കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 45 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ശ്രമം. അതേസമയം സ്വർണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല.

1147 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളിൽ നിന്നും കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ലൈഫ് ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച സ്വർണം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിക്കാനാകാം പ്രതികൾ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്റെ നിരീക്ഷണം.