എസ്എസ്എൽസി , പ്ലസ്ടു പരീക്ഷാ വിഞ്ജാപനം പുറത്തിറക്കിയിരിക്കുന്നു. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുന്നത്. രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി പരീക്ഷയും നടക്കും. പ്ലസ്ടു പ്രായോഗിക പരീക്ഷാ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ ഫീസ് സംബന്ധിച്ച വിശദാംശങ്ങളും വെബ്സൈറ്റില്‍ നിന്നും അതാത് സ്കൂളില്‍ നിന്നും ലഭിക്കുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. ഇതിന്‍റെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു