Headlines

Webdesk

ഹൃദയാഘാതം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

  നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് വെച്ച് പുലർച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്. അറുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള കടന്നുവരവ് ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണെ താണ്ടി വരുവായ എന്ന ചിത്രത്തിലെ വേഷമാണ് പ്രദീപിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിലെ സാന്നിധ്യമായി. ഭാര്യ മായ, മകൻ വിഷ്ണു, മകൾ വൃന്ദ. ഒരു വടക്കൻ…

Read More

യുപിയിൽ വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13 പേർ മരിച്ചു

  ഉത്തർപ്രദേശിൽ വിവാഹ ആഘോഷങ്ങൾക്കിടെ സ്ലാബ് തകർന്ന കിണറിലേക്ക് വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേർ മരിച്ചു. കുഷിനഗറിലെ നെബുവ നൗറംഗിയ ഗ്രാമത്തിലാണ് സംഭവം. സ്ലാബിട്ട് മൂടിയ കിണറിന് മുകളിൽ വിവാഹത്തിന് എത്തിയവർ ഇരിക്കുകയും ഇത് പൊട്ടി ഇവർ കിണറ്റിലേക്ക് വീഴുകയുമായിരുന്നു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് ബുധനാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നൽകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

Read More

കോഴിക്കോട് ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ഗുരുതര പരുക്ക്

  കോഴിക്കോട് ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദ് എന്നയാൾക്കാണ് പരുക്കേറ്റത്. ഇയാളുടെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചു ബിജെപി പ്രവർത്തകനാണ് ഹരിപ്രസാദ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രണ്ട് കൈക്കും ഗുരുതര പരുക്കുണ്ട്. സംഭവത്തിൽ സിപിഎം സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

Read More

പ്രഭാത വാർത്തകൾ

  🔳 കെഎസ്ഇബിയിൽ ശമ്പള വർധനവ്   അനുമതിയില്ലാതെയാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട്. ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചതുമൂലം 1,200 കോടി രൂപ അധിക ബാധ്യതയുണ്ടായി. ഇതുമൂലം കെഎസ്ഇബിയുടെ നഷ്ടം വര്‍ധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചട്ടം ലംഘിച്ചു ശമ്പളം വര്‍ധിപ്പിച്ചതു സംബന്ധിച്ച് വിശദീകരണം വേണമെന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ കെഎസ്ഇബിക്കു നോട്ടീസ് നല്‍കി. നഷ്ടം നികത്താന്‍ കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി തേടിയിരിക്കേയാണ് ശമ്പളവര്‍ധന വിവാദമായത്. 🔳കെഎസ്ഇബിയില്‍ ചെയര്‍മാനെതിരേ സമരത്തിനിറങ്ങിയ സിഐടിയുവിനെ പിന്തുണച്ച് മുന്‍മന്ത്രി എ.കെ. ബാലന്‍….

Read More

ശബരിമലയിൽ യുവതി കയറിയെന്ന പ്രചാരണം വ്യാജം; അവർക്ക് 56 വയസ്സ്: ദേവസ്വം പ്രസിഡന്റ്

തെലുങ്ക് നടൻ ചിരജ്ഞീവിക്കൊപ്പം ശബരിമലയിൽ യുവതി കയറിയെന്ന പ്രചാരണം വ്യാജമാണെന്നും ദർശനം നടത്തിയ ഫീനിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യക്ക് 56 വയസുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപൻ പറഞ്ഞു. പ്രചാരണം വന്ന ഘട്ടത്തിൽ തന്നെ പരിശോധന നടത്തിയിട്ടുണ്ടെന്നും പലരും മനപ്പൂർവം അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഡി കാർഡ് വരെ പരിശോധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വ്യാജപ്രചാരണം നടത്തിയവരെ കണ്ടെത്തണമെന്നും അതിനായി പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയെ കുറിച്ച് നല്ല മതിപ്പുള്ള…

