മുടി അമിതമായി കൊഴിയുന്നുണ്ടോ? കാരണങ്ങൾ ഇതാകാം
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ (Hair Loss). പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനവും പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു. വിറ്റാമിൻ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നതായി മുംബെെയിലെ എസ്തെറ്റിക് ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് ഡോ. റിങ്കി കപൂർ പറഞ്ഞു. എന്തൊക്കെയാണ് മറ്റ് കാരണങ്ങളെന്നും ഡോ. റിങ്കി കപൂർ പറയുന്നു. തലയോട്ടിയിലെ അണുബാധ മുടികൊഴിച്ചിലുണ്ടാക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് അവർ…
