Headlines

Webdesk

ശബ്ദമലിനീകരണം: കർണ്ണാടകയിലെ ആരാധനാലയങ്ങൾക്ക് പൊലീസിന്റെ നോട്ടീസ്

  കർണ്ണാടകയിലെ മുസ്ലിം പളളികളിലെ ശബ്ദ മലിനീകരണത്തിനെതിരെ നടപ‌ടിയെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ അമ്പലങ്ങൾക്കും ക്രിസ്ത്യൻ പളളികൾക്കുമെതിരെ കർണ്ണാടക പൊലീസ്. അമ്പലങ്ങളിലും പളളികളിലും പരിധിയിൽ കൂടുതൽ ഉച്ചത്തിൽ മെെക്കുകളും മണികളും ഉപയോ​ഗിക്കുന്നതിനെതിരെയാണ് പൊലീസ് നോട്ടീസ് നൽകിയത്. നേരത്തെ മുസ്ലിം പളളികളിൽ പ്രാർത്ഥന സമയത്ത് ഉയർന്ന ശബ്​ദത്തിൽ മെെക്ക് ഉപയോ​ഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുളള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ- 2000 പ്രകാരമാണ് ഡെസിബൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് അമ്പലങ്ങൾക്കും പളളികൾക്കും പൊലീസ് നോട്ടീസ് നൽകിയത്. വ്യാവസായിക, പാർപ്പിട,…

Read More

കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല; ഉത്തരവിറക്കി കർണാടക

  കേരളത്തിൽ നിന്ന് വരുന്നവർക്ക് കർണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗനിർദേശം പുതുക്കി കർണാടക സർക്കാർ. ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. പക്ഷേ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലവിൽ കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്‌. ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇനി ആർടിപിസിആർ പരിശോധന ഫലം ആവശ്യമില്ലെന്ന് കർണാടക സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കി. അതേസമയം രണ്ട് വാക്‌സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർക്ക് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു. കൊവിഡിന്റെ…

Read More

സര്‍ക്കാരും ഗവര്‍ണറും ടോം ആന്‍ഡ് ജെറി കളിക്കുന്നു: രമേശ് ചെന്നിത്തല

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ ആദ്യം വിസമ്മതിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഭരണഘടനാപരകമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഗവര്‍ണര്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ക്യാബിനറ്റ് അംഗീകാരത്തോടെ ഗവര്‍ണര്‍ക്ക് മുന്നിലെത്തിയ നയങ്ങളടങ്ങിയ പ്രസംഗം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 176 അനുസരിച്ച് ഗവര്‍ണര്‍ ഒപ്പിട്ടുകൊടുക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു ഭാഗത്തിനോട് എതിര്‍പ്പുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് ആ ഭാഗം വായിക്കാതെയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘പട്ടംതാണുപിള്ള ആന്ധ്ര ഗവര്‍ണര്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തിന് സുഖമില്ലാതിരുന്നപ്പോള്‍ തന്റെ പ്രസംഗം…

Read More

കെ​എ​സ്ആ​ർ​ടി​സി​യ്ക്കു​ള്ള ഡീ​സ​ൽ വി​ല ഐ​ഒ​സി വ​ർ​ധി​പ്പി​ച്ചു

  കെ​എ​സ്ആ​ർ​ടി​സി​യ്ക്കു​ള്ള ഡീ​സ​ല്‍ വി​ല ഐ​ഒ​സി വ​ർ​ധി​പ്പി​ച്ചു. 6.73 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 98.15 രൂ​പ​യാ​യി. ബ​ൾ​ക്ക് പ​ർ​ച്ചെ​യ്സ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തി​യാ​ണ് ലീ​റ്റ​റി​ന് 98.15 പൈ​സ​യാ​ക്കി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ വി​ല നി​ശ്ച​യി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി ദി​വ​സം അ​ഞ്ച​ര ല​ക്ഷം ലീ​റ്റ​ർ ഡീ​സ​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തോ​ടെ ദി​വ​സം 37 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ചെ​ല​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

