ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് സംഘം ഉടൻ ചോദ്യം ചെയ്യും. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ സൈബർ വിദഗ്ധർ പരിശോധന നടത്തുകയാണ്. അഭിഭാഷകന്റെ ഓഫീസിൽ വെച്ച് രേഖകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങൾ ഇയാളുടെ പക്കലുണ്ടെന്നാണ് സൂചന. ദിലീപ് അറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയത്. ഫോണിലെ ചില വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. നാളെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ച് ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്
അതേസമയം വധഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താൻ തെളിവുകൾ നശിപ്പിച്ചെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണെന്ന് ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.