Headlines

Webdesk

അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി

  പാലക്കാട് വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്കിലെ സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. വിദ്യാർഥികൾക്കായി പോലീസും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുകയാണ്. അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്.

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ: തൃശ്ശൂരും ഇടുക്കിയും റെഡ് അലർട്ട്

ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച വൈകുന്നേരം പുറത്തുവിട്ട കാലാവസ്ഥാ ബുള്ളറ്റിനിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച വൈകുന്നേരം പുറത്തുവിട്ട കാലാവസ്ഥാ ബുള്ളറ്റിനിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട്…

Read More

കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരക്ക് കുറയ്ക്കും; ലോ ഫ്‌ളോറിലും വോള്‍വോയിലും സൈക്കിള്‍ കൊണ്ടുപോകാം: ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു. അടുത്തമാസം ഒന്ന് മുതല്‍ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൊവിഡിന് മുമ്പുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശയുണ്ട്. അത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ലോ ഫ്‌ളോര്‍-വോള്‍വോ ബസുകളില്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടുപോകാം. ഇതിന്റെ നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി…

Read More

കോവിഷീൽഡ്: ഇടവേള കുറച്ച ഉത്തരവിന് സ്റ്റേയില്ല

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കിറ്റക്‌സിലെ തൊഴിലാളികൾ ആദ്യഡോസ് വാക്‌സിൻ എടുത്ത് 84 ദിവസം കഴിഞ്ഞതായും ഈ സാഹചര്യത്തിൽ സിംഗിൾബെഞ്ച് ഉത്തരവിന് നിലനിൽക്കില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ്…

Read More

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ പദ്ധതിക്ക് തുടക്കമായി; എല്ലാ പൗരൻമാർക്കും ആരോഗ്യ തിരിച്ചറിയിൽ കാർഡ്

എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ പദ്ധതിക്ക് തുടക്കമായി. ചികിത്സാ രംഗത്തും പാവപ്പെട്ടവരും ഇടത്തരക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പൗരൻമാർക്കും ഡിജിറ്റൽ ഹെൽത്ത് കാർഡ് നൽകാനും ചികിത്സാ രേഖകൾ ഏകോപിപ്പിക്കാനുമാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുക. വ്യക്തികളുടെ അനുമതിയോടെ ആരോഗ്യരേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനും ചികിത്സ സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും സാധിക്കുമെന്നാണ് കരുതുന്നത്….

Read More

നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍; ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, സി ബി എസ് ഇ, ഐ സി എസ് ഇ തുടങ്ങിയ അംഗീകൃത സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എന്‍ സി ഇ ആര്‍ ടി യാണ് എന്‍ ടി എസ് എ നടത്താന്‍ നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നത് വരെയുള്ള സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതാണ് നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗ്…

Read More

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലത്ത് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം

ന്യൂഡൽഹി: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനു ശേഷം ഞായറാഴ്ച തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലം സന്ദർശിച്ചു. മുൻകൂർ അറിയിപ്പുകളും സുരക്ഷാ സന്നാഹങ്ങളുമൊന്നുമില്ലാതെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി സ്ഥലത്തെത്തിയത്. രാത്രി 8:45 ന് നിർമാണ സ്ഥലത്തെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം ചെലവഴിക്കുകയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ നില നേരിട്ട് പരിശോധിക്കുകയും ചെയ്തു. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമാണ് പുതിയ കെട്ടിടം. അടുത്ത വർഷം പകുതിയോടെ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു….

Read More

രാജ്യത്ത് 26,041 പേര്‍ക്ക് കൂടി കൊവിഡ്; 276 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26,041 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,36,78,786 ആയി. കൊവിഡ് മൂലം 276 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,47,194. ഒറ്റ ദിവസം കൊണ്ട് 29,621 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,29,31,972 ആണ്. നിലവില്‍ 2,99,620 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.94%) കഴിഞ്ഞ…

Read More

നേവിസിന്റെ ഹൃദയം സ്പന്ദിച്ചു bതുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും ശനിയാഴ്ച വൈകീട്ട് നാല് പത്തിനാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. എറണാകുളം മുതൽ കോഴിക്കോടുവരെ സർക്കാർ റോഡിൽ ഗ്രീൻ ചാനൽ ക്രമീകരണമൊരുക്കിയിരുന്നു. വഴിയിൽ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ…

Read More

പത്ത് മാസമല്ല പത്ത് വർഷം സമരം ചെയ്യേണ്ടിവന്നാലും കർഷക നിയമം നടപ്പാക്കാൻ അനുവദിക്കില്ല; രാകേഷ് ടിക്കായത്ത്

കർഷക ദ്രോഹ നിയമത്തിനെതിരെ പത്ത് മാസമല്ല, പത്ത് വർഷം സമരം ചെയ്യാൻ തയാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്.  സ്വാതന്ത്ര്യ സമരം നൂറ് വര്‍ഷമെടുത്തുവെന്നും അത് പോലെയാണ് കര്‍ഷക സമരമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കരിനിയമങ്ങൾ രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പാനിപത്തിൽ ഭാരതീയ കിസാൻ യൂണിയൻ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്.  സർക്കാർ ഞങ്ങൾ പറയുന്നത് കേൾക്കാൻ തയാറാകണം.പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചര്‍ച്ചയെന്ന് രാകേഷ് ആവശ്യപ്പെട്ടു.  പത്തുവർഷം…

Read More