മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കുട്ടികളടക്കം നാല് പേർക്ക് പരുക്കേറ്റു. പൂവത്തിക്കൽ ഖൈറുന്നീസ(46), സഹോദരൻ ഉസ്മാൻ(36), ഭാര്യ സുലൈഖ(33) എന്നിവരാണ് മരിച്ചത് ഓട്ടോ ഡ്രൈവർ അസൻകുട്ടി, ഉസ്മാന്റെയും സഹോദരിയുടെയും മൂന്ന് കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നാൽപത് അടി ഉയരത്തിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു.

Read More

പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍. കല്‍പ്പാത്തിയില്‍ നിന്നാണ് നാല് പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമന്‍കുട്ടി, ഉമേഷ് മണ്ണാര്‍ക്കാട് സ്വദേശിയായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്. ഉമേഷിന്റെ പോക്കറ്റില്‍ നിന്നും 315 റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെടുത്തു. മലപ്പുറം എടവണ്ണയില്‍ നിന്നും വാങ്ങിയതാണെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. കല്‍പ്പാത്തി പുതിയപാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൃഗവേട്ടക്ക് വേണ്ടി വെടിയുണ്ട വാങ്ങിയതാണെന്നും തോക്ക് അന്വേഷിച്ചാണ് പാലക്കാട് എത്തിയതെന്നുമാണ്…

Read More

സഞ്ജിത്ത് വധക്കേസ്: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ പിടിയിൽ

പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസിൽ ഇതുവരെ പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ എസ് ഡി പി ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൃത്യം നടത്താൻ…

Read More

കെ.എസ്.ഇ.ബി ഏറ്റെടുത്ത ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല; വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ സത്യഗ്രഹവുമായി കര്‍ഷക കുടുംബം

  കല്‍പറ്റ-ബാണാസുരസാഗര്‍ പദ്ധതിക്കായി തരിയോട് നോര്‍ത്ത് വില്ലേജില്‍ കെ.എസ.്ഇ.ബി ഏറ്റെടുത്ത അഞ്ച് ഏക്കര്‍ ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല. പൊഴുതന സേട്ടുകുന്നിലെ മൈലാക്കല്‍ ജോസഫിന്റേതാണ് ഈ ദുരവസ്ഥ. നീതിക്കായി ഇതിനകം ജോസഫ് മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. ഒടുവില്‍ 86-ാം വയസില്‍ ജോസഫ് സമരത്തിനിറങ്ങി. അദ്ദേഹവും കുടുംബവും ഇന്നു(തിങ്കള്‍)വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ജോസഫിനു പിന്തുണയുമായി കാര്‍ഷിക പുരോഗമന സമിതിയടക്കം സ്വതന്ത്ര കര്‍ഷക സംഘടനകളും രംഗത്തുണ്ട്. 1976 മുതല്‍ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ല്‍…

Read More

യുക്രെയ്ൻ അധിനിവേശം; റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾക്ക് എസ്.ബി.ഐ നിരോധനമേർപ്പെടുത്തി

റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾക്ക് എസ്.ബി.ഐ നിരോധനമേർപ്പെടുത്തിയതായി റിപ്പോർട്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെയാണ് എസ്.ബി.ഐ നടപടി. ഉപരോധത്തിന്റെ പിടിയിലായ റഷ്യൻ സ്ഥാപനങ്ങൾ, ​ബാങ്ക്, പോർട്ടുകൾ, കപ്പലുകൾ എന്നിവയുമായി ഇനി ഇടപാടുകൾ നടത്തേണ്ടെന്ന് എസ്.ബി.ഐ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. അതേസമയം,ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്നും എസ്.ബി.ഐ ഉപയോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്. റഷ്യയിലെ ഇടപാടുകളെ കുറിച്ച് ഇന്ത്യൻ എണ്ണ കമ്പനികളോട് എസ്.ബി.ഐ വിവരങ്ങൾ തേടിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.  

Read More

വയനാട് ‍ജില്ലയിൽ ഏറ്റവും കൂടുതല്‍ വോട്ടര്‍മാർ മാനന്തവാടി നിയോജക മണ്ഡലത്തിലെ കുറുക്കന്മൂലയിൽ; കുറവ് കുറിച്യാട്

