Headlines

Webdesk

ഓസ്‌ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് ഗ്ലെൻ മാക്‌സ്‌വെൽ പിൻമാറി

  ഓസ്‌ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് ഗ്ലെൻ മാക്‌സ് വെൽ പിൻമാറി. മാർച്ച് അവസാനം വിവാഹം നിശ്ചയിച്ചിരിക്കുന്നതിനാലാണ് പരമ്പരയിൽ നിന്നുള്ള പിൻമാറ്റം. ഇതോടെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും മാക്‌സ് വെല്ലിന് നഷ്ടമാകും. ഐപിഎല്ലിൽ ഗ്ലെൻ മാക്‌സ് വെല്ലിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. തുടക്കം മുതൽ ടീമിനൊപ്പമില്ലെങ്കിൽ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് ആകും ആർ സി ബി നായകൻ. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതോടെയാണ് ആർ സി ബി…

Read More

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; ഒന്നാം റാങ്ക് ലക്ഷ്യമിട്ട് രോഹിതും സംഘവും

  ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി 7.30ന് ആണ് മത്സരം. പരമ്പരയിൽ സമ്പൂർണ വിജയം നേടാനായാൽ ഇന്ത്യക്ക് ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാം. രോഹിത് ശർമയുടെ നായകത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത് അതേസമയം കരുത്തരായ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര സ്വന്തമാക്കിയാണ് വിൻഡീസ് ഇന്ത്യയിലെത്തിയത്. കെ എൽ രാഹുലിന്റെ അഭാവത്തിൽ റിഷഭ് പന്തിനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചിരുന്നു. ഇഷാൻ കിഷൻ ആയിരിക്കും രോഹിത് ശർമക്കൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യുക വിരാട്…

Read More

ബലാത്സംഗ കേസ്: ശ്രീകാന്ത് വെട്ടിയാർ പോലീസിന് മുന്നിൽ കീഴടങ്ങി

  ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി. അഭിഭാഷകനോടൊപ്പമെത്തി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ശ്രീകാന്ത് വെട്ടിയാർ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഹൈക്കോടതി ശ്രീകാന്തിന് മുൻകൂർ ജാമ്യം നൽകിയിരുന്നു ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും. കൊച്ചിയിലെ ഫ്‌ളാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഹർജിക്കാരൻ…

Read More

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥി ഹോട്ടലിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ

  പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥി ഹോട്ടലിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ. തൃശ്ശൂർ വരന്തരപ്പിള്ളി ചുക്കേരി വീട്ടിൽ അലോൻസോ ജോജി(18)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റാന്നി സിറ്റാഡൽ സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് രണ്ട് മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു താമസം. കോളജ് റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ കഴിഞ്ഞ മാസം മൂന്നിനാണ് അലോൻസോ മുറിയെടുത്തത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

Read More

കാനഡയിൽ സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി 10 പേർ മരിച്ചു; 11 പേരെ കാണാതായി

  കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി 10 പേർ മരിച്ചു. പതിനൊന്നുപേരെ കാണാതായി. മൂന്നുപേരെ രക്ഷിച്ചതായി കാനഡ ജോയിന്റ് റെസ്‌ക്യു കോ ഓർഡിനേഷൻ സെന്റർ അറിയിച്ചു.ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥ കാരണം കൂടുതൽ രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള സാധ്യത കുറയുമെന്ന് അധികൃതർ അറിയിച്ചു. ന്യൂഫൗണ്ട്ലാൻഡിന് കിഴക്ക് 250 നോട്ടിക്കൽ മൈൽ കിഴക്കാണ് ബോട്ട് മുങ്ങിയത്. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ഗലീഷ്യ മേഖലയിൽ നിന്ന് പ്രവർത്തിക്കുന്ന വില്ല ഡി പിറ്റാൻക്സോ എന്ന മത്സ്യബന്ധന ബോട്ടിൽ 24 ജീവനക്കാരായിരുന്നുണ്ടായത്. 16…

