Headlines

Webdesk

ബോം​ബേ​റി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വം: മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി

കണ്ണൂർ: തോ​ട്ട​ട​യി​ൽ വി​വാ​ഹ​സം​ഘ​ത്തി​നു നേ​രേ​യു​ണ്ടാ​യ ബോം​ബേ​റി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി. ഏ​ച്ചൂ​ർ സ്വ​ദേ​ശി മി​ഥു​ന്‍ ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. എ​ട​യ്ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​കം, സ്ഫോ​ട​ക​വ​സ്തു കൈ​കാ​ര്യം ചെ​യ്യ​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മി​ഥു​ന​ട​ക്കം നാ​ലു​പേ​ർ​ക്ക് ബോ​ബേ​റി​ൽ നേ ​രി​ട്ട് പ​ങ്കു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More

കെ-റെയിൽ; പ്രവാസി നിക്ഷേപകരെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷനും ഗൾഫ് മലയാളി ഫെഡറേഷനും സംയുകതമായി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

  കേരളത്തിന്റെ വികസന ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന കെ-റെയിൽ പദ്ധതിയിലും വളർന്നു വരുന്ന കേരളത്തിന്റെ പുതിയ ടൂറിസം പ്രോജക്ടുകളിലും പ്രവാസികളായ വിദേശ നിക്ഷേപകരെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി ഗൾഫ് മലയാളി ഫെഡറേഷൻ യുഎ ഇ ജനറൽ സെക്രട്ടറി നിഹാസ് ഹാഷിം കല്ലറ, ഗൾഫ് മലയാളി ഫെഡറേഷൻ വെൽഫയർ കൺവീനർ അബ്ദുൽ സലാം കലനാട് എന്നിവർ ചേർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നേരിട്ട് നിവേദനം സമർപ്പിച്ചു. നാടിന്റെ…

Read More

കരിപ്പൂരിൽ റൺവേ നീളം കുറക്കാനുള്ള നടപടി റദ്ദാക്കി

കരിപ്പൂർ: വിമാനത്താവളത്തിലെ റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാനുള്ള നടപടി വ്യോമയാന മന്ത്രാലയം റദ്ദാക്കി. അനുബന്ധ പ്രവൃത്തികളും താത്കാലികമായി നിർത്തിവെക്കാനും നിർദേശിച്ചു. ഇതുസംബന്ധിച്ചുള്ള നിർദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തു നിന്ന് കരിപ്പൂരിൽ ലഭിച്ചു. റൺവേ 2,860 മീറ്റർ ഉള്ളത് 2,540 മീറ്റർ ആയി ചുരുക്കി രണ്ടു വശത്തും റെസ 240 മീറ്ററായി വർധിപ്പിക്കാൻ വേണ്ടിയായിരുന്നു നടപടി. സു​ര​ക്ഷ കൂട്ടാനെന്ന പേരിലായിരുന്നു റി​സയുടെ നീ​ളം വ​ർ​ധി​പ്പി​ക്കാ​ൻ തീരുമാനിച്ചിരുന്നത്. എ​ന്നാ​ൽ, ഇത് വ​ലി​യ വി​മാ​ന…

Read More

പുരുഷന്മാരിലെ വന്ധ്യത; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍…

  പല പഠനങ്ങളും പ്രകാരം ആഗോളതലത്തില്‍ തന്നെ വന്ധ്യത വര്‍ധിച്ചുവരികയാണ്. ഇന്ത്യയിലാണെങ്കില്‍ അഞ്ച് ദമ്പതികളില്‍ ഒരു ജോഡിയെങ്കിലും വന്ധ്യത നേരിടുന്നുവെന്നാണ് പുതിയ കണക്ക്. വന്ധ്യത, നമുക്കറിയാം, സ്ത്രീയിലോ പുരുഷനിലോ ആകാം. എന്നാല്‍ താരതമ്യേന പുരുഷന്മാരിലെ വന്ധ്യതയാണത്രേ കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കാറ്. പാരിസ്ഥിതികമായ ഘടകങ്ങള്‍, ജീവിതരീതിയുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ സംഗതികള്‍, അസുഖങ്ങള്‍ എന്നിവയുടെയെല്ലാം ഭാഗമായി പുരുഷന്മാരില്‍ വന്ധ്യതയുണ്ടാകാം. വന്ധ്യതയുള്ള പുരുഷന്മാരില്‍ ഇത് മാത്രമായിരിക്കില്ല, മറിച്ച് ആരോഗ്യപരമായി പല പ്രശ്‌നങ്ങളും കണ്ടേക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. അമിതവണ്ണം, ഉയര്‍ന്ന…

