Headlines

Webdesk

ശബരിമലയിൽ ജാഗ്രത; ശക്തമായ കാറ്റും മഴയുമെത്തിയാൽ തീർഥാടനത്തിന് നിയന്ത്രണം

ന്യൂനമർദത്തിൻറെ പശ്ചാത്തലത്തിൽ ശബരിമലയിൽ ജാഗ്രത തുടരുന്നു. തുടർച്ചയായി ശക്തമായ കാറ്റും മഴയും ഉണ്ടായാൽ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലിലും ഡ്യൂട്ടിയിലുള്ള പോലീസ്, അഗ്നിശമന സേന വിഭാഗങ്ങളോട് തയാറായി നിൽക്കാൻ നിർദേശിച്ചു. അപകടസാധ്യത മുൻനിർത്തി 16 അംഗ എൻഡിആർഎഫ് സംഘവും ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

Read More

മധ്യപ്രദേശിലെ സൈക്കോ കില്ലർ ദിലീപ് ദേവാലിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു

മധ്യപ്രദേശിലെ സൈക്കോ കില്ലർ ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊന്നു. വയോധികരെ ടാർഗറ്റ് ചെയ്ത് ഇവരുടെ വീട്ടിൽ കയറി മോഷണം നടത്തുകയും കൊലപ്പെടുത്തുകയും ചെയ്ത് രക്ഷപ്പെടുന്ന രീതിയായിരുന്നു ഇയാൾക്ക്. രത്‌ലമിൽ നടന്ന ഏറ്റുമുട്ടലിലാണ് ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിൽ അഞ്ച് പോലീസുകാർക്കും പരുക്കേറ്റു. ഗുജറാത്ത് സ്വദേശിയായ ദിലീപ് വിവിധ സംസ്ഥാനങ്ങളിലായി ആറ് കൊലക്കേസുകളിൽ പ്രതിയാണ്. നവംബർ 25നായിരുന്നു അവസാനത്തെ കൊലപാതകം. രത്‌ലമിലെ ഒരു വീട്ടിൽ കവർച്ചക്ക് കയറിയ ഇയാൾ ദമ്പതികളെയും അവരുടെ മകളെയും വെടിവെച്ച്…

Read More

പരിശീലനത്തിനിടെ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി; കാസർകോട് പോലീസുകാരന് പരുക്ക്

കാസർകോട് പരിശീലനത്തിനിടെ ഗ്രനേഡ് അബദ്ധത്തിൽ പൊട്ടി പോലീസുകാരന് പരുക്ക്. ആംഡ് ഫോഴ്‌സ് പരിശീലനത്തിനിടെയാണ് സംഭവം. സിവിൽ പോലീസ് ഓഫീസർ സുധാകരനാണ് പരുക്കേറ്റത്. സുധാകരൻ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സുധാകരനൊപ്പമുണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ പവിത്രനും നിസാര പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. സുധാകരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Read More

ആര്‍.സി, ലൈസന്‍സ് ഇനി ഓണ്‍ലൈന്‍ വഴി പുതുക്കാം

ഒറ്റപ്പാലം: ആര്‍.സി, ലൈസന്‍സ് പുതുക്കല്‍ ഇനി ഓണ്‍ലൈനില്‍. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനാക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി പൂര്‍ത്തിയായി. പരിവാഹന്‍ വെബ്‌സൈറ്റ് മുഖേന ഇവ ഇനി പുതുക്കാം.1.40 കോടി വാഹനങ്ങളുടെ ആര്‍.സി. ബുക്കും 80 ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസന്‍സുകളും മോട്ടോര്‍ വാഹനവകുപ്പ് സൈറ്റിലേക്ക് ഇതിനോടകം മാറ്റിയിട്ടുണ്ട്. വാഹന ഉടമകള്‍ ഉടന്‍ മൊബൈല്‍ നമ്പര്‍ ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്യണം. സേവനങ്ങള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നും ഒ.ടി.പി. ലഭിക്കാനാണ് ഇത്.    

