താമരശ്ശേരി ചുങ്കത്ത് നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. മുക്കം റോഡിൽ അത്തായക്കണ്ടം വിച്ചിയാലിയുടെ മകൻ റഫീഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ലോറിയാണ് മറിഞ്ഞത്.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഈ വീട്ടിൽ വാടകക്ക് താമസിച്ചിരുന്നവർ കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്ന് താമസം മാറിയത്. വീട്ടിൽ ആളില്ലായിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. വീട് പൂർണമായും തകർന്നു. ആർക്കും പരുക്കില്ല.