Headlines

Webdesk

അരങ്ങേറ്റക്കാരൻ ഏദന് നാല് വിക്കറ്റ്; കേരളത്തിനെതിരെ മേഘാലയ ഒന്നാമിന്നിംഗ്‌സിൽ 148ന് പുറത്ത്

  രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരായ മത്സരത്തിൽ മേഘാലയ ഒന്നാമിന്നിംഗ്‌സിൽ 148 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന മേഘാലയക്ക് 40.4 ഓവർ മാത്രമാണ് പിടിച്ചുനിൽക്കാനായത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഏദൻ ആപ്പിൾ ടോമാണ് മേഘാലയയെ തകർത്തത് ഏദൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വെറ്ററൻ താരം ശ്രീശാന്ത് രണ്ട് വിക്കറ്റെടുത്തു. ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ മൂന്നും ബേസിൽ തമ്പി ഒരു വിക്കറ്റും സ്വന്തമാക്കി. 93 റൺസെടുത്ത ക്യാപ്റ്റൻ പുനിത് ബിഷ്താണ് മേഘാലയയുടെ ടോപ് സ്‌കോറർ. കിഷാൻ ലിംഗ്‌ഡോ 26…

Read More

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ പിൻമാറി

  സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ പിൻമാറി. കേസ് ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് താൻ പിൻമാറുകയാണെന്ന് അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കൽ അറിയിച്ചത്. വക്കാലത്ത് ഒഴിയുന്നതിന്റെ കാരണം വ്യക്തമാക്കാനില്ലെന്നും സൂരജ് പറഞ്ഞു സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സ്വപ്നയെ വീണ്ടും ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ് അഭിഭാഷകന്റെ പിൻമാറ്റം. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിൽ എൻഐഎ പിടിച്ചെടുത്ത സ്വർണവും വിദേശ കറൻസികളും വിട്ടുതരണമെന്ന സ്വപ്‌നയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

Read More

മന്ത്രിസഭാ യോഗത്തിൽ ലോകായുക്ത ഓർഡിനൻസിനെ എതിർത്ത് സിപിഐ മന്ത്രിമാർ

  മന്ത്രിസഭാ യോഗത്തിൽ ലോകായുക്ത ഓർഡിനൻസിനെതിരായ എതിർപ്പ് വ്യക്തമാക്കി സിപിഐ മന്ത്രിമാർ. ഇന്ന് ചേർന്ന കാബിനറ്റ് യോഗത്തിലാണ് സിപിഐ മന്ത്രിമാർ എതിർപ്പ് അറിയിച്ചത്. മുന്നറിയിപ്പില്ലാതെ ഓർഡിനൻസ് കൊണ്ടുവന്നതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാനോ രാഷ്ട്രീയ ചർച്ച നടത്താനോ അവസരം കിട്ടിയില്ലെന്ന് സിപിഐ മന്ത്രിമാർ പരാതിപ്പെട്ടു എന്നാൽ മന്ത്രിസഭ അജൻഡ നിശ്ചയിക്കുന്ന കാബിനറ്റ് നോട്ട് നേരത്തെ നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കാബിനറ്റ് നോട്ടിൽ നിന്ന് ഇക്കാര്യം സിപിഐ മന്ത്രിമാർ അറിയുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ടാകാമെന്നാണ് കരുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു….

Read More

രഞ്ജി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി അണ്ടർ 19 ക്യാപ്റ്റൻ

  ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്ത നായകൻ യാഷ് ദൂളിന് രഞ്ജി ട്രോഫിയിൽ ഗംഭീര അരങ്ങേറ്റം. തമിഴ്‌നാടിനെതിരായ മത്സരത്തിൽ സെഞ്ച്വറിയോടെയാണ് യാഷ് അരങ്ങേറിയത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 133 പന്തുകൾ നേരിട്ടാണ് 19കാരനായ താരം സെഞ്ച്വറി തികച്ചത് 150 പന്തുകളിൽ നിന്ന് 18 ഫോറുകൾ സഹിതം 113 റൺസാണ് യാഷ് എടുത്തത്. നാലാം വിക്കറ്റിൽ ജോണ്ടി സിദ്ദുവിനൊപ്പം ചേർന്ന് നിർണായകമായ 119 റൺസിന്റെ കൂട്ടുകെട്ടും യാഷുണ്ടാക്കി. ഇതിനിടെ ഒരു റെക്കോർഡിനും യാഷ് അർഹനായി. സച്ചിൻ തെൻഡുൽക്കർ,…

Read More

വധ ഗൂഢാലോചനക്കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

  ,,അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുക. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യം ചെയ്യൽ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ലഭിക്കും. ഇതിന് ശേഷമാണ് ദിലീപ് അടക്കമുള്ള പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുക. മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ…

