തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വാർഡ് 19 തൊടുവെട്ടി ഡിവിഷനില്‍ റീപോളിംങ് ആരംഭിച്ചു. ഏഴ് മണിയോടെ ആരംഭിച്ച റീപോളിംഗ് 6 വരെ നീളും.
വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ച സാഹചര്യത്തിലാണ് റീ പോളിംഗ് നടത്തുന്നത്.വോട്ടെണ്ണല്‍ ഇന്ന് രാത്രി 8 ന് ആരംഭിക്കും