Read More

കൊലപാതക കേസുകളിലടക്കം പ്രതിയായ പിടികിട്ടാപ്പുള്ളി നാല് വർഷത്തിന് ശേഷം അറസ്റ്റിൽ

  വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ നാല് വർഷത്തിന് ശേഷം കുറ്റിപ്പുറം പോലീസ് പിടികൂടി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മാഹിനാണ്(42) അറസ്റ്റിലായത്. നാല് വർഷം മുമ്പ് കുറ്റിപ്പുറത്ത് കുഴൽപ്പണം തട്ടിയ കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2018ലാണ് ഇയാളും കൂട്ടുപ്രതികളും കുഴൽപ്പണം തട്ടിയെടുത്തത്. മാഹിനെതിരെ തിരുവനന്തപുരത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി കൊലപാതകം, കൊലപാതക ശ്രമം എന്നിവക്ക് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Read More

പഞ്ചാബ് നടനും ചെങ്കോട്ട ആക്രമണത്തിലെ പ്രതിയുമായ ദീപ് സിദ്ദു കാറപകടത്തിൽ മരിച്ചു

  പഞ്ചാബി നടൻ ദീപ് സിദ്ദു കാറപകടത്തിൽ മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ കുണ്ടലി-മനേശ്വർ പൽവാൽ എക്‌സ്പ്രസ് ഹൈവേയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിലാണ് മരണം. നടന്റെ കാർ ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു ഡൽഹിയിൽ നിന്നും ഭട്ടിൻഡയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. 2021ലെ ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി കൂടിയാണ് താരം. കർഷക പ്രക്ഷോഭത്തിനിടെ റിപബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിനിടെ ചെങ്കോട്ടയിൽ സിദ്ദു സിഖ് പതാക ഉയർത്തിയിരുന്നു. കർഷകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു.

Read More

ഡിസ്‌കോ സംഗീതത്തെ ജനപ്രിയമാക്കിയ സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു

  പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു മാസത്തെ ആശുപത്രി ചികിത്സക്ക് ശേഷം തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു 80കളിലും 90കളിലും ഡിസ്‌കോ സംഗീതത്തിലൂടെ ജനപ്രിയനായ സംഗീതജ്ഞനാണ് ബപ്പി ലാഹിരി. 2020ൽ പുറത്തിറങ്ങിയ ബാഗി 3 ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം  

Read More

ഒറ്റപ്പാലം കൊലപാതകം: ആഷിഖിനെ കൊന്നത് വിദേശത്ത് പോകുന്നത് സംബന്ധിച്ച തർക്കത്തിനിടെയെന്ന് പ്രതി

  ഒറ്റപ്പാലത്ത് ആഷിഖ് എന്ന യുവാവിനെ കൊലപ്പെടുത്താൻ കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് പോലീസ്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു ആഷിഖും ഫിറോസും. ഒരുമിച്ചുള്ള കേസുകൾ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. വാക്കുതർക്കത്തിനിടെ തന്നെ ആക്രമിക്കാൻ ആഷിഖ് ഉപയോഗിച്ച കത്തി വാങ്ങി കഴുത്തിൽ തിരികെ കുത്തുകയായിരുന്നുവെന്ന് ഫിറോസ് മൊഴി നൽകി കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല. രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം മോഷണക്കേസിൽ അറസ്റ്റിലായ ഫിറോസിനെ ചോദ്യം…

Read More

സച്ചിൻ ദേവ് എംഎൽഎയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരാകുന്നു

  ബാലുശ്ശേരി എംഎൽഎ കെഎം സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരാകുന്നു. ഇരു കുടുംബങ്ങളും തമ്മിൽ ഇതുസംബന്ധിച്ച ധാരണയായതായി സച്ചിന്റെ പിതാവ് കെ എം നന്ദകുമാർ അറിയിച്ചു. ഒരു മാസത്തിന് ശേഷമാകും വിവാഹം. ബാലസംഘം, എസ് എഫ് ഐ പ്രവർത്തന കാലത്ത് തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സച്ചിൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബാലുശ്ശേരിയിൽ നിന്ന് വിജയിച്ചത്. നിലവിൽ എസ് എഫ് ഐ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയാണ്. 21ാം…

Read More