Headlines

Webdesk

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്‍റ്റന്‍ ഇന്‍സമാമുല്‍ ഹഖിന് ഹൃദയാഘാതം

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം താരം സുഖം പ്രാപിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 1992 ലോകകപ്പ് നേടിയ പാക്കിസ്താന്‍ ടീമില്‍ അംഗമായിരുന്ന ഇന്‍സമാം പാക്കിസ്താന്‍റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ്. 51 വയസ്സുകാരനായ ഇന്‍സമാം ഏകദിന ക്രിക്കറ്റില്‍ പാക്കിസ്താന്‍റെ എക്കാലത്തെയും ഉയര്‍ന്ന റണ്‍ സ്കോററാണ്. 375 മത്സരങ്ങളില്‍ നിന്നായി 11701 റണ്‍സാണ് അദ്ദേഹം അടിച്ച് കൂട്ടിയത്. നിരവധി പേരാണ് അദ്ദേഹത്തിന് പ്രാര്‍ത്ഥനകളുമായി രംഗത്ത്…

Read More

കോവാക്‌സിന് WHO അംഗീകാരം വൈകും

  ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) യുടെ അനുമതി വീണ്ടും വൈകിയേക്കും. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതൽ സാങ്കേതിക വിവരങ്ങൾ ആരാഞ്ഞതോടെയാണിത്. അനുമതി വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാൽ കോവാക്സിൻ വിവിധ ലോകരാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. അംഗീകാരം ലഭിക്കുന്നതകിന് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിരുന്നു എന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. അതിനിടെയാണ്…

Read More

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; നവംബർ ഒന്നിന് കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ ഉത്തരവ്

  തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിൻമേൽ വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. നവംബർ ഒന്നിന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണുത്തരവ്. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫാ നജീമും ഇന്നലെ കോടതിയിൽ ഹാജരായില്ല. കീഴ്‌ക്കോടതിയിൽ നിന്ന് ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 207 പ്രകാരം വിചാരണയിൽ പോസിക്യൂഷൻ ആശ്രയിക്കുന്ന രേഖകളുടെ പകർപ്പുകിട്ടിയോയെന്ന കോടതിയുടെ ചോദ്യത്തിന് ലഭിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകർ ബോധിപ്പിച്ചു….

Read More

കോവിഡ് മരണം: നഷ്ടപരിഹാരത്തിന് ഉത്തരവായി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാൻ സംസ്ഥാനസർക്കാർ ഉത്തരവായി. തുക വിതരണം ചെയ്യുന്നതിനുള്ള തീയതിയും മാർഗനിർദേശങ്ങളും ഉടൻ പുറപ്പെടുവിക്കും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് നഷ്ടപരിഹാരം നൽകുന്നവയുടെ പട്ടികയിൽ കോവിഡ് മരണവും ഉൾപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതിനുപിന്നാലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി 50,000 രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്ഥാന ദുരന്തനിവാരണവകുപ്പ് ഉത്തരവിട്ടത്. തിങ്കളാഴ്ചവരെ കേരളത്തിൽ 24,661 പേർ കോവിഡ് ബാധിച്ച്‌ മരിച്ചു എന്നാണ് സർക്കാർ പുറത്തുവിട്ട കണക്ക്….

Read More

കിഴക്കൻ ലഡാക്കിൽ അതിർത്തിക്ക് സമീപം എട്ടിടങ്ങളിലായി സൈനിക ടെന്‍റുകള്‍ നിര്‍മിച്ച് ചൈന

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം എട്ടിടങ്ങളില്‍ സൈനികര്‍ക്കായി ടെന്‍റുകള്‍ നിര്‍മിച്ച് ചൈന. ടാഷിഗോങ്, മൻസ, ഹോട്ട് സ്പ്രിങ്സ്, ചുറുപ്പ് എന്നിവിടങ്ങളിലാണ് ചൈന ടെന്‍റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതോട് അനുബന്ധമായി ചെറു വ്യോമത്താവളങ്ങളും ഹെലിപാഡുകളും നിർമ്മിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയ്ക്കെതിരെ യുഎന്‍ പൊതുസഭയിലും ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷമായി നിലപാടെടുത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി. കഴിഞ്ഞ വർഷം അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ചൈനീസ് സൈന്യം സ്ഥാപിച്ച സൈനിക ക്യാംപുകൾക്ക്…

Read More

വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു; പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ്

ചെന്നൈ: നടൻ വിജയ് യുടെ പേരിൽ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ് എസ്. എ ചന്ദ്രശേഖർ. വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു. ഇന്ന് മദ്രാസ് ഹൈക്കോടതിയിലാണ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖർ, ശോഭ ശേഖർ, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവരുൾപ്പടെയുള്ള പതിനൊന്നു പേർ ചേർന്ന് തന്റെ പേരിലോ തന്റെ ഫാൻസ്‌ ക്ലബ്ബിന്റെ പേരിലോ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും കൂടിക്കാഴ്ചകൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിജയ്‌ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു….

