നീലഗിരിയിൽ ആശങ്ക ഒഴിയുന്നില്ല;ഇന്നലെ 40 പേർക്ക് കൊവിഡ് ജില്ലയിൽ രോഗികളുടെ എണ്ണം 410 ആയി

ഗൂഡല്ലൂർ:നീലഗിരി ജില്ലയിൽ ഇന്നലെ 40 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു ഇതോടെ ജില്ലയിൽ രോഗികളുടെ എണ്ണം 410 ആയി. ഊട്ടി ,കുന്നൂർ പ്രദേശങ്ങളിലാണ് രോഗവ്യാപനം ഉണ്ടാക്കുന്നത് ഈ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേരുടെ സ്രവം സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഒരാഴ്ചയായി ജില്ലയിൽ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. സമ്പർക്കത്തിലൂടെ ആണ് ജില്ലയിൽ രോഗവ്യാപനം ഉണ്ടായിരിക്കുന്നത്. ഊട്ടിയിലെ ഗുഡ്സ് ഷെപ്പേർഡ് സ്കൂളിലെ കോവിഡ് സെൻട്രലിൽ നിന്നും രോഗം മുക്തനായ 47 പേരെ ജില്ലാ കലക്ടറുടെ നേതത്വത്തിൽ യാത്രയാക്കി. ഇതുവരെ ജില്ലയിൽ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 2.38 ലക്ഷം പേർക്ക് കൂടി കൊവിഡ്; 310 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,018 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന വർധനവ് കുറഞ്ഞത് ചെറിയ ആശ്വാസത്തിന് ഇടയാക്കിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.76 കോടിയായി ഉയർന്നു. 310 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 17,37,628 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 230 ദിവസത്തിനിടെയുള്ള ഏറ്റവുമയുർന്ന വർധനവാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.43 ശതമാനമായി കുറഞ്ഞു 1,57,421 പേരാണ് ഒരു…

Read More

റെക്കോർഡിലേക്ക് ചുവടുവെച്ച അരങ്ങേറ്റം; അക്‌സർ പട്ടേലിന്റെ കരിയറിന് സ്വപ്‌നതുല്യമായ തുടക്കം

അരങ്ങേറ്റ പരമ്പരയിൽ തന്നെ നിരവധി നേട്ടങ്ങളാണ് അക്‌സർ പട്ടേൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളിൽ മൂന്നെണ്ണത്തിലാണ് താരം കളിച്ചത്. മൂന്ന് ടെസ്റ്റുകളിൽ നിന്നായി 27 വിക്കറ്റുകളും അക്‌സർ സ്വന്തമാക്കി. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിൽ അഞ്ച് വിക്കറ്റുകൾ പിഴുത അക്‌സറിന്റെ പ്രകടനമാണ് ടീം ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. അരങ്ങേറ്റ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമായും അക്‌സർ മാറി. 2008ൽ ഇന്ത്യക്കെതിരെ അരങ്ങേറിയ ശ്രീലങ്കൻ താരം അജന്ത മെൻഡിസിന്റെ റെക്കോർഡാണ് അക്‌സർ തിരുത്തിയത്. അജന്ത 26…

Read More

ചെറുകാറുകൾ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് കോളടിച്ചു,1.45 ലക്ഷം വരെ വില കുറവ്! GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയുന്നത് ഇങ്ങനെ..

GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയും. കാർ വില സെപ്റ്റംബർ 22 മുതൽ കുറയുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഉത്സവ സീസണിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതിനായി സെപ്റ്റംബർ 22 മുതൽ 1.45 ലക്ഷം വരെ കാറുകൾക്ക് വില കുറയ്ക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വെള്ളിയാഴ്ച അറിയിച്ചു. ഈ ആഴ്ച ആദ്യം ജിഎസ്ടി കൗൺസിൽ വാഹനങ്ങൾ ഉൾപ്പെടെ മിക്ക സാധനങ്ങളുടെയും നികുതി നിരക്കുകൾ കുറച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ്…

Read More

അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കും അടിയന്തര വാക്‌സിന്‍ ഉപയോഗം; ഫൈസറിന് അംഗീകാരം

ന്യൂയോര്‍ക്ക്: അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അംഗീകാരം. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കയത്. നിലവില്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസിന്റെ മൂന്നിലൊന്ന് ഉപയോഗിച്ചാല്‍ കുട്ടികളിലെ രോഗലക്ഷണങ്ങള്‍ക്കെതിരെ വാക്‌സിന്‍ 90 ശതമാനത്തിലധികം സംരക്ഷണം നല്‍കുമെന്ന് ക്ലിനിക്കല്‍ ട്രയല്‍ തെളിയിച്ചതായി ഫൈസര്‍ വെളിപ്പെടുത്തി. അതോടൊപ്പം തന്നെ കുറഞ്ഞ ഡോസ് രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 12 വയസോ അതില്‍…