Read More

അനധികൃത മണൽ ഖനനം: ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യം

ചെന്നൈ: അനധികൃത മണല്‍ ഖനനക്കേസില്‍ മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യം. തമിഴ്നാട് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വൈദികർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. നേരത്തേ ബിഷപ്പിൻ്റെ ജാമ്യാപേക്ഷ തിരുനെല്‍വേലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ടയിലെ ബിഷപ്പ് ആണ് സാമുവല്‍ മാര്‍ ഐറേനിയസ്. അംബാ സമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമുള്ള താമരഭരണി നദിയില്‍ നിന്ന് മണല്‍ കടത്തിയതിനാണ് ബിഷപ്പിനെയും…

Read More

സംസ്ഥാനത്ത് ഇന്ന് 11,776 പേർക്ക് കൊവിഡ്, 20 മരണം; 32,027 പേർക്ക് രോഗമുക്തി

കേരളത്തിൽ 11,776 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂർ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂർ 514, വയനാട് 301, കാസർഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,411 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,52,101 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,46,479 പേർ…

Read More

വയനാട് ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (15.02.22) 301 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 602 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 164209 ആയി. 159419 പേര്‍ രോഗമുക്തരായി. നിലവില്‍ 3608 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3472 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 881 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 205 പേര്‍ ഉള്‍പ്പെടെ ആകെ 3608…

Read More

ഖുർആൻ കോപ്പികൾ യു എ ഇ കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കും: കെ ടി ജലീൽ

തിരുവനന്തപുരം: മുൻ സർക്കാറിൽ വഖ്ഫ് മന്ത്രിയായിരുന്ന സമയത്ത്, റമസാൻ മാസത്തോടനുബന്ധിച്ച് ഇസ്ലാമിക സ്ഥാപനങ്ങളിലും മുസ്ലിംകൾക്കും വിതരണം ചെയ്യാൻ തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റ് നൽകിയ ഖുർആൻ കോപ്പികൾ കോൺസുലേറ്റിന് തന്നെ തിരിച്ചേൽപ്പിക്കുമെന്ന് കെ ടി ജലീൽ. സ്വർണക്കടത്ത് വിവാദ സമയത്ത് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഖുർആൻ്റെ പേരിൽ ജലീലിനെതിരെയും സർക്കാറിനെതിരെയും വ്യാപക പ്രചാരണങ്ങൾ നടത്തിയിരുന്നു. ഖുർആൻ്റെ മറവിൽ സ്വർണം കടത്തിയെന്നായിരുന്നു ആക്ഷേപം. എടപ്പാളിലെയും ആലത്തിയൂരിലെയും രണ്ട് സ്ഥാപനങ്ങളിൽ സൂക്ഷിച്ച ഖുർആൻ കോപ്പികൾ യു എ ഇ…

Read More

കൊല്ലത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊല്ലം കൊട്ടാരക്കരയിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശി ഷമീർ ആലമാണ് പിടിയിലായത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കുളക്കടയിലെ കട്ടക്കമ്പനി തൊഴിലാളിയാണ് ഇയാൾ. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാൾ പീഡിപ്പിച്ചത് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Read More

കണ്ണൂരിലെ ബോംബേറ് കൊല: പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂരിലെ ബോംബേറ് കൊല: പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു കണ്ണൂർ തോട്ടടയിൽ വിവാഹ പാർട്ടിക്കിടെയുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ കല്യാണ സ്ഥലത്തേക്ക് എത്തിയതും രക്ഷപ്പെട്ടതും ഈ വാഹനത്തിലാണ്. ബോംബ് എത്തിച്ചതും ഇതേ ട്രാവലറിൽ തന്നെയായിരുന്നു അതേസമയം കേസിലെ ഒന്നാം പ്രതി അക്ഷയ്‌നെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി മിഥുൻ സംസ്ഥാനം വിട്ടതായാണ് സൂചന….

Read More