വയനാട് ജില്ലയിൽ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മാനന്തവാടി നിയോജക മണ്ഡലത്തിലെ 78 മത്തെ ബൂത്തായ കുറുക്കന്മൂലയിലാണ്. ഇവിടെ 1021 പേരാണ് വോട്ടര്‍മാരായിട്ടുളളത്. 507 പുരുഷന്‍ന്മാരും 514 സ്ത്രീകളു മാണ് ഇവിടെ വോട്ടര്‍മാരായി ഉള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ബൂത്ത് 83 കുറിച്യാടാണ്. 29 പുരുഷന്‍ന്മാരും 29 സ്ത്രീകളുമാണ് ഇവിടെയുള്ളത്. ക്യാമറകണ്ണില്‍ 412 ബൂത്തുകള്‍ സജീവമായി കണ്‍ട്രേള്‍ റൂം നിയമസഭ തെരഞ്ഞെടുപ്പില്‍ സുരക്ഷിതമായ വോട്ടെടുപ്പ് ഉറപ്പാക്കുന്ന തിനായി ഇത്തവണ 412 പോളിംഗ് ബൂത്തുകളിലാണ്…

Read More

ലഖിംപൂർ ഖേരി കേസ്; കുറ്റപത്രം സമർപ്പിച്ചു

ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയാണ് മുഖ്യപ്രതി. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. 5000 പേജുള്ള ചാർജ് ഷീറ്റാണ് സമർപ്പിച്ചത്. കേസിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ആശിഷ് മിശ്രയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആയുധം ഉപയോഗിച്ചുള്ള വധശ്രമത്തിന്റെ പേരിലുള്ള വകുപ്പുകളും കുറ്റപത്രത്തിൽ ചുമത്തിയിട്ടുണ്ട്. പ്രതിപട്ടികയിൽ അജയ് കുമാർ മിശ്രയുടെ ബന്ധുവായ വീരേന്ദ്ര ശുക്ളയും…

Read More

തെരഞ്ഞെടുപ്പിൽ തോറ്റ വിടി ബൽറാം പത്മജയും അടക്കമുള്ളവർ ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടികയിൽ

കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകൾ സജീവമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ വി ടി ബൽറാം, പത്മജ വേണുഗോപാൽ തുടങ്ങിയവരുടെ പേരുകളും ഡിസിസി പ്രസിഡന്റുമാരുടെ സാധ്യത പട്ടികയിലുണ്ട്. സമ്പൂർണ അഴിച്ചുപണിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത്. 14 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാർ മാറും. പുതുമുഖങ്ങൾക്കൊപ്പം അനുഭവ സമ്പത്തുള്ളവരെയും പരിഗണിക്കും. തിരുവനന്തപുരത്ത് വി എസ് ശിവകുമാർ, ആർ വത്സലൻ, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് എന്നിവരാണ് പട്ടികയിൽ കൊല്ലത്ത് എഎം നസീർ, ഷാനവാസ് ഖാൻ എന്നിവരും ആലപ്പുഴയിൽ ബാബു പ്രസാദ്, കോശം എം,…

Read More

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; രണ്ട് പേര്‍ കൂടി പിടിയില്‍

  കൊല്ലം: പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. വര്‍ക്കല സ്വദേശികളായ പ്രദീപ്, മുത്തു എന്നിവരാണ് പിടിയിലായത്. കേസില്‍ രണ്ട് പേര്‍ കൂടി ഇനി പിടിയാലാകാനുണ്ടെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ ബാബുക്കുട്ടനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് പിടിയിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനും ഇവര്‍ തന്നെയാണ് ബാബുക്കുട്ടനെ സഹായിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ എസ്.പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ റെയില്‍വേ സി.ഐ കൃസ്പിന്‍ സാമും സംഘവുമാണ് അന്വേഷണം നടത്തുന്നത്. ഏപ്രില്‍ 28നാണ് ഗുരുവായൂര്‍…

Read More

‘ചിന്നക്കനാൽ ഭൂമിയിടപാട്, 2021ൽ ഭൂമി വാങ്ങിയപ്പോൾ അളന്ന് നോക്കിയാണ് വാങ്ങിയത്, അതിൽ ഒരിഞ്ചുപോലും കൂടിയിട്ടില്ല’; മാത്യു കുഴൽനാടൻ എം എൽ എ

ചിന്നക്കനാൽ ഭൂമിയിടപാട് കേസിൽ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിജിലൻസ് ചോദിച്ച കാര്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്. ഇത് രാഷ്ട്രീയ പ്രേരിതമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും എനിക്ക് ഒരു പ്രശ്നവുമില്ല.വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അധിക ഭൂമി കൈവശമുണ്ടോ എന്ന് ചോദിച്ചു. 2021ൽ ഭൂമി വാങ്ങിയപ്പോൾ അളന്ന് നോക്കിയാണ് വാങ്ങിയത്. അതിൽ ഒരിഞ്ചുപോലും കൂടിയിട്ടില്ല. ആധാരത്തിൽ സ്ഥലത്തിൻറെ വില കുറച്ചു കാണിച്ചു എന്നാണ് വിജിലൻസ് പറയുന്നത്. ആധാരത്തിൽ വില കുറച്ചു കാണിച്ചാൽ…

Read More