Headlines

Webdesk

ഒമിക്രോൺ, കൊവിഡ് വ്യാപനം: ഡൽഹിയിൽ ഭാഗിക ലോക്ക് ഡൗൺ

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ. ലെവൽ വൺ നിയന്ത്രണങ്ങളാണ് ഡൽഹിയിലേർപ്പെടുത്തുന്നത്. അവശ്യ സർവീസുകളൊഴികെയുളള എല്ലാ സേവനങ്ങളേയും നിയന്ത്രിക്കും. സ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. കടകൾ ഇടവിട്ട ദിവസങ്ങളിൽ മാത്രമെ തുറക്കുകയൊളളു. സ്വിമ്മിങ് പൂൾ, ജിം, തീയേറ്റർ തുടങ്ങിയ കേന്ദ്രങ്ങൾ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജോലിക്കാർ മാത്രമെ ജോലിക്ക് വരാൻ അനുവദിക്കാവൂ. ഹോട്ടലുകളിൽ 50പേർക്കും മെട്രോ…

Read More

സഞ്ജിത്ത് വധക്കേസ്: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ പിടിയിൽ

പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസിൽ ഇതുവരെ പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ എസ് ഡി പി ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൃത്യം നടത്താൻ…

Read More

കോർബെവാക്‌സ്, കൊവോവാക്‌സ് എന്നീ രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം

ഇന്ത്യയിൽ രണ്ട് കൊവിഡ് വാക്സിനുകൾക്ക് കൂടി കേന്ദ്രസർക്കാർ അംഗീകാരം നൽകി. കോർബെവാക്സ്, കൊവോവാക്സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നൽകിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറൽ ഡ്രഗ് മോൽനുപിരവീറിനും കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് കൊവോവാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. ബയോളജിക്കൽ ഇയുടേതാണ് കോർബെവാക്സ്. അടിയന്തര ഘട്ടങ്ങളിൽ മുതിർന്നവരിൽ ഉപയോഗിക്കാനാണ് മാൽനുപിരവീറിന് അംഗീകാരം നൽകിയത്. ഇന്ത്യയിൽ വികസിപിച്ചെടുത്ത മൂന്നാമത്തെ കൊവിഡ് വാക്സിനാണ് കോർബെവാക്സ്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് എന്നിവയാണ് ഇന്ത്യയിൽ…

Read More

മൂന്നാം ദിനം ഇന്ത്യ തകർന്നു; ഒന്നാമിന്നിംഗ്‌സിൽ 327 റൺസിന് പുറത്ത്

സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 327 റൺസിന് ഓൾ ഔട്ടായി. 3ന് 272 എന്ന ശക്തമായ നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് കേവലം 15.3 ഓവർ മാത്രമേ പിടിച്ചുനിൽക്കാനായുള്ള 55 റൺസിനിടെയാണ് ഏഴ് വിക്കറ്റുകൾ വീണത്. മഴയെ തുടർന്ന് രണ്ടാം ദിനം കളി നഷ്ടപ്പെട്ടിരുന്നു മൂന്നാം ദിനം ആരംഭിച്ചപ്പോൾ തന്നെ സെഞ്ച്വറിയുമായി ക്രീസിൽ തുടർന്ന രാഹുലിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. 123 റൺസാണ് രാഹുൽ എടുത്തത്. തൊട്ടുപിന്നാലെ 48 റൺസെടുത്ത രഹാനെയും പുറത്തായി. പിന്നീട് ബാറ്റ്‌സ്മാൻമാർ…

Read More

തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി. പാണയം സ്വദേശികളായ ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ പാലോട് വനം മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത് ഇന്നലെ രാവിലെയാണ് കുട്ടികളെ കാണാതായത്. വസ്ത്രങ്ങളും ഒരു കുട്ടി വീട്ടിൽ നിന്ന് നാലായിരം രൂപയും എടുത്തിരുന്നു. കുട്ടികളെ തിരികെ വീട്ടിലെത്തിച്ചിട്ടുണ്ട്. ഇവർ എന്തിനാണ് വീട് വിട്ടുപോയതെന്ന കാര്യം വ്യക്തമല്ല.

Read More

കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: പരുക്കേറ്റ ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് പോലീസ് വഹിക്കും

  കിഴക്കമ്പലത്ത് സാബു ജേക്കബിന്റൈ കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണത്തിൽ പരുക്കേറ്റ പോലീസുകാരുടെ ചികിത്സാ ചെലവ് പോലീസ് വകുപ്പ് വഹിക്കും. അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥർ ചികിത്സക്കായി ഇതിനോടകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായായി ഡിജിപി അനിൽകാന്ത് അറിയിച്ചു. പോലീസുകാർക്ക് സർക്കാർ ഇതുവരെ ചികിത്സാ സഹായം നൽകിയിട്ടില്ലെന്ന് കേരളാ പോലീസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പോലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ്…

Read More

കിറ്റക്‌സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം: ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് മന്ത്രി

  കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കിറ്റക്‌സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു പ്രതികൾ ലഹരി ഉപയോഗിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ചും ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും. അതേസമയം കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. പെരുമ്പാവൂർ എ എസ് പി അനൂജ്…

Read More

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു

  ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണത്തെ തുടർന്ന് കൊൽക്കത്തയിലെ വുഡ്‌ലാൻഡ് ആശുപത്രിയിൽ ഗാംഗുലിയെ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് ഡിസംബർ 27ന് നടത്തിയ പരിശോധനയിലാണ് ഗാംഗുലി കൊവിഡ് പോസിറ്റീവായത്. ഈ വർഷം തുടക്കത്തിൽ ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

Read More

മൂന്നാം ആഷസിലും ഇംഗ്ലണ്ട് കത്തിയമർന്നു; ഓസ്‌ട്രേലിയക്ക് ഇന്നിംഗ്‌സ് വിജയം

  ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഇന്നിംഗ്‌സ് വിജയം. മെൽബണിൽ നടന്ന മത്സരത്തിൽ ഇന്നിംഗ്‌സിനും 14 റൺസിനുമാണ് ഓസീസ് വിജയിച്ചത്. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് വെറും 68 റൺസിന് ഓൾ ഔട്ടായി ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 185 റൺസ് എടുത്തത്. ഓസ്‌ട്രേലിയ മറുപടിയായി 267 റൺസ് ഒന്നാമിന്നിംഗ്‌സിൽ കൂട്ടിച്ചേർത്തു. ഒന്നാമിന്നിംഗ്‌സിൽ ലീഡ് വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ട് പക്ഷേ രണ്ടാമിന്നിംഗ്‌സിൽ തകർന്നുതരിപ്പണമായി മാറുകയായിരുന്നു. 28 റൺസെടുത്ത ജോ റൂട്ടും 11 റൺസെടുത്ത ബെൻ സ്‌റ്റോക്‌സും മാത്രമാണ് ഇരട്ട സംഖ്യ…

Read More

കോഴിക്കോട് കൊളത്തറയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

  കോഴിക്കോട് കൊളത്തറയിൽ റഹ്മാൻ ബസാറിൽ വൻ തീപിടിത്തം. കൊളത്തറയിലെ ചെരുപ്പുകടക്കാണ് പുലർച്ചെയോടെ തീപിടിച്ചത്. അഗ്നിശമന സേനയെത്തി രാവിലെ ആറ് മണിയോടെ തീ നിയന്ത്രണവിധേയമാക്കി. ആറ് യൂനിറ്റ് ഫയർ എൻജിനുകളുടെ നീണ്ട ശ്രമത്തിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെരുപ്പുകട പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

Read More