Read More

പൊലീസിൽ കുഴപ്പക്കാരുണ്ട്; അവരെ നിയന്ത്രിക്കും: മുഖ്യമന്ത്രി

  പൊലീസിൽ കുഴപ്പക്കാരുണ്ടെന്നും അവരെ ശ്രദ്ധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം. സമ്മേളനത്തിൽ പൊലീസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എൻസിപി ഘടകകക്ഷിയാണെന്നും കുട്ടനാട് എംഎൽഎയെ നിയന്ത്രിക്കാൻ പോകേണ്ടെന്നും സിപിഐയെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

വിവാഹമോചനം നൽകാൻ പങ്കാളി വിസമ്മതിക്കുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി

കൂട്ടിചേർക്കാൻ കഴിയാത്തവിധം മോശമായാൽ ബന്ധംതുടരാൻ മറ്റൊരാളെ നിർബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ യുവതി നൽകിയ ഹർജിയിലാണ് നിരീക്ഷണം നടത്തിയത്. നെടുമങ്ങാട് കുടുംബകോടതിയുടെ ഉത്തരവിനെതിരെ പത്തനംതിട്ട സ്വദേശിനി 32 കാരിയാണ് ഹർജി നൽകിയത്. ഭാര്യ സ്ഥിരമായി വഴിക്കിടുന്നതിനാലാണ് യുവാവ് വിവാഹമോചനം നടത്തിയത്. എന്നാൽ ഇത് അനുവദിക്കാതെ യുവതി നിയമനടപടി സ്വീകരിക്കുകയായിരുന്നു. തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ഇവർ വാദിച്ചു. 2017 മുതൽ ഇരുവരും വേർപിരിഞ്ഞാണ് ജീവിക്കുന്നത്.

Read More

ഒറ്റപ്പാലത്ത് 24 കാരനെ കൊന്ന് കുഴിച്ച് മൂടിയ സംഭവം; അഞ്ച് കുത്തുകളേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഒറ്റപ്പാലത്ത് 24 കാരനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കൊല്ലപ്പെട്ട ആഷിക്കിന്റെ ശരീരത്തിൽ അഞ്ച് കുത്തുകളേറ്റെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നെഞ്ചിൽ ആഴത്തിലേറ്റ മുറിവുകളാണ് മരണകാരണമെന്നും കഴുത്തിലും കുത്തേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുണ്ടെന്നും പറഞ്ഞു. പ്രതി ഫിറോസിനെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബർ 17നാണ് അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ആഷിഖിനെ മുഹമ്മദ് ഫിറോസ് കൊന്ന് കുഴിച്ച് മൂടിയത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുകയും മൃതദേഹം പുറത്തെടുക്കുകയും…

Read More

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കൊവിഡിനെ തുടർന്ന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുവദിച്ച ഇളവ് പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഭിന്നശേഷി വിഭാഗങ്ങൾ, മുലയൂട്ടുന്ന അമ്മമാർ, രോഗബാധിതർ എന്നീ വിഭാഗങ്ങൾക്കായിരുന്നു മൂന്നാം ഘട്ടത്തിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.  

Read More

റഷ്യ ഇപ്പോഴും ഉക്രൈനെ ആക്രമിക്കാന്‍ സാധ്യത: ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ഉക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ച ഒരു വിഭാഗം സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞെങ്കിലും ആക്രമണ സാധ്യത തള്ളാതെ അമേരിക്ക. റഷ്യ ഉക്രൈനെ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ശ്രമിക്കുന്നില്ല.എന്നാല്‍ ഉക്രൈനേയോ, അവിടത്തെ അമേരിക്കന്‍ പൗരന്‍മാരേയോ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ ഉദ്ദേശ്യങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്ന ബൈഡന്‍, യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന മുന്നറിയിപ്പും നല്‍കി. അതിനിടെ സംഘര്‍ഷസാധ്യത…

Read More