Read More

ഇന്ധനം കത്തുന്നു; പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വില ഉയരുന്നത്.   കഴിഞ്ഞ 15 ദിവസത്തില്‍ മാത്രം ഇന്ധന നിരക്ക് പന്ത്രണ്ട് തവണ ഉയര്‍ത്തി. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 20 പൈസ വര്‍ധിച്ച് ലിറ്ററിന് 82.66 രൂപയില്‍ നിന്ന് 82.86 രൂപയായി ഉയര്‍ത്തി. നവംബര്‍ 29 ന് രാവിലെ 6 മുതല്‍ ഡീസല്‍ വില 23 പൈസ വര്‍ധിച്ച് 72.84…

Read More

ഇടുക്കിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നു; യുവാവ് പിടിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജലക്ഷ്മി(30)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് രാജയെ(35) പോലീസ് അറസ്റ്റ് ചെയ്തു അവിഹിതബന്ധം സംശയിച്ചാണ് കൊലപാതകം. ഇന്നലെ രാത്രി പത്ത് മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും രാജൻ കത്തിയെടുത്ത് രാജലക്ഷ്മിയുടെ കഴുത്തറുക്കുകയുമായിരുന്നു. ഇരുവർക്കും ആറ് വയസ്സുള്ള പെൺകുട്ടിയുണ്ട്. പത്ത് വർഷം മുമ്പ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് രാജക്കൊപ്പം വന്നതാണ് രാജലക്ഷ്മി  

Read More

കോഴിക്കോട് 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പള്ളിയാർക്കണ്ടി സ്വദേശി മുഹമ്മദ് റഷീബാണ് പിടിയിലായത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. 510 ഗ്രാം ചരസ്സ് ഇയാളിൽ നിന്ന് കണ്ടെടുത്തു. 25 ലക്ഷം രൂപ വിലവരുന്നതാണിത്‌  

Read More

24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ്; 540 പേർ മരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 95,71,559 ആയി ഉയർന്നു. 540 പേരാണ് ഇന്നലെ മരിച്ചത്. 1,39,188 പേരാണ് ഇതിനോടകം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 90,16,289 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. അതിനിടെ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി അപകടത്തിൽപ്പെട്ട ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ചികിത്സയിലിരിക്കെ മരിച്ചു

മാനന്തവാടി: ദിവസങ്ങൾക്ക് മുമ്പ് അപകടത്തിൽപ്പെട്ട ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. രണ്ട് വർഷമായി   ദ്വാരകയിൽ താമസിക്കുന്ന വെള്ളമുണ്ട പിള്ളേരി മൂഞ്ഞനാട്ട് പരേതനായ കുഞ്ഞപ്പന്റെ മകൻജോർജ്ജ് ( 60) ആണ് മരിച്ചത്. പത്തുദിവസം മുമ്പ്    ന്യൂമോണിയ ബാധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് ടൗണിന്  അടുത്ത് വെച്ച്  ആംബുലൻസ് അപകടത്തിൽപ്പെട്ടു.  ജോർജിനും ഭാര്യ ലില്ലിക്കും പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്

Read More

വയനാട് മാനന്തവാടിയിൽ യുവതിയെ തോട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി :യുവതിയെ തോട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി. പയ്യമ്പള്ളി സ്വദേശിയും, ആദിവാസി വികസന പാർട്ടി ജില്ലാ പ്രസിഡന്റുമായ നിട്ടംമാനി കുഞ്ഞിരാമന്റെ മകൾ സുമിത്ര (33) യാണ് മരിച്ചത്. വീടിന്റെ പരിസരത്തുള്ള കൈതോട്ടിലാണ്   സുമിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപസ്മാര രോഗ ബാധിതയായ സുമിത്ര അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നതാണ് നിഗമനം. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.  മൃതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.  മാതാവ്: ജാനകി, സഹോദരി: മിനി  

Read More