Read More

സനു മോഹൻ വിറ്റ കാറും വൈഗയുടെ ആഭരണങ്ങളും കണ്ടെത്തി; ഫ്‌ളാറ്റിലെ രക്തക്കറ വൈഗയുടേത്

  കൊച്ചി വൈഗ കൊലപാതക കേസിൽ സനു മോഹൻ കോയമ്പത്തൂരിൽ വിറ്റ കാറും വൈഗയുടെ ദേഹത്ത് നിന്ന് അഴിച്ചെടുത്ത സ്വർണവും അന്വേഷണ സംഘം കണ്ടെത്തി. സനുമോഹനുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. വൈഗയെ പുഴയിൽ തള്ളിയ ശേഷം സനു മോഹൻ സഞ്ചരിച്ച വഴികളിലൂടെയാണ് അന്വേഷണ സംഘവും സഞ്ചരിച്ചത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് കാർ വിൽപ്പന ഉറപ്പിച്ചത്. അഡ്വാൻസായി 50,000 രൂപ നൽകി. മറ്റ് രേഖകൾ നൽകിയ ശേഷം ബാക്കി തുക നൽകാമെന്നായിരുന്നു കരാർ കാറിന്റെ സിസി അടച്ചു…

Read More

ഇന്ധനവില ഇന്നും ഉയർന്നു; പത്ത് മാസത്തിനിടെ പെട്രോളിന് 18.43 രൂപ വർധിച്ചു

രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 91.78 രൂപയായി. ഡീസലിന് 86.29 രൂപയായി കൊച്ചിയിൽ പെട്രോൾ വില 90.02 രൂപയായി. ഡീസലിന് 84.64 രൂപയായി. കഴിഞ്ഞ പത്ത് മാസത്തിനിടെ പെട്രോളിന് 18.43 രൂപയാണ് വർധിച്ചത്. ഡീസലിന് 18.74 രൂപയും വർധിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത

Read More

അഭയ കൊലപാതക കേസിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ സഹോദരൻ ബിജു

അഭയ കൊലപാതക കേസിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ സഹോദരൻ ബിജ. കേസ് തെളിയില്ലെന്നാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവിൽ നീതി കിട്ടി. ദൈവത്തിന്റെ ഇടപെടലുണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ബിജു പറഞ്ഞു ഒരു മണിക്കൂർ കൊണ്ട് ലോക്കൽ പോലീസിന് തെളിയിക്കാൻ സാധിക്കാവുന്ന കേസായിരുന്നു. എന്നാൽ 28 വർഷമെടുത്തു കേസ് തെളിയാൻ. നീതി വേണ്ടി സഭയ്ക്ക് ഉള്ളിലും പുറത്തും ആഗ്രഹിച്ച ഒരുപാട് പേരുണ്ട്. അവരെല്ലാം ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. കടന്നുപോന്ന വർഷങ്ങളിലെ അനുഭവങ്ങൾ അതായിരുന്നുവെന്നും ബിജു…

Read More

സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം, പുരുഷന്മാർക്ക് 20 ഗ്രാം: ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങള്‍ക്ക് പുതിയ പരിധി

ഡല്‍ഹി: ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026) കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഇന്ത്യൻ നിവാസികൾ, ഇന്ത്യൻ വംശജരായ ടൂറിസ്റ്റുകൾ , അല്ലെങ്കിൽ ടൂറിസ്റ്റ് വിസയില്‍ അല്ലാത്ത വിദേശികൾ എന്നിവർക്ക് 75,000 രൂപ വരെ വിലയുള്ള സാധനങ്ങൾ ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം എന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. മുമ്പ് ഇത് 50000 രൂപ മാത്രമായിരുന്നു. കൊണ്ടുവരുന്ന…

Read More

ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദേശം

ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടിയെന്ന പരാതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയ്‌ക്കെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദേശം. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പോസ്റ്ററുകള്‍ക്ക് പുറമെ ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വീടുകളില്‍ നോട്ടീസുകള്‍ വിതരണം ചെയ്‌തെന്ന് കാണിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രശ്മി ടി എസ് നല്‍കിയ പുതിയ പരാതിയിലാണ് നടപടി. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പരാതിയെ…

Read More