കമ്പളക്കാട് പറളിക്കുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്കൻ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഭാര്യാവീട്ടുകാര്‍ രംഗത്ത്…. കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ ലത്തീഫാണ് രണ്ടാം ഭാര്യയായ ജസ്‌നയുടെ പറളിക്കുന്നിലെ വീട്ടില്‍ വെച്ച് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. അബ്ദുള്‍ ലത്തീഫ് വീട്ടിലെത്തി നിത്യവും അക്രമിക്കുമായിരുന്നെന്നും നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും ജസ്‌നയുടെ മാതാവ് സാബിറ കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ മാസം 10ന് ഇയാള്‍ ജസ്‌നയുമായുള്ള വിവാഹ ബന്ധം മൊഴി ചൊല്ലി അവസാനിപ്പിച്ചിട്ടും മാനസികവും ശാരീരികവുമായ പീഡനം നടത്തിയിരുന്നുവെന്നും ഇവർ പറഞ്ഞു. ഞായറാഴ്ച രാത്രി 11.30 ഓടെ വീട്ടില്‍ എത്തിയ ലത്തീഫ് സാബിറയെ ആക്രമിക്കുകയും സുഖമില്ലാത്ത മകന്‍ ഇതുകണ്ട് ഇയാളെ തള്ളി മാറ്റുകയും ചെയ്തു. വീടിനകത്ത് കയറി വാതില്‍ അടച്ച സമയത്ത് ഇയാള്‍ വാതില്‍ തള്ളി തുറക്കുകയും നിയന്ത്രണം വിട്ട് അലമാരയില്‍ തലയടിച്ച് നിലത്തുവീഴുകയുമായിരുവെന്നും ഇവർ പറഞ്ഞു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തതായും, പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ കൊണ്ടു പോകുന്ന വഴിയാണ് ലത്തീഫ് മരിച്ചതെന്നും ഇവർ പറഞ്ഞു. ഇയാളുടെ മരണത്തില്‍ തന്റെ മക്കള്‍ക്ക് യാതൊരു പങ്കുമില്ലെന്നും സാബിറ വ്യക്തമാക്കി.
The Best Online Portal in Malayalam