കൊവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുകെയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് പ്രത്യേക മാർഗനിർദേശ. ആർടിപിസിആർ ടെസ്റ്റും കൊവിഡ് പോസിറ്റീവാകുന്നവർക്ക് പ്രത്യേക ഐസോലേഷനും സജ്ജമാക്കാൻ നിർദേശമിറങ്ങി.
വിമാനത്താവളത്തിലെ ടെസ്റ്റിൽ പോസിറ്റീവാകുന്നവരുടെ സഹയാത്രികർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനും നിർബന്ധമാക്കി. പതിവിലധികം തോതിൽ പടരുന്നതാണ് കൊവിഡിന്റെ പുതിയ വകഭേദം. ചെറുപ്രായക്കാരെ കൂടുതലായി ബാധിക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം
പ്രത്യേക ഐസോലേഷനിൽ പാർപ്പിച്ചിട്ടുള്ളവരുടെ സ്രവ സാമ്പിളുകൾ യുകെ വകഭേദമാണോയെന്ന് കണ്ടെത്താൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ നാലാഴ്ചക്കിടെ ഇന്ത്യയിലേക്ക് യാത്ര ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങളുടെ പരിധിയിൽപ്പെടുത്തും
ഇംഗ്ലണ്ടിൽ നിന്നെത്തിയ യാത്രക്കാർ കഴിഞ്ഞ 14 ദിവസത്തെ അവരുടെ യാത്രാ ചരിത്രം രേഖപ്പെടുത്തണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കണം. ഇവരെ നിർബന്ധമായും ആർടി പിസിആർ പരിശോധനക്ക് വിധേയമാക്കും.