സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയതിനെതിരെ കർണാടകയിൽ ഇന്ന് മുസ്ലീം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ്. റാലികൾ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നഗരമേഖലകളിലും തീര മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. ബംഗളൂരുവിൽ നിരോധനാജ്ഞ തുടരുകയാണ്വ
കുന്നേരം ഏഴ് മണി വരെയാണ് ബന്ദ്. ഹിജാബ് നിരോധന ഉത്തരവിനെതിരായി കടകൾ അടച്ചുള്ള പ്രതിഷേധമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടം കൂടുന്നതിൽ പോലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കർണാടക സർക്കാരിന്റെ ഹിജാബ് നിരോധന ഉത്തരവ് ഹൈക്കോടതി ശരിവെച്ചത്