ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേർ ലോറിയിടിച്ച് മരിച്ചു. എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് സംഭവം
ഇടിച്ച വാഹനം നിർത്താതെ പോയി. ടോറസ് ലോറിയാണ് നാല് പേരെ ഇടിച്ചത്. ഇതിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ ലോറി കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്.