Read More

പ്രമുഖ ചലച്ചിത്ര -സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു

  കോട്ടയം: ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. രജനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ആണ് ശ്രീലക്ഷ്മി. ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച്‌ ശ്രീലക്ഷ്മി അരങ്ങേറ്റം കുറിച്ചു. ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന…

Read More

വീടിന്‍റെ ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരൻ മരിച്ചു

വീടിന്‍റെ ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരൻ മരിച്ചു. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിലാണ് അപകടം. പെരിഞ്ചേരി സ്വദേശി കുന്നുമ്മൽ വീട്ടിൽ റിഷാദിന്‍റെ മകൻ ഹൈദർ ആണ് മരിച്ചത്. കളിക്കുന്നതിനിടെ അയൽവാസിയുടെ വീട്ടിലെ ഗേറ്റ് കുട്ടിയുടെ മേൽ മറിഞ്ഞു വീഴുകയായിരുന്നു.  

Read More

ഓരോ വാർഡിലും കളിയിടങ്ങൾ വേണം; അസാധാരണ ദൗത്യവുമായി ഫുട്​ബാൾ പരിശീലകന്‍റെ യാത്ര

  കോഴിക്കോട്‌ കൂട്ടുകാരുമെത്ത്‌ പന്ത്‌ തട്ടിയ കളിസ്ഥലം നഷ്ടപ്പെട്ടത്‌ ആ കുഞ്ഞുമനസ്സിലുണ്ടാക്കിയ വേദന വലുതാണ്‌. അവൻ വളർന്ന്‌ നാടറിയുന്ന ഫുട്‌ബോൾ കളിക്കാരനായും പിന്നീട്‌ പരിശീലനകനായും മാറിയപ്പോൾ കളിസ്ഥലത്തിന്റെ ആവശ്യകത വിവരിച്ച്‌ നാടുനീളെ സഞ്ചരിക്കുകയാണ്‌. കാൽപന്തുകളിയെ നെഞ്ചോട്‌ ചേർത്ത്‌ ആരാധിക്കുന്ന, വളരുന്ന തലമുറയ്‌ക്ക്‌ കളിയുടെ പാഠങ്ങൾ പകരുന്ന പ്രസാദ്‌ വി ഹരിദാസനാണ്‌ പുതുദൗത്യം ഏറ്റെടുത്തത്‌.‘വരണം നാടുനീളെ കളിസ്ഥലങ്ങൾ…’ എന്ന ആവശ്യവുമായി വിവിധ ഇടങ്ങൾ സഞ്ചരിച്ച് നാടിന്റെ കായിക സംസ്‌കാരം മാറ്റാനുള്ള ശ്രമത്തിലാണ്‌ കളിക്കാരനും കളിയെഴുത്തുകാരനുമായ പ്രസാദ്‌. ഇക്കാര്യം വിശദീകരിച്ച്‌…

Read More

പുതിയ ആപ്പ് പുറത്തിറക്കി ഗൂഗിൾ; മാതാപിതാക്കൾക്ക് അവരുടെ ഫോണിൽ കുട്ടികളുടെ ഫോൺ നിയന്ത്രിക്കാം

  മൊബൈൽ ഫോണിൽ മുങ്ങിപ്പോയ കുട്ടികളെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഓൺലൈൻ ക്ലാസ്സ്‌ കൂടെ ആയതോടെ ഫോൺ അവരുടെ കൈകളിൽ തന്നെ ആയി. എത്രയൊക്കെ ശ്രദ്ധിച്ചാലും കുട്ടികൾ മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് ചില കുരുത്തക്കേടുകൾ ഒക്കെ ഒപ്പിക്കും. നമ്മുടെ കുട്ടികളുടെ ഫോൺ നമുക്ക് നമ്മുടെ ഫോണിൽ നിന്ന് നിയന്ത്രിക്കാൻ സാധിച്ചാലോ? ഇത്തരൊരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. കുട്ടികൾ ചെയ്യുന്നത് എന്തൊക്കെയെന്ന് മാതാപിതാക്കൾക്ക് അവരുടെ ഫോൺ വഴി കാണാവുന്നതാണ്. ഇതിനായി പ്രത്യേക ആപ്പ് തന്നെ ഗൂഗിൾ പുറത്തിറക്കിയിരിക്കുകയാണ്. മക്കൾ…

Read More