വിമാനയാത്രക്കിടെ സംഘർഷം; യു.എസ് എയർലൈൻ അടിയന്തരമായി നിലത്തിറക്കി

 

വിമാനയാത്രക്കിടെ യാത്രക്കാരൻ അക്രമാസക്തനായതനെ തുടർന്ന് യു.എസ് എയർലൈൻ അടിയന്തരമായി നിലത്തിറക്കി. ലോസ് ഏഞ്ചൽസിൽ നിന്ന് വാഷിംഗ്ടണിലേക്ക് പുറപ്പെട്ട 1775 നമ്പർ ഫ്ലൈറ്റിലാണ് സംഭവം. ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ഇയാളെ കീഴ് പ്പെടുത്തിയ ശേഷം വിമാനം അടിയന്തരമായി കൻസാസിൽ ഇറക്കുകയായിരുന്നു.

യാത്രക്കാരന്‍റെ അനിയന്ത്രിതവും ക്രമരഹിതവുമായ പെരുമാറ്റം കാരണം വിമാാനത്തിലെ ജോലിക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവം സ്ഥിതീകരിച്ച ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു.