Headlines

Webdesk

സർക്കാരിന്റെ നേട്ടങ്ങളും വികസനപ്രവർത്തനങ്ങളും അക്കമിട്ട് പറഞ്ഞ് ഗവർണർ

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തി. കൊവിഡ് അതിജീവനത്തെ പരാമർശിച്ചാണ് നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. അതേസമയം ഗവർണർക്കെതിരെ പ്രതിപക്ഷം ഗോ ബാക്ക് മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷത്തെ വിമർശിച്ച ഗവർണർ പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് പറഞ്ഞു സർക്കാരിന്റെ ഭരണനേട്ടങ്ങളും വികസന സൂചികകളും എടുത്തു പറഞ്ഞാണ് നയപ്രഖ്യാപനം. കേന്ദ്രത്തിനെതിരെ വിമർശനങ്ങളും പ്രസംഗത്തിലുൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിസംഗരായാണ് ഭരണപക്ഷവും പ്രസംഗം കേൾക്കുന്നത്. സാധാരണ ഡസ്‌കിലടിച്ചും കയ്യടിച്ചും നയപ്രഖ്യാപനം കേൾക്കുന്ന ഭരണപക്ഷം…

Read More

തന്നെ തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം ആവശ്യപ്പെട്ടെന്ന് സൈജു തങ്കച്ചൻ; ഓടി രക്ഷപ്പെട്ടു

  കൊച്ചി മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും നമ്പർ 18 ഹോട്ടൽ പീഡനക്കേസിലെ ആരോപണവിധേയനുമായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി. സൈജു തന്നെയാണ് പരാതി ഉന്നയിക്കുന്നത്. തടവിൽ നിന്ന് ഓടി രക്ഷപ്പെട്ടതാണെന്ന് സൈജു പറയുന്നു. ചെറായി കുഴിപ്പള്ളിയിലെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പോലീസ് പറഞ്ഞു മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന സൈജു നിലവിൽ ജാമ്യത്തിലാണ്. ഈ മാസം 16ന് രാവിലെ തട്ടിക്കൊണ്ടുപോയെന്നാണ് സൈജു പറയുന്നത്. രണ്ട് പേർ ചേർന്നാണ്…

Read More

തിരുവനന്തപുരത്ത് പോലീസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; സിഐക്ക് പരുക്ക്

  തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിൽ പൊലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോർട്ട് സി.ഐ ജെ. രാകേഷിനാണ് മർദനമേറ്റത്. മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സിഐക്ക് മർദനമേറ്റ്. തലയ്ക്ക് അടിയേറ്റ സി.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. ശിങ്കാരത്തോപ്പ് കോളനിൽ പതിവായി മദ്യപ സംഘം എത്താറുണ്ട്. ഇവിടെ ചെറിയ സംഘർഷമുണ്ടെന്നറിഞ്ഞാണ് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയത്. മദ്യപസംഘത്തെ പിന്തിരിപ്പിക്കുന്നതിനിടെയാണ് സിഐക്ക് മർദനമേറ്റത്. സി.ഐ ജെ. രാകേഷിന്റെ തലയ്ക്കും കഴുത്തിനുമാണ് അടിയേറ്റത്….

Read More

ഗവർണറെ നിലയ്ക്ക് നിർത്തണമെന്ന് സിപിഐ; പദവി രാഷ്ട്രീയ അൽപ്പത്തരത്തിന് ഉപയോഗിക്കരുത്

  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ഗവർണർ ഇന്നലെ നടത്തിയത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവർണറെ നിലയ്ക്ക് നിർത്തണമെന്നും ജനയുഗത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. ഇന്നലെ ഗവർണർ പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിർപ്പാണ്. ഗവർണർ പദവി രാഷ്ട്രീയ അൽപ്പത്തരത്തിന് ഉപയോഗിക്കരുത്. കേന്ദ്രസർക്കാരിന് വേണ്ടി ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നു. നടപടി ഭരണഘടനാവിരുദ്ധവും ചരിത്രത്തിൽ ആദ്യത്തേതുമാണ്. കേരളാ ഗവർണറുടെ നടപടികൾ ഒറ്റപ്പെട്ടതല്ല. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാർ അവലംബിക്കുന്ന പൊതുസമീപനം ഇങ്ങനെയാണെന്നും സിപിഐ…

Read More

ബജറ്റ് സമ്മേളനത്തിന് തുടക്കം; രാവിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

  നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ച് ഇന്നലെ കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഒടുവിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയാണ് സർക്കാർ അനുനയത്തിലെത്തിയത്. സർക്കാർ ഇനി നടപ്പാക്കാൻ പോകുന്ന പദ്ധതികൾക്ക് ഊന്നൽ നൽകിയായിരിക്കും നയപ്രഖ്യാപന പ്രസംഗം. കേന്ദ്രത്തിനെതിരായ വിമർശനങ്ങളും പ്രസംഗത്തിലുണ്ടാകും. മാർച്ച് 11നാണ് സംസ്ഥാന ബജറ്റ് അവതരണം. നയപ്രഖ്യാപനം അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത ഗവർണറെ കാണാനായി മുഖ്യമന്ത്രി രാജ് ഭവനിൽ നേരിട്ടെത്തിയിരുന്നു. ഗവർണർ ഭരണഘടന…