Read More

പ്രതിസന്ധികൾക്ക് വിരാമം; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു

  പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. തന്നെ ചൊടിപ്പിച്ച ഉദ്യോഗസ്ഥന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ മാറ്റിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടത്. ഈ അടുത്ത് ജന്മഭൂമി മുന്‍ എഡിറ്ററെ എതിര്‍പ്പ് പരസ്യമാക്കി തന്നെ ഗവര്‍ണറുടെ പിആര്‍ഒ ആയി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇത് മന്ത്രിസഭ അംഗീകരിച്ചെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനെ നിയമിച്ചതില്‍ സര്‍ക്കാര്‍ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ടാണ് പിആര്‍ഒയുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ വിയോജിപ്പ് പരസ്യപ്പെടുത്തിയതോടെ ഗവര്‍ണര്‍…

Read More

കെ എസ് ഇ ബി സമരം തീർക്കാനുള്ള ഫോർമുല ആയി; ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി

  കെ എസ് ഇ ബി സമരം തീർക്കാനുള്ള ഫോർമുല ആയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെയർമാനെതിരായ ജീവനക്കാരുടെ സമരം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷ. സമരക്കാർ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത് പരിഹരിക്കും. താൻ ആരുടെയും പക്ഷത്തല്ല, ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു ജീവനക്കാരുടെ സംഘടനകളുമായി മന്ത്രി നാളെ ചർച്ച വെച്ചിട്ടുണ്ട്. ജീവനക്കാർക്ക് ചില ആശങ്കകളുണ്ടെന്നും അത് പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുമെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ബി അശോകിനെ കെഎസ്ഇബി ചെയർമാൻ…

Read More

വയനാട് ജില്ലയില്‍ ഇന്ന് 332 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (17.02.22) 332 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 780 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165036 ആയി. 160710 പേര്‍ രോഗമുക്തരായി. നിലവില്‍ 3108 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2980 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 886 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 495 പേര്‍ ഉള്‍പ്പെടെ ആകെ 3108 പേര്‍…

Read More

സംസ്ഥാനത്ത് ഇന്ന് 8655 പേർക്ക് കൊവിഡ്, 18 മരണം; 22,707 പേർക്ക് രോഗമുക്തി

  കേരളത്തിൽ 8655 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂർ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂർ 357, പാലക്കാട് 343, വയനാട് 332, കാസർഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,307 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,09,925…

Read More

ഓർത്തഡോക്‌സ് മെത്രാപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രീം കോടതി

  ഓർത്തഡോക്സ് സഭാ മെത്രാപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രീം കോടതി. യാക്കോബായ സഭയുടെ ഹർജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ഈ മാസം 25നാണ് ഓർത്തഡോക്സ് സഭാ മെത്രാപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് വൈദികർക്ക് മെത്രാപ്പൊലീത്ത പട്ടം നൽകുന്നതിനെതിരെയായിരുന്നു സുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിക്കപ്പെട്ടിരുന്നത്. 25ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. മുൻപും തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുന്നതിനുള്ള അപേക്ഷ കോടതിയുടെ പരിഗണനയിൽ എത്തിയിരുന്നെങ്കിലും കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചിരുന്നു. സഭാധ്യക്ഷനായി…

Read More

ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി നയൻ താരയും വിഘ്‌നേഷും

  ചോറ്റാനിക്കരയിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനും. മകം തൊഴലിനായാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് മകം തൊഴലിനായി നട തുറന്നത്. മകം നാളിൽ അണിയിക്കുന്ന വിശേഷപ്പെട്ട തങ്ക ഗോളകയും അടയാഭരണങ്ങളും രത്‌നകിരീടവും പട്ടുടയാടകളും ധരിച്ചാണ് താമരപ്പൂ മാല ചാർത്തി ദേവി ഭക്തർക്ക് മുന്നിൽ പ്രത്യക്ഷമാകുന്നത്. രാത്രി പത്ത് മണി വരെ ദർശനം തുടരും.

Read More