Headlines

Webdesk

വയനാട് ജില്ലയില്‍ 205 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (14.02.22) 205 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 807 പേര്‍ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 203 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 163908 ആയി. 158817 പേര്‍ രോഗമുക്തരായി. നിലവില്‍ 4010 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3863 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 876 കോവിഡ് മരണം…

Read More

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,78,244…

Read More

മൂന്ന് ഉപഗ്രഹങ്ങള്‍ ലക്ഷ്യം കണ്ടു; ഐ.എസ്.ആർ.ഒ.യുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം

ഐ.എസ്.ആർ.ഒ.യുടെ 2022-ലെ ആദ്യ വിക്ഷേപണ ദൗത്യം പി.എസ്.എൽ.വി.-സി 52 വിജയം കണ്ടു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ 05.59 നാണ് വിക്ഷേപണം നടത്തിയത്. രണ്ട് ചെറിയ സഹ-പാസഞ്ചർ ഉപഗ്രഹങ്ങളുമായി ഒരു പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് വിക്ഷേപിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഇൻസ്‌പെയർസാറ്റ്-ഒന്നും ഐ.എസ്.ആർ.ഒ.യുടെ ഐ.എൻ.എസ്.-2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്. 25 മണിക്കൂറും 30 മിനിറ്റുമായിരുന്നു കൗണ്ടൗൺ സമയം. 1,710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-04 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ…

Read More

വിഷ്ണു വിനോദ് സൺറൈസേഴ്‌സിൽ; സന്തോഷം പങ്കുവെച്ച് ശ്രീശാന്ത്

ഐപിഎല്ലിൽ മലയാളി താരം വിഷ്ണു വിനോദ് തിരികെയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. വിഷ്ണുവിനൊപ്പം കേക്ക് മുറിച്ചാണ് ശ്രീശാന്ത് സന്തോഷം പങ്കുവെച്ചത്.  വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ശ്രീശാന്ത് പങ്കുവെച്ചു. കേരളത്തിനായി അടുത്ത കാലത്തായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് വിഷ്ണു വിനോദ്. 20 ലക്ഷംഅടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ 50 ലക്ഷത്തിനാണ് സൺറൈസേഴ്‌സ് നേടിയത്. താരത്തിനായി മുംബൈ ഇന്ത്യൻസും സൺ റൈസേഴ്‌സ് ഹൈദരബാദുമാണ് ലേലത്തിൽ ഏറ്റുമുട്ടിയത്. ഇഷാൻ കിഷന് ബാക്ക് അപ്പായാണ് മുംബൈ വിഷ്ണു വിനോദിനെ നോട്ടമിട്ടത്. മുംബൈ…

Read More

അമ്പലമുക്ക് കൊലപാതകം: പ്രതിക്ക് നേരെ പാഞ്ഞടുത്ത് നാട്ടുകാർ, കയ്യേറ്റ ശ്രമം

  തിരുവനന്തപുരം അമ്പലമുക്കിൽ യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. കൊലപാതകം നടന്ന അലങ്കാര ചെടിക്കടയിൽ പ്രതി രാജേന്ദ്രനെ എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. പ്രതിക്ക് നേരെ അസഭ്യവർഷം നടത്തിയായിരുന്നു കയ്യേറ്റ ശ്രമം കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെയാണ് രാജേന്ദ്രൻ കൊലപ്പെടുത്തിയത്. തമിഴ്‌നാട് തോവള സ്വദേശിയായ രാജേന്ദ്രനെ തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. നിരവധി പേരാണ് പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് അമ്പലമുക്കിൽ തടിച്ചു കൂടിയത്. നാട്ടുകാരുടെ രോഷപ്രകടനം അതിര് വിടുമെന്ന്…

Read More

കണ്ണൂർ ബോംബേറ് കൊല: ഒരാൾ അറസ്റ്റിൽ, മുഖ്യ പ്രതി സംസ്ഥാനം വിട്ടതായി സൂചന

  കണ്ണൂർ തോട്ടടയിൽ യുവാവിനെ ബോംബെറിഞ്ഞ് കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. എച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് മൃതദേഹം മാറ്റാൻ വൈകിയതിനെ വീഴ്ചയായി കാണാൻ കഴിയില്ലെന്നും തലയോട്ടി ചിന്നിച്ചിതറിയ സ്ഥലത്ത് സയന്റിഫിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും എ സി പി സദാനന്ദൻ പറഞ്ഞു റിജുൽ, സനീഷ്, ജിജിൽ എന്നീ മൂന്ന് പേരെ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. ഈ ബോംബ് ജിഷ്ണുവിന്റെ…

Read More

ഉമ്മൻ ചാണ്ടിക്ക് 10.10 ലക്ഷം രൂപ വി എസ് നൽകണമെന്ന മാനനഷ്ടക്കേസിലെ വിധിക്ക് സ്റ്റേ

  മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസിലെ വിധിക്ക് സ്റ്റേ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വി എസ് 10.10 ലക്ഷം രൂപ നൽകണമെന്ന സബ് കോടതി വിധിയാണ് തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ സ്‌റ്റേ ചെയ്തത്. കേസ് വീണ്ടും 22ന് പരിഗണിക്കും 213 ഓഗസ്റ്റിൽ സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ വി എസ് അഴിമതി ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനിയുണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. അതിനെതിരെയാണ്…

Read More

നമ്പർ 18 ഹോട്ടൽ പീഡനം: റോയിക്കും അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്

  കൊച്ചി നമ്പർ 18 ഹോട്ടലിലെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് റോയ് വയലാട്ടിനും സഹായി അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്. കൊച്ചി ഡിസിപി വി യു കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. റോയ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്തതിനാൽ കോടതിയെ സമീപിക്കും. കേസിൽ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് ഡിസിപി പറഞ്ഞു പരാതി നൽകിയ രണ്ട് പേരുടയും മൊഴി രേഖ്പപെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് റോയിക്കും സഹായി അഞ്ജലിക്കുമെതിരെ ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചത്. മോഡലുകളുടെ മരണത്തിൽ സിബിഐ അന്വേഷണം…

Read More

24 മണിക്കൂറിനിടെ 34,113 പേർക്ക് കൂടി കൊവിഡ്; 346 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 346 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 91,930 പേർ രോഗമുക്തരായി. നിലവിൽ 4,78,882 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 5,09,011 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 4,16,77,641 പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

Read More

54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു; നീക്കം ചെയ്യാൻ ആപ്പ് സ്റ്റോറുകൾക്ക് നിർദേശം

  കേന്ദ്ര സർക്കാർ 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു. ആഭ്യന്തര സുരക്ഷ മുൻനിർത്തിയാണ് ആപുകൾ നിരോധിച്ചതെന്നാണ് റിപ്പോർട്ട്. ചൈന അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് 54 ആപ്പുകൾ കൂടി നിരോധിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. ഈ ആപ്ലിക്കേഷനുകൾ തടയാൻ ഗൂഗിളിന്റെ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോർ വഴി ഇന്ത്യയിൽ ആക്സസ് ചെയ്യുന്നതിൽ നിന്ന് 54 ആപ്ലിക്കേഷനുകൾ ഇതിനകം ബ്ലോക്ക്…

Read More