Read More

അടുത്ത അഞ്ച് ദിവസം കേരളത്തിലും തമിഴ്‌ നാട്ടിലും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

  അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). വടക്കുകിഴക്കൻ കാറ്റ് തമിഴ്നാട് തീരം വഴി പ്രവേശിക്കുന്നതിനാൽ തമിഴ്നാടിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും അടുത്ത രണ്ട് ദിവസങ്ങളിൽ മഴ കനക്കുമെന്നും ഐഎംഡി പ്രവചിക്കുന്നു. വെസ്റ്റേൺ ഡിസ്റ്റർബൻസ് എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഫലമായി ജമ്മു കശ്മീർ ലഡാക്, ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖല, മുസഫറാബാദ് എന്നിവിടങ്ങളിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഹിമാചൽ പ്രദേശിലും…

Read More

വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ കെ എസ് ഇ ബിയിലെ അഴിമതി: വി ഡി സതീശൻ

  വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ കെഎസ്ഇബിയിലെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നിയമവിരുദ്ധമായ നടപടികൾ കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിന്റെ മുഴുവൻ ഭാരവും സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. നിയമവിരുദ്ധമായ ഭൂമി കൈമാറ്റം മുഴുവൻ റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണ്. സമഗ്രമായ അന്വേഷണം നടത്തണം. കെഎസ്ഇബിയ്ക്ക് കോടികൾ നഷ്ടമാവാനുള്ള സാഹചര്യം, നിയമവിരുദ്ധമായി ഈ ഭൂമി വിട്ടുകൊടുത്തത് ഇതിനെക്കുറിച്ചെല്ലാം ഗൗരവതരമായ അന്വേഷണം നടത്തണം. അഴിമതി…

Read More

കെ റെയിൽ കല്ലിടലിനെതിരെ കണ്ണൂർ താനെയിൽ പ്രതിഷേധം; പ്രതിഷേധക്കാർ അറസ്റ്റിൽ

  സിൽവർ ലൈൻ പദ്ധതിക്കെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസാണ് നാട്ടുകാരെ സംഘടിപ്പിച്ച് പ്രതിഷേധത്തിനെത്തിയത്. കോർപറേഷൻ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം എറണാകുളത്ത് കെ റെയിലിനെതിരെ വീട് വീടാന്തരം കയറിയുള്ള പ്രചാരണമാണ് കെ റെയിൽ വിരുദ്ധർ നടത്തുന്നത്. അധികൃതർ കല്ലിടാൻ എത്തുമ്പോൾ ശക്തമായി എതിർക്കണമെന്ന് ഇവർ വീടുകൾ കയറി ആഹ്വാനം ചെയ്യുന്നുണ്ട്. ജില്ലയിൽ കല്ലിടൽ നടപടികൾ കെ റെയിൽ…

Read More

യുക്രൈനിലേക്കുള്ള വിമാന നിയന്ത്രണം നീക്കി; ഇന്ത്യക്കാരുടെ മടക്കം വേഗത്തിലാക്കാൻ നടപടി

  യുക്രൈനിൽ യുദ്ധസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്രം വേഗത്തിലാക്കി. യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. ഇന്ത്യയ്ക്കും യുക്രൈനും ഇടയിൽ വിമാന സർവീസുകൾക്കുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി. ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്ന ഉടമ്പടികളും മരവിപ്പിച്ചിട്ടുണ്ട്. ആവശ്യത്തിന് വിമാന സർവീസുകൾ നടത്താൻ കഴിയുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങളും ഇന്ത്യക്കാരുടെ മടക്കത്തിന് ഏർപ്പെടുത്തും. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായുള്ള കൂടിയാലോചന തുടരുകയാണ്. യുക്രൈനിൽ തുടരുന്നത് അനിവാര്യമല്ലാത്ത എല്ലാവരും…

Read More

മലബാർ സിമന്റ്‌സ് എം ഡി മുഹമ്മദ് അലി രാജി വെച്ചു

  മലബാർ സിമന്റ്സ് എംഡി മുഹമ്മദ് അലി രാജിക്കത്ത് നൽകി. മാർച്ച് 31 വരെയേ സ്ഥാനത്ത് തുടരുകയുള്ളൂ എന്ന് വ്യവസായ വകുപ്പിന് നൽകിയ രാജിക്കത്തിൽ മുഹമ്മദ് അലി പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം. രാജി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്നാരോപിച്ച് സി.ഐ.ടി.യു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു. 2019 നവംബറിലായിരുന്നു മുഹമ്മദാലി മലബാർ സിമന്റ്സ് എം ഡി യായി ചുമതലയേറ്റത്.

Read More