നാൽ പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകാത്ത സ്ഥിതിയുണ്ടായി. തെറ്റാലയശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോൺഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികൾ നേതൃത്വത്തിൽ നിന്നുണ്ടായതോടെയാണ് പ്രതികരിക്കാൻ തയ്യാറായത്. താനയച്ച കത്തിന് പോലും വേണ്ടത്ര പരിഗണന…

Read More

കനത്ത മഴ; ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു: പമ്പയില്‍ ജലനിരപ്പ് ഉയരുന്നു

  പത്തനംതിട്ട : കനത്ത മഴയെത്തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് രണ്ടു മീറ്റര്‍ വരെ ഉയരാനിടയുണ്ട്. നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. അപ്പര്‍ കുട്ടനാട്ടിലും മറ്റ് പടിഞ്ഞാറന്‍ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ‘ഗുലാബ് ‘ ചുഴലിക്കാറ്റ് കരയില്‍ കയറിയ ശേഷം ശക്തിപ്പെട്ട മഴ സംസ്ഥാനത്ത്…

Read More

ബെംഗളുരുവില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു

  ബെംഗളുരു: ബെംഗളുരുവില്‍ വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. ആള്‍ത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളുരു മെട്രോയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ തൊഴിലാളികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തില്‍ വലിയ കുലുക്കം അനുഭവപ്പെട്ടതായി തൊഴിലാളികള്‍ കരാറുകാരനെ അറിയിച്ചിരുന്നു. എന്നാല്‍ തൊഴിലാളികളെ ഇവിടെ നിന്ന് മാറ്റാന്‍ കരാറുകാരന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തൊഴിലാളികള്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു….

Read More

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 286 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31

  വയനാട് ജില്ലയില്‍ ഇന്ന് (27.09.21) 286 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 801 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31 ആണ്. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115677 ആയി. 109408 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5532 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4538 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More