ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്‍റെ നേരിട്ടുള്ള ആഘാതം അവസാനിച്ചതായി കാലാവസ്ഥ കേന്ദ്രം
ഷഹീന്‍ ചുഴലിക്കാറ്റിന്‍റെ നേരിട്ടുള്ള ആഘാതം ഒമാനില്‍ അവസാനിച്ചതായി കാലാവസ്ഥ കേന്ദ്രം. മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും അകപ്പെട്ട് ഒരു കുട്ടി ഉള്‍പ്പടെ ഇതുവരെ പതിനൊന്ന് പേര്‍ ഒമാനിൽ മരിച്ചു. ഒമാനിലെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിൽ ഞായറാഴ്‍ച രാത്രി തീരംതൊട്ട ഷഹീൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. വടക്ക് ബാത്തിന ഗവര്‍ണറേറ്റിൽ ഏഴുപേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി. ഞായറാഴ്ച മസ്കത്ത് ഗവർണറേറ്റിലെ അൽ അമീറാത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടിയും ,റുസൈൽ ഇൻഡസ്ട്രിയൽ…