Read More

വയനാട് ബത്തേരിയിൽ ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ കടുവ കുഞ്ഞ് വീണു

  വയനാട്ടിൽ കടുവ കുഞ്ഞ് കിണറ്റിൽ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റിലാണ് കടുവ കുഞ്ഞ് വീണത്. ഇതിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. വനപാലകർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Read More

പ്രഭാത വാർത്തകൾ

  🔳നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി സര്‍ക്കാര്‍ സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ മാറ്റി. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവച്ചത്. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ഹരി എസ് കര്‍ത്തയെ നിയമിച്ച ഉത്തരവില്‍ ജ്യോതിലാല്‍ എഴുതിയ കുറിപ്പാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയക്കാരെ രാജ്ഭവനില്‍ നിയമിക്കുന്നതു ശരിയല്ലെന്നാണു ജ്യോതിലാല്‍ എഴുതിയിരുന്നത് 🔳നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാതിരുന്ന ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ നിയമിക്കുന്നതിനെതിരേയാണ് ആദ്യം പ്രതികരിച്ചത്. പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍…

Read More

കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ സമരം നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍

  കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ ഫ്രീഡം കോണ്‍വോയ് സമരം രൂക്ഷമാകുന്നു. സര്‍ക്കാരിന്റെ ഭീഷണികള്‍ സമരക്കാര്‍ക്ക് മുന്നില്‍ വിലപ്പോകുന്നില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഫ്രീഡം കോണ്‍വോയ് സമരക്കാര്‍ പിരിഞ്ഞു പോകുന്നില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തലസ്ഥാന നഗരമായ ഒട്ടാവയുടെ പോലീസ് ചീഫ് രാജിവെച്ചു. ചൊവ്വാഴ്ച നടന്ന പോലീസ് ബോര്‍ഡ് മീറ്റിനു ശേഷമാണ് ഒട്ടാവ പോലീസ് ചീഫ് പീറ്റര്‍ സ്ലോലി രാജിവെച്ചത്. ബോര്‍ഡ് മീറ്റിംഗില്‍, സമരക്കാരെ…

Read More

യുക്രെയ്‌നില്‍ സൈനീക മാറ്റം അവകാശപ്പെട്ട് റഷ്യ; അതിര്‍ത്തിയില്‍ യുദ്ധത്തിന് തയ്യാറായി ഒന്നര ലക്ഷത്തോളം സൈനീകര്‍ ഇപ്പോഴുമുണ്ടെന്ന് യുഎസ് നാറ്റോ

  റഷ്യ യുക്രെയ്ന്‍ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആശങ്കകള്‍ അവസാനിക്കുന്നില്ല. അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കുന്നുവെന്നാണ് റഷ്യയുടെ അവകാശ വാദം. ക്രെമിയയില്‍ നിന്ന് റഷ്യന്‍ സേനാ ടാങ്കുകളും കവചിത വാഹനങ്ങളും മറ്റും കയറ്റി വിടുന്നതിന്റെ വീഡിയോ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിടുകയും ചെയ്തു. എന്നാല്‍ റഷ്യ കള്ളം പറയുന്നുണ്ടെന്നാണ് യുഎസും നാറ്റോ സംഘവും വിലയിരുത്തുന്നത്. അതിര്‍ത്തിയിലിപ്പോഴും ഒന്നരലക്ഷത്തോളം സൈനീകര്‍ യുദ്ധത്തിനായി തയ്യാറായി നില്‍ക്കുന്നു. സേനാ നീക്കത്തിന്റെ സൂചനയുണ്ടെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി….

Read More

ഹിജാബ് വിവാദത്തിൽ വിമർശനവുമായി അബ്ദുള്ളക്കുട്ടി; ഭാര്യ ഹിജാബ് ധരിക്കുന്നയാളാണെന്ന് വിമർശനം

  ഹിജാബ് വിവാദത്തിൽ പ്രതികരിച്ച ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം. ഇന്ത്യയുടെ സംസ്കാരത്തിന് വിരുദ്ധമായ വസ്ത്രധാരണമാണ് ഹിജാബ് എന്ന് അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ അബ്ദുള്ളക്കുട്ടിയുടെ പങ്കാളിയുടെ വേഷത്തെ ചൂണ്ടിക്കാണിച്ച സോഷ്യൽ മീഡിയ വിമർശനവുമായി രം​ഗത്തുവന്നു. ഭാര്യയുടെ വേഷം ഹിജാബും പർദ്ദയുമായിരിക്കെ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനയുടെ ഔചിത്യമെന്താണെന്നും വിമർശകർ ചോ​ദിച്ചു. ഹിജാബ് വിവാദം അനാവശ്യമാണ്. ബുർഖ നമ്മുടെ സംസ്കാരത്തിന്റെ വേഷമല്ല. ശരീരമാസകലം മൂടുന്ന താലിബാന്റെ വേഷമാണ് അത്. അത് സ്ത്രീ വിരുദ്ധമാണ്. നമ്മെ…

Read More